റവ കലത്തപ്പം

റവ ഉപയോഗിച്ച് നല്ലൊരു നാലുമണി പലഹാരം തയ്യാറാക്കാം ശർക്കരയും തേങ്ങയും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവം നല്ലൊരു നാടൻ ടേസ്റ്റാണ്…

റവ -ഒരു കപ്പ്

ശർക്കര -1 കപ്പ്‌

തേങ്ങാക്കൊത്ത് -മൂന്ന് ടേബിൾസ്പൂൺ

തേങ്ങ -നാല് ടേബിൾ സ്പൂൺ

ചോറ് -നാല് ടേബിൾ സ്പൂൺ

ജീരകപ്പൊടി കാൽ ടീസ്പൂൺ

ഏലക്കായ -നാലെണ്ണം

വെള്ളം -ഒരു കപ്പ്

ചെറിയുള്ളി അരിഞ്ഞത് -രണ്ട് ടേബിൾ സ്പൂൺ

വെളിച്ചെണ്ണ

ഉപ്പ് -ഒരു പിഞ്ച്

PREPARATION

ഒരു മിക്സി ജാറിലേക്ക് റവ തേങ്ങ ചോറ് വെള്ളം ജീരകം ഏലക്കായ ഇവ ചേർത്തുകൊടുത്ത നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ശർക്കര ഉരുക്കി എടുത്തത് ഒഴിക്കാം ഇനി തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും വെളിച്ചെണ്ണയിൽ നന്നായി വറുത്തെടുത്ത് ഇതിലേക്ക് ചേർക്കാം നന്നായി മിക്സ് ചെയ്തു കൊടുക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു ചുറ്റിച്ചതിനു ശേഷം മാവൊഴിക്കാം ഒരു പാത്രം കൊണ്ട് ചീനച്ചട്ടി മൂടിയതിനു ശേഷം ഒരു മിനിറ്റ് വേവിക്കുക.

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen