Tag: RAVA SNACK

  • റവ പലഹാരം

    റവ പലഹാരം

    റവയും പഴവും വെച്ച് തയ്യാറാക്കിയ നല്ലൊരു നാലുമണി പലഹാരം , കുട്ടികൾക്ക് ഇടനേരത്ത് ഇതുപോലെയൊക്കെ തയ്യാറാക്കി കൊടുക്കു…

    Ingredients

    നെയ്യ്

    നേന്ത്രപ്പഴം ഒന്ന്

    തേങ്ങാ ചിരവിയത് 4 ടേബിൾ സ്പൂൺ

    പഞ്ചസാര

    റവ ഒരു കപ്പ്

    എണ്ണ

    Preparation

    ഒരു പാനിൽ നെയ്യോഴച്ചു ചൂടാക്കുക ഇതിലേക്ക് പഴം ചേർത്ത് വഴറ്റാം, ശേഷം തേങ്ങാ ചിരവിയത് ചേർക്കാം പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക അടുത്തതായി റവ ഇതിലേക്ക് ചേർത്ത് കൊടുക്കാം ചെറിയ തീയിൽ റവ നന്നായി വേവുന്നതുവരെ മിക്സ് ചെയ്യുക ശേഷം തീ ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം ചൂടാറുമ്പോൾ നന്നായി കുഴയ്ക്കണം ചെറിയ ബോളുകൾ ആക്കി മാറ്റി സിലിണ്ടർ ഷേപ്പിൽ ഉരുട്ടുക ഇതിനെ ഷാലോ ഫ്രൈ ചെയ്തു എടുക്കണം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SAKF KITCHEN

  • റവ  ഉരുളക്കിഴങ്ങ് സ്നാക്ക്

    റവ ഉരുളക്കിഴങ്ങ് സ്നാക്ക്

    ഉരുളക്കിഴങ്ങും റവയും മാത്രം മതി ഈ കിടിലൻ സ്നാക്ക് തയ്യാറാക്കാൻ, വെക്കേഷൻ സമയത്ത് കുട്ടികൾക്ക് ഇതുപോലെയൊക്കെ തയ്യാറാക്കി കൊടുത്തു നോക്കൂ…

    Ingredients

    റവ

    വെള്ളം

    മഞ്ഞൾപൊടി

    ഉപ്പ്

    ഉരുളക്കിഴങ്ങ്

    Preparation

    വെള്ളം തിളപ്പിക്കാനായി വയ്ക്കാം അതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കണം വെട്ടിത്തിളയ്ക്കുമ്പോൾ റവ ചേർത്ത് മിക്സ് ചെയ്യാം റവ വേവുന്നതുവരെ മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ വേവിച്ചുടച്ച് ഉരുളക്കിഴങ്ങും റവ മിക്സും ചേർത്ത് കുഴക്കാം ഇനി ചെറിയ ബോളുകൾ ആക്കി പരത്താം ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കുക ഇനി ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salijas kitchen

  • റവ ബിർണി

    റവ ബിർണി

    റവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു കാസർഗോഡൻ സ്പെഷ്യൽ സ്നാക്കാണ് ബിർണി, ഈ നാടൻ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

    Ingredients

    നെയ്യ്

    കശുവണ്ടി

    മുന്തിരി

    റവ ഒരു ഗ്ലാസ്

    വെള്ളം ഒരു ഗ്ലാസ്

    പാല് 2 ഗ്ലാസ്

    പഴം

    പഞ്ചസാര

    Preparation

    ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് കശുവണ്ടി മുന്തിരിയും ചേർത്ത് വറുക്കാം ഇനി റവ ചേർത്ത് നല്ലോണം റോസ്റ്റ് ചെയ്യുക, റവ നന്നായി വേവുമ്പോൾ പാലും വെള്ളവും ചേർക്കാം, ആവശ്യത്തിനുള്ള മധുരം കൂടി ചേർത്ത് നന്നായി കുറുക്കി കട്ടിയാക്കി എടുക്കുക ഇതിനെ ഒരു പ്ലേറ്റിലേക്ക് മാറ്റി പരത്തി കൊടുക്കുക, മുകളിൽ പഴം വട്ടത്തിലരിഞ്ഞു വച്ചു കൊടുക്കാം , ചൂടാറുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shazaash

  • നേന്ത്രപ്പഴം, റവ ഫ്രൈ

    നേന്ത്രപ്പഴം, റവ ഫ്രൈ

    നേന്ത്രപ്പഴം ഇരിപ്പുണ്ടെങ്കിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്തോളൂ, വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ കൊണ്ട് കിടിലൻ രുചിയിൽ ഒരു സ്നാക്ക്…

    ingredients

    നേന്ത്രപ്പഴം -ഒന്ന്

    റവ

    പഞ്ചസാര

    ഏലക്കായ പൊടി -ഒരു നുള്ള്

    ഉപ്പ് -ഒരു നുള്ള്

    Preparation

    പുഴുങ്ങിയെടുത്ത നേന്ത്രപ്പഴം ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ആവശ്യത്തിന് റവ ഉപയോഗിച്ച് കുഴച്ചെടുക്കാം, ഷേപ്പ് ആക്കി എടുക്കാൻ പറ്റാവുന്ന രീതിയിൽ കുഴയ്ക്കുക ഏലക്കായപ്പൊടിയും ഉപ്പും ചേർക്കാൻ മറക്കരുത്, കുഴച്ചെടുത്ത മാവ് അല്പാല്പമായി എടുത്ത സിലിണ്ടർ ഷേപ്പിൽ ആക്കുക, നീ ചൂടായി എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം,

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • റവ സ്നാക്ക്

    റവ സ്നാക്ക്

    റവ മാത്രം ഉപയോഗിച്ചുകൊണ്ട് നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ലൊരു മൊരിയൻ സ്നാക്ക് തയ്യാറാക്കിയാലോ?

    Ingredients

    റവ -ഒരു കപ്പ്

    പാൽ -1 കപ്പ്

    പഞ്ചസാര

    ഏലക്ക പൊടി -അര ടീസ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    തേങ്ങ -അര കപ്പ്

    എള്ള് -1 ടീസ്പൂൺ

    ഗോതമ്പ് പൊടി -5 ടേബിൾ സ്പൂൺ

    എണ്ണ

    ആദ്യം ഒരു ബൗളിലേക്ക് റവ ചേർത്ത് കൊടുക്കുക ഇതിലേക്ക് പാൽ ഒഴിച്ച് 5 മിനിറ്റ് കുതിർക്കാം ശേഷം മറ്റു ചേരുവകൾ എല്ലാം ഇതിലേക്ക് ചേർക്കുക മിക്സ്‌ ചെയ്ത് അല്പം കട്ടിയുള്ള ഒരു ബാറ്റർ തയ്യാറാക്കാം, ഇനി ചൂടായ എണ്ണയിലേക്ക് ഇതിൽ നിന്നും അല്പാല്പമായി എടുത്ത് ഇട്ടുകൊടുക്കുക, നല്ല ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്ത് എടുക്കണം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Daviddiya

  • റവ മൈദ പലഹാരം

    റവ മൈദ പലഹാരം

    റവയും മൈദയും കൊണ്ട് ഇതാ നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രുചിയിൽ കിടിലൻ പലഹാരം, ഇത്രയും കുറച്ചു ചേരുവകൾ കൊണ്ട് ഇത്രയും രുചിയിൽ…

    Ingredients

    മൈദ ഒരു കപ്പ്

    റവ അര കപ്പ്

    പഞ്ചസാര അരക്കപ്പ്

    ഏലക്കാപ്പൊടി അര ടീസ്പൂൺ

    ഇളം ചൂടുവെള്ളം

    ബേക്കിംഗ് സോഡാ

    ഉപ്പ്

    Preparation

    ഒരു ബൗളിലേക്ക് റവയും ഏലക്കാപ്പൊടി പഞ്ചസാര ഇവയും ചേർത്ത് മിക്സ് ചെയ്യുക ഇളം ചൂടുവെള്ളം എടുത്ത് ചെറിയ ലൂസ് ആയി കലക്കി എടുക്കാം ഇതിലേക്ക് ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്തതിനുശേഷം കുറച്ചു സമയം മാറ്റിവയ്ക്കാം, ശേഷം എടുത്ത് നെയ്യപ്പം ചുട്ട് എടുക്കുന്ന പോലെ ചൂടായ എണ്ണയിലേക്ക് കോരി ഒഴിച്ച് ഫ്രൈ ചെയ്തു എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പി കൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pepper hut

  • റവ പലഹാരം

    റവ പലഹാരം

    റവ ഉപയോഗിച്ച് ഇതാ നാലുമണിക്ക് കഴിക്കാനായി നല്ലൊരു മൊരിയൻ പലഹാരം വെറും മൂന്ന് ചേരുവകൾ മാത്രം മതി

    Ingredients

    ശർക്കര മുക്കാൽ കപ്പ്

    റവ 1 കപ്പ്

    ഡെസിക്കേറ്റഡ് കോക്കനട്ട് അരക്കപ്പ്

    വെള്ളം രണ്ട് കപ്പ്

    നെയ്യ്

    എണ്ണ

    Preparation

    വെള്ളവും ശർക്കരയും മിക്സ് ചെയ്ത് നന്നായി അലിയിപ്പിക്കുക ശേഷം ശർക്കര നീര് മറ്റൊരു പാനിലേക്ക് അരിച്ച് ഒഴിച്ച് കൊടുക്കാം ഇത് നന്നായി തിളപ്പിക്കണം ശേഷം റവ ഇതിലേക്ക് ഇട്ടു കൊടുക്കാം റവ നന്നായി വെന്ത് പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ നെയ്യ് കൂടി ചേർക്കാം നല്ലപോലെ യോജിപ്പിച്ചശേഷം തീ ഓഫ്‌ ചെയ്യുക ചൂടാറുമ്പോൾ ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് നന്നായി കുഴയ്ക്കാം ഇനി ഇത് മീഡിയം കട്ടിയിൽ പരത്തിയ ശേഷം ഒരു മൂടി ഉപയോഗിച്ച് ചെറുതായി മുറിച്ചെടുക്കാം മുറിച്ചെടുത്ത കഷണങ്ങളെല്ലാം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malayalee in Bengaluru