ഫിൽഡ് ചപ്പാത്തി

Advertisement

ഇനി ചപ്പാത്തി ഇതുപോലെ തയ്യാറാക്കി നോക്കൂ, കഴിക്കാൻ വേറെ കറി വേണ്ട, സമയം ലഭിക്കുകയും ചെയ്യാം…

INGREDIENTS

മാവ് തയ്യാറാക്കാൻ

ഗോതമ്പ് പൊടി -മുക്കാൽ കപ്പ്

മൈദ -മുക്കാൽ കപ്പ്

ഉപ്പ്

എണ്ണ

വെള്ളം

FOR FILLING

സവാള -രണ്ട്

പച്ചമുളക് -രണ്ട്

CHEESE -അരക്കപ്പ്

മുളക് ചതച്ചത് -അര ടീസ്പൂൺ

കാശ്മീരി ചില്ലി പൗഡർ -അര ടീസ്പൂൺ

ഒറിഗാനോ -അര ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

ജീരകപ്പൊടി -അര ടീസ്പൂൺ

ഉപ്പ്

ലെമൺ ജ്യൂസ് -ഒരു ടീസ്പൂൺ

ആദ്യം മാവ് തയ്യാറാക്കാം ബൗളിലേക്ക് മൈദ ഗോതമ്പുപൊടി ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴക്കുക എണ്ണ കൂടി ഒഴിച്ച് സോഫ്റ്റ് ആക്കി മാറ്റിവയ്ക്കുക

ഫില്ലിംഗ് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഗ്രേറ്റ് ചെയ്ത ചീസും മുളകുപൊടി മുളക് ചതച്ചത് ജീരകപ്പൊടി ഒറിഗാനോ ലെമൺ ജ്യൂസ് എന്നിവയും ചേർത്ത് കൈകൊണ്ട് നന്നായി ഞെരടി കൊടുത്തു മിക്സ്‌ ചെയ്യുക

ഇനി കുഴച്ച് വച്ചിരിക്കുന്ന മാവ് ഉപയോഗിച്ച് ചപ്പാത്തി പരത്തി എടുക്കാം ഒരു ചപ്പാത്തി വെച്ച് അതിനുമുകളിൽ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് എല്ലാ വശത്തും ഒരുപോലെ വെച്ചു കൊടുക്കുക മറ്റൊരു ചപ്പാത്തി വെച്ച് ഇത് കവർ ചെയ്യുക ശേഷം നീളത്തിൽ നാലായി മുറിച്ചെടുക്കാം മുറിച്ചെടുത്ത കഷ്ണം ഒരു സൈഡ് നിന്നും മറ്റു വശത്തേക്ക് റോൾ ചെയ്തെടുക്കുക ശേഷം കൈ വെച്ച് ഒന്ന് പ്രസ് ചെയ്യുക ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് ഷാലോ ഫ്രൈ ചെയ്തെടുക്കുക.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi