ബ്രഡ് പൊരി

Advertisement

ബ്രഡ് വേടിക്കുമ്പോൾ തീർച്ചയായും തയ്യാറാക്കി നോക്കൂ ചായക്കടയിലും തട്ടുകടയിലും കിട്ടുന്ന ഈ കിടിലൻ പലഹാരം, പഴം കൂടി ചേർത്ത് കൂടുതൽ രുചികരമായത്,

Ingredients

ബ്രഡ് -5

പഴം -ഒന്ന്

മൈദ -ഒരു കപ്പ്

പഞ്ചസാര -കാൽ കപ്പ്

മഞ്ഞൾപൊടി- കാൽ ടീസ്പൂൺ

ഉപ്പ്

കറുത്ത എള്ള്

എണ്ണ

Preparation

ആദ്യം പഴം ചെറിയ കഷ്ണങ്ങളായി മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക, കൂടെ പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കാം, ഒപ്പം മൈദ മഞ്ഞൾപൊടി എന്നിവ കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യുക, ആവശ്യമെങ്കിൽ വെള്ളം കൂടി ചേർത്ത് നല്ല കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കാം, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം എള്ള് ചേർത്തു കൊടുക്കാം, ശേഷം നന്നായി യോജിപ്പിക്കുക. ബ്രെഡിനെ കോൺ ഷേപ്പിൽ കട്ട് ചെയ്തതിനുശേഷം, ഈ ബാറ്ററിൽ മുക്കി ചൂടായ എണ്ണയിലേക്ക് ചേർത്ത് പൊരിച്ചെടുക്കാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World