റവ, ചിക്കൻ സ്നാക്ക്

Advertisement

റവ ഉപയോഗിച്ച് ചായക്കൊപ്പം കഴിക്കാനായി നല്ലൊരു നാലുമണി പലഹാരം, അധികം ചേരുവകൾ വേണ്ട എണ്ണയിൽ മുക്കി പൊരിക്കേണ്ട…

എണ്ണ ഒരു ടേബിൾ സ്പൂൺ

ജീരകം കാൽ ടീസ്പൂൺ

സവാള 1

പച്ചമുളക് 2

കറിവേപ്പില

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ

മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

ചിക്കൻ മസാല അര ടീസ്പൂൺ

മുളക് ചതച്ചത് ഒരു ടീസ്പൂൺ

വെള്ളം 2 കപ്പ്

ചിക്കൻ സ്റ്റോക്ക്

റവ ഒരു കപ്പ്

ഉപ്പ്

ചിക്കൻ അരക്കപ്പ്

ലെമൺ ജ്യൂസ് അര ടീസ്പൂൺ

Preparation

ഒരു പാനിൽ അല്പം എണ്ണ ചൂടാക്കുക അതിലേക്ക് ആദ്യം ചെറിയ ജീരകം ചേർത്ത് കൊടുക്കുക, നന്നായി റോസ്റ്റ് ആകുമ്പോൾ സവാള പച്ചമുളക് കറിവേപ്പില എന്നിവ ചേർത്തു കൊടുക്കാം, നന്നായി വഴറ്റി കഴിഞ്ഞാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം, പച്ചമണം മാറുന്നവരെ മിക്സ് ചെയ്തതിനുശേഷം മസാലപ്പൊടികൾ ചേർക്കുക, നന്നായി യോജിപ്പിച്ചതിനുശേഷം വെള്ളമൊഴിച്ചു കൊടുക്കുക, കൂടെ ചിക്കൻ സ്റ്റോക്കും ഒഴിച്ചു കൊടുക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് തിളപ്പിക്കുക, നന്നായി തിളയ്ക്കുമ്പോൾ റവ ചേർത്തു കൊടുക്കാം ശേഷം നന്നായി യോജിപ്പിച്ച് റവ വേവിച്ചെടുക്കുക, ബന്ധത്തിനു ശേഷം തീ ഓഫ് ചെയ്യാം ഇതിലേക്ക് ചിക്കൻ വേവിച്ച് ക്രഷ് ചെയ്തതും ചെറുനാരങ്ങ നീരും ചേർത്ത് നന്നായി കുഴയ്ക്കുക ചെറിയ ഭാഗങ്ങളായി മാറ്റിയതിനുശേഷം വട്ടത്തിൽ ഷേപ്പ് ആക്കണം, ഇനി പാനിൽ അല്പം എണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം ചൂടാകുമ്പോൾ ഇത് ഓരോന്ന് ആയി ചേർത്ത് ഫ്രൈ ചെയ്തെടുക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi