Tag: Pickle

  • വൈറൽ എണ്ണ മാങ്ങ

    വൈറൽ എണ്ണ മാങ്ങ

    വൈറൽ എണ്ണ മാങ്ങ ഉണ്ടാക്കി നോക്കിയോ? ഇതാണ് ഉണ്ടാക്കാൻ പറ്റിയ കറക്റ്റ് സമയം, ധാരാളം പച്ചമാങ്ങ ഇപ്പോൾ കിട്ടുന്നുണ്ടല്ലോ ട്രൈ ചെയ്തു നോക്കിക്കോളു…

    പച്ചമാങ്ങ 4

    കടുക്

    ഉലുവ

    കായം

    നല്ലെണ്ണ

    ഉണക്കമുളക്

    കറിവേപ്പില

    ഉപ്പ്

    Preparation

    മാങ്ങ തൊലി കളയാതെ അധികം വണ്ണം ഇല്ലാതെ നീളത്തിൽ അരിഞ്ഞെടുക്കുക ഒരു പാനിൽ എണ്ണ ഒഴിച്ച് ഉണക്കമുളക് വറുത്തെടുത്ത് മാറ്റിവയ്ക്കാം മറ്റൊരു പാലിൽ കായം ഉലുവ കടുക് എന്നിവ ചൂടാക്കി മാറ്റിവയ്ക്കാം കുറച്ച് അധികം കറിവേപ്പിലയും എണ്ണയിൽ വറുത്തെടുക്കണം ശേഷം വറുത്തെടുത്തതെല്ലാം കൂടി മിക്സിയിൽ ചെറുതായി പൊടിച്ചെടുക്കാം മാങ്ങയും ഉപ്പും ചേർത്ത് എണ്ണയിൽ നന്നായി വഴറ്റിയതിനുശേഷം പൊടിച്ചെടുത്ത ചേരുവകൾ ചേർത്തു കൊടുക്കാം ഇനി ഇത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rashi Kitchen@24

  • ശതാവരി അച്ചാർ

    ശതാവരി അച്ചാർ

    ശതാവരി കിഴങ്ങിന് ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അറിയാമെങ്കിലും നമ്മൾ അത് പാചകം ചെയ്യാനായി എടുക്കാറില്ല, ഇതാ ശതാവരിക്കിഴങ്ങ് ഉപയോഗിച്ച് കിടിലൻ ഒരു റെസിപ്പി

    Ingredients

    ശതാവരിക്കിഴങ്ങ്

    എണ്ണ

    കടുക്

    കായം

    മഞ്ഞൾപൊടി

    പച്ചമുളക്

    കറിവേപ്പില

    കാശ്മീരി ചില്ലി പൗഡർ

    ഉപ്പ്

    വിനാഗിരി

    വെള്ളം

    Preparation

    ആദ്യം കിഴങ്ങ് നന്നായി കഴുകി എടുക്കുക, ശേഷം തൊലി കളഞ്ഞു ചെറുതായി മുറിച്ചെടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കിഴങ്ങ് വറുത്തെടുത്ത് മാറ്റിവയ്ക്കുക, അതേ പാനിലേക്ക് കടുക് ചേർത്ത് പൊട്ടുമ്പോൾ പച്ചമുളക് കായം കറിവേപ്പില എന്നിവ ചേർക്കാം, ഇതെല്ലാം നന്നായി മൂത്ത് വരുമ്പോൾ മസാല പൊടികൾ ചേർക്കാം, അതിന്റെ പച്ചമണം മാറുമ്പോൾ ഈന്തപ്പഴം ചേർക്കാം, നന്നായി വെന്ത് കഴിഞ്ഞ് വിനാഗിരി ഒഴിക്കുക, ഇനി കിഴങ്ങ് ചേർക്കാം, നല്ലപോലെ യോജിപ്പിച്ചശേഷം കുറച്ച് തിളച്ച വെള്ളം ഒഴിക്കുക, അത് വറ്റുമ്പോൾ തീ ഓഫ് ചെയ്തു ചൂടാറാനായി വയ്ക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala

  • പെരട്ടു മാങ്ങ അഥവാ വാട്ടമാങ്ങ

    പെരട്ടു മാങ്ങ അഥവാ വാട്ടമാങ്ങ

    പെരട്ടു മാങ്ങ അഥവാ വാട്ടമാങ്ങ, മാങ്ങ മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാനുള്ള കിടിലൻ വിദ്യ.. മാങ്ങ സീസൺ അല്ലേ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ…

    Ingredients

    പച്ചമാങ്ങ -ആറ്

    ഉലുവ -ഒന്നര ടേബിൾസ്പൂൺ

    കായം -രണ്ട് കഷണം

    കടുക് -ഒന്നര ടേബിൾസ്പൂൺ

    നല്ലെണ്ണ -കാൽ കപ്പ്

    ഉപ്പ്

    മുളക് പൊടി

    കറിവേപ്പില

    Preparation

    ആദ്യം മാങ്ങ കഴുകിത്തുടച്ച് ചെറിയ കഷണങ്ങളായി തൊലിയോട് കൂടി മുറിക്കുക ഇതിനെ രണ്ടുമണിക്കൂർ നല്ല വെയിലത്ത് വയ്ക്കുക. സമയം ഉലുവയും കായവും എണ്ണയിൽ വറുത്തു മാറ്റിവയ്ക്കുക കടുക് ഡ്രൈ ഫ്രൈ ചെയ്തു മാറ്റിവയ്ക്കുക ചൂടാറുമ്പോൾ രണ്ടും കൂടി ഒരുമിച്ച് പൊടിച്ചെടുക്കാം ഒരു പാത്രത്തിൽ നല്ലെണ്ണ ചൂടാവാനായി വയ്ക്കുക ഇതിലേക്ക് വെയിലത്ത് വാടിയ മാങ്ങ ചേർത്ത് നന്നായി വഴറ്റണം, ഇനി പൊടിച്ചു വച്ചിരിക്കുന്ന മസാല പൊടികളും ഉപ്പും മുളകും പൊടിയും ചേർക്കാം നല്ലപോലെ മാങ്ങയിൽ പുരട്ടി എടുക്കുക കുറച്ചു കറിവേപ്പില കൂടി ചേർത്തതിനുശേഷം തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഇത് ഭരണിയിൽ അടച്ച് സൂക്ഷിക്കണം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക മഠത്തിലെ രുചി Madathile Ruchi

  • ചെമ്മീൻ അച്ചാർ

    ചെമ്മീൻ അച്ചാർ

    ചെമ്മീൻ അച്ചാർ പെർഫെക്റ്റ് ആയി തയ്യാറാക്കുന്നത് ഇങ്ങനെയാണ്, സെയിൽ ചെയ്യുന്നവർ ധൈര്യമായി ഇതുപോലെ തയ്യാറാക്കി കൊള്ളു…

    Ingredients

    ചെമ്മീൻ 5 കിലോ

    ഉപ്പ്

    മഞ്ഞൾപൊടി

    മുളകുപൊടി -4 ടീസ്പൂൺ

    ഉലുവ -ഒരു ടേബിൾ സ്പൂൺ

    നല്ലെണ്ണ -അരക്കപ്പ്

    കായം -ഒരു കഷണം

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    കാശ്മീരി ചില്ലി പൗഡർ -4 ടേബിൾ സ്പൂൺ

    മുളകുപൊടി -നാലു ടേബിൾസ്പൂൺ

    വെളുത്തുള്ളി അല്ലികൾ

    ഉപ്പ്

    വിനാഗിരി -അര ലിറ്റർ

    ക്ലീൻ ചെയ്ത് കഴുകിയെടുത്ത ചെമ്മീനിലേക്ക് ഉപ്പ് മുളകുപൊടി, മഞ്ഞൾപൊടി ഇവ ചേർത്ത് നന്നായി തേച്ചുപിടിപ്പിക്കുക അരമണിക്കൂർ വെച്ചതിനുശേഷം ഒരുമിച്ച് ഫ്രൈ ചെയ്യാം മറ്റൊരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം ഉലുവയും കായവും വറുത്തെടുത്ത് മാറ്റാം ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മൊരിയിച്ചെടുക്കുക ഇതിലേക്ക് മുളകുപൊടി ചേർക്കാം ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക മസാലയുടെ പച്ചമണം മാറുമ്പോൾ വെളുത്തുള്ളി അല്ലികൾ ചേർക്കാം എല്ലാം കൂടി യോജിപ്പിച്ചതിനുശേഷം വറുത്ത ചെമ്മീനിലേക്ക് ഇടുക വിനാഗിരിയും ഉലുവ കായം പൊടിച്ചതും കൂടി ചേർക്കാം ഇനി നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക ചൂടാറിയതിനു ശേഷം കുപ്പിയിൽ അടച്ച് സൂക്ഷിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Fry Day

  • പാവയ്ക്ക അച്ചാർ

    പാവയ്ക്ക അച്ചാർ

    പാവയ്ക്ക കയ്പ്പ് ആയത് കൊണ്ട് ഇനി കഴിക്കാതിരിക്കേണ്ട, ഇതുപോലെ അച്ചാർ തയ്യാറാക്കുകയാണ് എങ്കിൽ നമുക്ക് എല്ലാ ദിവസവും ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്താം

    Ingredients

    പാവയ്ക്ക -അരക്കിലോ

    ഇഞ്ചി ചെറുതായി അരിഞ്ഞത്

    വെളുത്തുള്ളി ചെറുതായി അരിഞ്ഞത്

    കാന്താരി മുളക്

    കറിവേപ്പില

    മഞ്ഞൾപൊടി -മുക്കാൽ ടീസ്പൂൺ

    കായപ്പൊടി -അര ടീസ്പൂൺ

    ഉലുവപ്പൊടി -അര ടീസ്പൂൺ

    എണ്ണ

    കടുക്

    വിനാഗിരി

    Preparation

    ആദ്യം പാവയ്ക്ക നൈസ് ആയി അരിഞ്ഞെടുക്കാം, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കാം ശേഷം കറിവേപ്പില ഇഞ്ചി വെളുത്തുള്ളി കാന്താരി മുളക് ഇവ ചേർത്ത് വഴറ്റി കൊടുക്കാം ഇത് വഴന്നു വന്നാൽ മസാലപ്പൊടികൾ ചേർക്കാം, എല്ലാത്തിന്റെയും പച്ചമണം മാറുമ്പോൾ പാവയ്ക്ക ചേർത്ത് യോജിപ്പിക്കുക ഇനി ഉപ്പും വിനാഗിരിയും ചേർക്കാം ചെറിയ തീയിൽ പാവയ്ക്ക നന്നായി വേവിച്ചെടുക്കുക, നന്നായി വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Daviddiya

  • നാരങ്ങ തൊലി അച്ചാർ

    നാരങ്ങ തൊലി അച്ചാർ

    വെറുതെ കളയുന്ന നാരങ്ങാ തൊലി ഉപയോഗിച്ചു രുചികരമായ അച്ചാർ ഉണ്ടാക്കാം , ഒട്ടുമേ കയ്പ്പ് ഇല്ലാതെ

    നാരങ്ങ തൊലി അച്ചാർ

    നാരങ്ങ തൊലി – 15-20

    നാരങ്ങ 4 – 8 കഷണങ്ങളായി അരിഞ്ഞത്

    എള്ളെണ്ണ – 3 ടേബിള് സ്പൂണ് + 2 ടേബിള് സ്പൂണ്

    കശ്മീരി മുളകുപൊടി – 3 ടേബിള് സ്പൂണ്

    മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

    വറുത്ത ഉലുവ പൊടി – 1 ടീസ്പൂൺ

    കായം – 1 ടീസ്പൂൺ (ഹിംഗ് പൗഡർ)

    ഉപ്പ്

    വിനാഗിരി – 1/4 കപ്പ്

    Preparation

    ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, വറുത്ത ഉലുവപ്പൊടി, കായം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.കട്ടിയുള്ള പാൻ ചൂടാക്കുക, എള്ളെണ്ണ ചേർക്കുക .ഇടത്തരം ചൂടുള്ള എണ്ണയിലേക്ക് നാരങ്ങ തൊലി ചേർത്ത് ഇടത്തരം ചൂടിൽ 5 മിനിറ്റ് വഴറ്റുക.വീണ്ടും 3 മിനിറ്റ് ഉയർന്ന തീയിൽ വഴറ്റുക.
    ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.തീ കെടുത്തി മിക്സ് ചെയ്തു വെച്ച മസാല ചേർക്കുക.നന്നായി യോജിക്കുന്നതുവരെ ഇളക്കുക.വിനാഗിരി ചേർത്ത് നന്നായി ഇളക്കുക.തണുക്കാൻ അനുവദിക്കുക.
    ഇത് തണുത്തു കഴിഞ്ഞാൽ വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു ജാറിലേക്ക് മാറ്റുക.ഒരു പാൻ ചൂടാക്കി 2 ടേബിൾ സ്പൂൺ എള്ളെണ്ണ ചേർക്കുക. എണ്ണ ചൂടാക്കുക.അച്ചാറിലേക്ക് ചൂടുള്ള എണ്ണ ചേർക്കുക.
    തണുക്കാൻ അനുവദിക്കുക.എന്നിട്ട് മൂടി അടച്ച് 10-15 ദിവസം വയ്ക്കുക.അതിനുശേഷം നിങ്ങൾക്ക് അച്ചാർ ഉപയോഗിക്കാം,കശ്മീരി മുളകുപൊടിക്ക് പകരം സാധാരണ മുളകുപൊടിയും ചേര് ക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • മൂട്ടി പുളി അച്ചാർ

    മൂട്ടി പുളി അച്ചാർ

    ഈ പുളി അച്ചാർ ഒന്നു കഴിച്ചു നോക്കേണ്ടത് തന്നെയാണ്, നിങ്ങളുടെ നാട്ടിൽ ഈ പഴം കിട്ടുമോ? എങ്കിൽ ഇതുപോലെ അച്ചാർ തയ്യാറാക്കി നോക്കൂ…

    Ingredients

    മൂട്ടി പുളി

    ഉപ്പ്

    കാശ്മീരി മുളകുപൊടി

    നല്ലെണ്ണ

    കടുക്

    വെളുത്തുള്ളി

    കറിവേപ്പില

    ഉലുവ പൊടി

    കായപ്പൊടി

    തിളച്ചവെള്ളം

    വിനാഗിരി

    Preparation

    ആദ്യം പുളി കഴുകിയെടുത്ത് ഓരോന്നും രണ്ട് കഷണങ്ങളായി മുറിക്കുക ഇതിലേക്ക് ഉപ്പും മുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം കുറച്ചു സമയം കഴിഞ്ഞ് ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ഇനി ഇതിലേക്ക് മുളകുപൊടി ചേർത്ത് ചെറുതായി വറുക്കുക, അടുത്തതായി പുളി ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കാം ഉലുവ പൊടി ആവശ്യത്തിന് ഉള്ള ഉപ്പ് കായപ്പൊടി ഇവ ചേർക്കാം, നന്നായി യോജിച്ചു കിട്ടാൻ അല്പം വെള്ളം ചേർക്കാം, വെള്ളം വറ്റുമ്പോൾ വിനാഗിരി കൂടി ഒഴിച്ച് തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Homely videos