Advertisement

കണ്ണൂർ സ്പെഷ്യൽ കിണ്ണത്തൊറോട്ടി, ബ്രേക്ക്ഫാസ്റ്റ് ടൈം സ്നാക്സ് ആയും കഴിക്കാം ഒരു കപ്പ് പച്ചരി മതി ഇത് തയ്യാറാക്കാൻ..

INGREDIENTS

പച്ചരി -ഒരു കപ്പ്

ചോറ് -അരക്കപ്പ്

പെരുംജീരകം -അര ടീസ്പൂൺ

ഉപ്പ്

ചെറിയുള്ളി -4

തേങ്ങാ ചിരവിയത് -കാൽ കപ്പ്

വെള്ളം

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മുളകുപൊടി -മുക്കാൽ ടീസ്പൂൺ

ഉപ്പ്

ഇഞ്ചി വെളുത്തുള്ളി ചതച്ചത്

വെളിച്ചെണ്ണ

കറിവേപ്പില

PREPARATION

പച്ചരി നാലു മണിക്കൂർ കുതിർത്തെടുക്കുക ശേഷം കഴുകി മിക്സിയുടെ ജാറിലേക്ക് ചേർക്കാം, കൂടെ ചോറ് ചെറിയുള്ളി പെരുഞ്ചീരകം തേങ്ങാ ചിരവിയത് ഉപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക, ഒരു കിണ്ണത്തിൽ എണ്ണ പുരട്ടി അതിനുശേഷം ഈ മാവ് ഒഴിക്കാം, ശേഷം ഇതിനെ ആവിയിൽ നന്നായി വേവിച്ചെടുക്കണം, ചൂടാറുമ്പോൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, ഒരു പാത്രത്തിൽ മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് മിക്സ് ചെയ്യുക, വെള്ളം കൂടി ഒഴിച്ച് പേസ്റ്റ് ആക്കിയതിനു ശേഷം ഈ മസാല, അപ്പം കഷ്ണങ്ങളിൽ തേച്ചു പിടിപ്പിക്കാം, ഇനി ഒരു പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക കൂടെ കറിവേപ്പിലയും, കഷണങ്ങൾ ഇതിലേക്ക് ചേർത്ത് എല്ലാവശവും ചെറുതായി ഫ്രൈ ചെയ്തെടുക്കാം

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World