റവയും നേന്ത്രപ്പഴവും ഉണ്ടെങ്കിൽ നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ല രുചിയുള്ള ഒരു പലഹാരം തയ്യാറാക്കാം
INGREDIENTS
നേന്ത്ര പഴം -രണ്ട്
റവ -അരക്കപ്പ്
പാല് -ഒരു കപ്പ്
ഉപ്പ്
കാൽ -ടീസ്പൂൺ
തേങ്ങാ ചിരവിയത് -അരക്കപ്പ്
ശർക്കര പൊടി
ഏലക്ക പൊടി -ഒന്നര ടീസ്പൂൺ
PREPARATION
ആദ്യം പഴം ചെറിയ കഷണങ്ങളാക്കി ശേഷം ആവിയിൽ വേവിച്ചെടുക്കുക, വേവിച്ചെടുത്ത പഴം തൊലി കളഞ്ഞതിനുശേഷം നന്നായി ഉടച്ചെടുക്കണം. ഒരു പാനിൽ റവ ചേർത്ത് ചൂടാക്കുക, നന്നായി ചൂടാകുമ്പോൾ ഇതിലേക്ക് പാൽ ഒഴിച്ചു കൊടുക്കാം, നന്നായി യോജിപ്പിച്ച് റവ വേവിച്ചെടുക്കുക, ഇതിലേക്ക് തേങ്ങാ ചിരവിയതും, മധുരത്തിന് ആവശ്യമായ ശർക്കരയും ചേർക്കുക, നല്ലപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ പഴം കൂടി ചേർക്കാം, ഏലക്കായ പൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം, ഈ മിക്സ് ചൂടാറുമ്പോൾ കുറച്ച് കുറച്ചായി എടുത്ത് കട്ട്ലറ്റ് ഷേപ്പ് ആക്കുക, ഇതിന് ഷാലോ ഫ്രൈ ചെയ്തെടുക്കാം.
വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mary’s lovely Kitchen
