Tag: RAVA SNACK

  • റവ, മുട്ട  പലഹാരം

    റവ, മുട്ട പലഹാരം

    റവയും മുട്ടയും കൊണ്ട് തയ്യാറാക്കിയ നല്ലൊരു നാലുമണി പലഹാരം, വളരെ കുറച്ച് ചേരുവകളും ചുരുങ്ങിയ സമയവും മതി

    Ingredients

    മുട്ട -രണ്ട്

    പഞ്ചസാര

    റവ

    ഏലക്കായ പൊടി -കാൽ ടീസ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    മൈദ -മുക്കാൽ കപ്പ്

    ബേക്കിംഗ് സോഡ -കാൽ ടീസ്പൂൺ

    Preparation

    ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കുക, അതിലേക്ക് പഞ്ചസാര ചേർത്ത് അലിയുന്നതുവരെ മിക്സ് ചെയ്യുക ശേഷം ഏലക്കായ പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി മൈദയും റവയും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കാം ബേക്കിംഗ് സോഡ കൂടി ചേർത്ത് മിക്സ് ചെയ്ത് കുറച്ച് സമയം മാറ്റിവയ്ക്കാം ശേഷം എടുത്ത് ചൂടായ എണ്ണയിലേക്ക് സ്പൂൺ കൊണ്ട് കോരി ഒഴിച്ച് ഫ്രൈ ചെയ്തെടുക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sahalas Kitchen

  • റവ, ചിക്കൻ സ്നാക്ക്

    റവ, ചിക്കൻ സ്നാക്ക്

    റവ ഉപയോഗിച്ച് ചായക്കൊപ്പം കഴിക്കാനായി നല്ലൊരു നാലുമണി പലഹാരം, അധികം ചേരുവകൾ വേണ്ട എണ്ണയിൽ മുക്കി പൊരിക്കേണ്ട…

    എണ്ണ ഒരു ടേബിൾ സ്പൂൺ

    ജീരകം കാൽ ടീസ്പൂൺ

    സവാള 1

    പച്ചമുളക് 2

    കറിവേപ്പില

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ

    മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

    ചിക്കൻ മസാല അര ടീസ്പൂൺ

    മുളക് ചതച്ചത് ഒരു ടീസ്പൂൺ

    വെള്ളം 2 കപ്പ്

    ചിക്കൻ സ്റ്റോക്ക്

    റവ ഒരു കപ്പ്

    ഉപ്പ്

    ചിക്കൻ അരക്കപ്പ്

    ലെമൺ ജ്യൂസ് അര ടീസ്പൂൺ

    Preparation

    ഒരു പാനിൽ അല്പം എണ്ണ ചൂടാക്കുക അതിലേക്ക് ആദ്യം ചെറിയ ജീരകം ചേർത്ത് കൊടുക്കുക, നന്നായി റോസ്റ്റ് ആകുമ്പോൾ സവാള പച്ചമുളക് കറിവേപ്പില എന്നിവ ചേർത്തു കൊടുക്കാം, നന്നായി വഴറ്റി കഴിഞ്ഞാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം, പച്ചമണം മാറുന്നവരെ മിക്സ് ചെയ്തതിനുശേഷം മസാലപ്പൊടികൾ ചേർക്കുക, നന്നായി യോജിപ്പിച്ചതിനുശേഷം വെള്ളമൊഴിച്ചു കൊടുക്കുക, കൂടെ ചിക്കൻ സ്റ്റോക്കും ഒഴിച്ചു കൊടുക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് തിളപ്പിക്കുക, നന്നായി തിളയ്ക്കുമ്പോൾ റവ ചേർത്തു കൊടുക്കാം ശേഷം നന്നായി യോജിപ്പിച്ച് റവ വേവിച്ചെടുക്കുക, ബന്ധത്തിനു ശേഷം തീ ഓഫ് ചെയ്യാം ഇതിലേക്ക് ചിക്കൻ വേവിച്ച് ക്രഷ് ചെയ്തതും ചെറുനാരങ്ങ നീരും ചേർത്ത് നന്നായി കുഴയ്ക്കുക ചെറിയ ഭാഗങ്ങളായി മാറ്റിയതിനുശേഷം വട്ടത്തിൽ ഷേപ്പ് ആക്കണം, ഇനി പാനിൽ അല്പം എണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം ചൂടാകുമ്പോൾ ഇത് ഓരോന്ന് ആയി ചേർത്ത് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi

  • റവ ,  മുട്ട പലഹാരം

    റവ , മുട്ട പലഹാരം

    നാലുമണി ചായയ്ക്ക് പലഹാരം ഉണ്ടാക്കാനായി ഇനി വെറും 5 മിനിറ്റ് മതി, വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ വെച്ച് ഈസിയായി തയ്യാറാക്കാം..

    INGREDIENTS

    മുട്ട -രണ്ട്

    പഞ്ചസാര -കാൽകപ്പ്

    ഏലക്ക പൊടി -അര ടീസ്പൂൺ

    റവ -ഒരു കപ്പ്

    PREPARATION

    ഒരു ബൗളിലേക്ക് മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, പഞ്ചസാര അലിയുമ്പോൾ ഏലക്കായ പൊടി ചേർത്ത് മിക്സ് ചെയ്യാം, അടുത്തതായി റവ ചേർത്ത് നല്ല കട്ടിയാകുന്നതുവരെ മിക്സ് ചെയ്യുക, കൈകൊണ്ടു കോരി എടുക്കാവുന്ന അത്രയും കട്ടിയാവണം, ഇനി ഒരു പാനിൽ എണ്ണ ചൂടാവാനായി വയ്ക്കാം, മാവിൽ നിന്നും കൈകൊണ്ട് കുറച്ചു കുറച്ചായി എടുത്ത് ഇതിൽ ചേർക്കാം, നന്നായി ഫ്രൈ ആയി പൊങ്ങി വരുമ്പോൾ എടുത്തുമാറ്റാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക FOOD FIESTA F2

  • റവ, നേന്ത്ര പഴം  പലഹാരം

    റവ, നേന്ത്ര പഴം പലഹാരം

    റവയും നേന്ത്രപ്പഴവും ഉണ്ടെങ്കിൽ നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ല രുചിയുള്ള ഒരു പലഹാരം തയ്യാറാക്കാം

    INGREDIENTS

    നേന്ത്ര പഴം -രണ്ട്

    റവ -അരക്കപ്പ്

    പാല് -ഒരു കപ്പ്

    ഉപ്പ്

    കാൽ -ടീസ്പൂൺ

    തേങ്ങാ ചിരവിയത് -അരക്കപ്പ്

    ശർക്കര പൊടി

    ഏലക്ക പൊടി -ഒന്നര ടീസ്പൂൺ

    PREPARATION

    ആദ്യം പഴം ചെറിയ കഷണങ്ങളാക്കി ശേഷം ആവിയിൽ വേവിച്ചെടുക്കുക, വേവിച്ചെടുത്ത പഴം തൊലി കളഞ്ഞതിനുശേഷം നന്നായി ഉടച്ചെടുക്കണം. ഒരു പാനിൽ റവ ചേർത്ത് ചൂടാക്കുക, നന്നായി ചൂടാകുമ്പോൾ ഇതിലേക്ക് പാൽ ഒഴിച്ചു കൊടുക്കാം, നന്നായി യോജിപ്പിച്ച് റവ വേവിച്ചെടുക്കുക, ഇതിലേക്ക് തേങ്ങാ ചിരവിയതും, മധുരത്തിന് ആവശ്യമായ ശർക്കരയും ചേർക്കുക, നല്ലപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ പഴം കൂടി ചേർക്കാം, ഏലക്കായ പൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം, ഈ മിക്സ് ചൂടാറുമ്പോൾ കുറച്ച് കുറച്ചായി എടുത്ത് കട്ട്ലറ്റ് ഷേപ്പ് ആക്കുക, ഇതിന് ഷാലോ ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mary’s lovely Kitchen

  • റവ കലത്തപ്പം

    റവ കലത്തപ്പം

    റവ ഉപയോഗിച്ച് നല്ലൊരു നാലുമണി പലഹാരം തയ്യാറാക്കാം ശർക്കരയും തേങ്ങയും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവം നല്ലൊരു നാടൻ ടേസ്റ്റാണ്…

    റവ -ഒരു കപ്പ്

    ശർക്കര -1 കപ്പ്‌

    തേങ്ങാക്കൊത്ത് -മൂന്ന് ടേബിൾസ്പൂൺ

    തേങ്ങ -നാല് ടേബിൾ സ്പൂൺ

    ചോറ് -നാല് ടേബിൾ സ്പൂൺ

    ജീരകപ്പൊടി കാൽ ടീസ്പൂൺ

    ഏലക്കായ -നാലെണ്ണം

    വെള്ളം -ഒരു കപ്പ്

    ചെറിയുള്ളി അരിഞ്ഞത് -രണ്ട് ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ

    ഉപ്പ് -ഒരു പിഞ്ച്

    PREPARATION

    ഒരു മിക്സി ജാറിലേക്ക് റവ തേങ്ങ ചോറ് വെള്ളം ജീരകം ഏലക്കായ ഇവ ചേർത്തുകൊടുത്ത നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ശർക്കര ഉരുക്കി എടുത്തത് ഒഴിക്കാം ഇനി തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും വെളിച്ചെണ്ണയിൽ നന്നായി വറുത്തെടുത്ത് ഇതിലേക്ക് ചേർക്കാം നന്നായി മിക്സ് ചെയ്തു കൊടുക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു ചുറ്റിച്ചതിനു ശേഷം മാവൊഴിക്കാം ഒരു പാത്രം കൊണ്ട് ചീനച്ചട്ടി മൂടിയതിനു ശേഷം ഒരു മിനിറ്റ് വേവിക്കുക.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • റവ വട്ടയപ്പം

    റവ വട്ടയപ്പം

    റവ ഇരിപ്പുണ്ടോ എങ്കിൽ ഉടനെ തന്നെ ഈ വട്ടയപ്പം തയ്യാറാക്കി കൊള്ളൂ നല്ല പഞ്ഞി പോലെ സോഫ്റ്റ് ആണ്. അതുപോലെ തന്നെ ടേസ്റ്റും

    Ingredients

    റവ ഒരു കപ്പ്

    ചോറ് അരക്കപ്പ്

    പഞ്ചസാര കാൽ കപ്പ്

    തേങ്ങാപ്പാൽ അരക്കപ്പ്

    പാൽ ആവശ്യത്തിന്

    ഏലയ്ക്കാപ്പൊടി അര ടീസ്പൂൺ

    ഈസ്റ്റ് മുക്കാൽ ടീസ്പൂൺ

    PREPARATION

    ആദ്യം ഒരു ബൗളിലേക്ക് റവ ചോറ് യീസ്റ്റ് പഞ്ചസാര ഏലക്കായ പൊടി ഇവയെല്ലാം ചേർക്കുക ശേഷം തേങ്ങാപ്പാലൊഴിച്ച് മിക്സ് ചെയ്യാം 10 മിനിറ്റ് മൂടിവച്ചതിനുശേഷം മിക്സി ജാറിലേക്ക് ഇട്ട് നന്നായി അടിച്ചെടുക്കാം ആവശ്യത്തിനു തേങ്ങാപ്പാൽ ചേർത്ത് മീഡിയം കട്ടിയിലുള്ള ബാറ്റർ തയ്യാറാക്കാം കശുവണ്ടി മുന്തിരി എന്നിവ നെയിൽ വറുത്ത് ഈ മിക്സിലേക്ക് ചേർക്കാം ശേഷം നല്ലപോലെ മിക്സ് ചെയ്യുക ഇനി ഒരു പരന്ന പാത്രത്തിൽ അല്പം നെയ്യ് പുരട്ടി ഈ ബാറ്റർ ഒഴിക്കാം മുകളിൽ ട്യൂട്ടി ഫ്രൂട്ടി ഇട്ടു കൊടുക്കാം ഇതിനെ ആവിയിൽ നന്നായി വേവിച്ചെടുക്കണം .

    അടിപൊളി ടേസ്റ്റ് ഉള്ള വട്ടയപ്പം റെഡി

    വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക veetile ruchi