സ്റ്റീൽ പാത്രം കണ്ണാടി പോലെ തിളങ്ങുന്നത് കാണാറുണ്ട് എന്നാൽ അലുമിനിയം പാത്രം ഒരു മങ്ങൽ എപ്പോഴും ഉണ്ടാകും, ഇനി അലുമിനിയം പാത്രം സ്റ്റീൽ പാത്രം പോലെ തിളങ്ങും ഈ സൂത്രം കണ്ടു നോക്കൂ
അലുമിനിയം സ്ക്രബ്ബറും 10 രൂപയുടെ വിവൽ സോപ്പും ഉണ്ടെങ്കിൽ അലുമിനിയം പാത്രം നല്ല കണ്ണാടി പോലെ തിളക്കമുള്ളതാക്കി എടുക്കാൻ പറ്റും, പാത്രത്തിന്റെ പുറംവശം ഒക്കെ ഈ സോപ്പ് ഉപയോഗിച്ച് നന്നായി സ്ക്രബ്ബ് ചെയ്ത് കൊടുക്കുകയാണെങ്കിൽ പുറംവശം നല്ല തിളക്കമുള്ളതായി കിട്ടും
ദോശ ദോശക്കല്ലിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്, നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ച് ദോശ ഉണ്ടാക്കിയാൽ ഈ രുചി കിട്ടില്ല, ദോശക്കല്ല് ഒട്ടിപ്പിടിക്കുന്നത് കൊണ്ട് പലരും എളുപ്പത്തിന് വേണ്ടി നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്, എങ്കിൽ ഇനി അത് വേണ്ട ദോശക്കല്ലിനെ നല്ല മയപ്പെടുത്തി എടുക്കാനുള്ള കിടിലൻ സൂത്രം
ആദ്യം ദോശക്കല്ല് സോപ്പ് ഉപയോഗിച്ച് സ്ക്രബർ വച്ച് ഉരച്ച് മൂന്ന് തവണയെങ്കിലും കഴുകുക, ശേഷം തുടച്ച് മുകളിൽ കല്ലുപ്പിട്ടതിനുശേഷം പതിയെ ഉരച്ച കരിയെല്ലാം ഇളക്കി കളയാം, അടുത്തതായി ദോശക്കല്ലിലെ ചൂടാക്കുക ഇതിലേക്ക് വാളംപുളി വെള്ളവും പുളിയും ഇട്ടു കൊടുത്തു നന്നായി പരത്തി കൊടുക്കുക, എല്ലായിടത്തും നന്നായി ആകുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഒന്നുകൂടി സോപ്പിട്ട് കഴുകിയെടുക്കണം വീണ്ടും ചൂടാക്കി അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം, ഇതും കല്ലിന്റെ എല്ലാവശത്തും ആക്കി കൊടുക്കണം ഒന്നുകൂടി കഴുകി എടുത്താൽ നല്ല നോൺസ്റ്റിക്ക് പോലെയുള്ള ദോശക്കല്ല് തയ്യാർ.
വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SajuS TastelanD
പച്ചക്കറികൾ അരിഞ്ഞെടുത്ത് ഒരുപാട് സമയം അടുക്കളയിൽ നമുക്ക് പോകുന്നുണ്ട്, തോരൻ തയ്യാറാക്കാനായി പച്ചക്കറി പെട്ടെന്ന് അരിഞ്ഞെടുക്കാനായി ചെയ്യാവുന്ന ഒരു കിടിലൻ സൂത്രം ഇതാ, ആദ്യം പച്ചക്കറികൾ കഴുകി തൊലിയെല്ലാം കളഞ്ഞതിനുശേഷം റഫ് ആയി ഒന്ന് കട്ട് ചെയ്യുക, ശേഷം മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ടുകൊടുത്ത് ക്രഷ് ചെയ്ത് എടുക്കുക, ഈ രീതിയിൽ സവാള ക്യാരറ്റ് ക്യാബേജ് ബീറ്റ്റൂട്ട് എന്നിവ നമുക്ക് കട്ട് ചെയ്ത് എടുക്കാവുന്നതാണ്
ബീഫും ചിക്കനും കുറെനാൾ കേടുകൂടാതെ ഫ്രീസറിൽ സൂക്ഷിക്കാനായി ഒരു കിടിലൻ സൂത്രം ഇതാ.. ആദ്യം ഇറച്ചി ഉപ്പോ അരിപ്പൊടിയോ ചേർത്ത് നല്ലതുപോലെ കഴുകണം, ശേഷം എയർ ടൈറ്റ് ആയിട്ടുള്ള ഒരു കണ്ടെയ്നറിൽ എടുക്കുക ഇതിലേക്ക് വെള്ളം നിറച്ചു കൊടുക്കണം ഇത് അടച്ച് ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ കുറേനാൾ കേടാവാതെ സൂക്ഷിക്കാം
തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ കമഴ്ത്തി വയ്ക്കുകയാണെങ്കിൽ ഒരുപാട് നാൾ കേടാവാതിരിക്കും
വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ansi’s Vlog
ഇപ്പോൾ ധാരാളം ഇരുമ്പൻപുളി ഉണ്ടാകുന്ന സമയമാണ്, ആദ്യമായി ഉണ്ടാകുമ്പോൾ കറി വയ്ക്കാനും അച്ചാർ ഉണ്ടാക്കാനും ഒക്കെ നമ്മൾ എടുക്കാറുണ്ട് എന്നാൽ പിന്നീട് കൂടുതലും പഴുത്തു വീണ് നാശമായി പോകാറാണ് പതിവ്. കറിയിൽ ഇടുകയും അച്ചാർ ഉണ്ടാക്കുകയും അല്ലാതെ ഒട്ടേറെ ഉപയോഗങ്ങളും ഇരുമ്പൻ പുളി കൊണ്ട് ഉണ്ട്, അങ്ങനെയൊരു സൂത്രമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്
ഇരുമ്പൻ പുളിയെടുത്ത് ഒരു വലിയ പാത്രത്തിൽ ഇടുക വെള്ളമൊഴിച്ചു കൊടുത്തതിനു ശേഷം നന്നായി തിളപ്പിച്ച് എടുക്കാം ചൂടാറാനായി മാറ്റി വയ്ക്കുക ചൂടാറിയതിനു ശേഷം മിക്സിയിൽ അടിച്ചെടുക്കണം ഒരു വലിയ അരിപ്പയിൽ ഇട്ട് അരച്ച് തരികളെല്ലാം മാറ്റിയെടുക്കാം അരിച്ചെടുത്ത ലായനിയിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ചു കൊടുക്കാം, നല്ലപോലെ യോജിപ്പിച്ചതിനു ശേഷം ഈ ലായനി കുപ്പിയിൽ അടച്ചു സൂക്ഷിക്കണം, വീട്ടിലെ പാത്രങ്ങൾ കഴുകാനായി ഇത് എടുക്കാവുന്നതാണ്, ഏത് ഡിഷ് വാഷ് ലിക്വിഡിനെക്കാളും നല്ല പോലെ അഴുക്ക് കളയുന്നതാണ് ഇത്
തക്കാളിയും ചെറുനാരങ്ങയും മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാനുള്ള സൂത്രം, കൂടെ പുതിനയില മല്ലിയില എന്നിവ കൂടുതൽ കാലം ഫ്രഷായി ഇരിക്കാനുള്ള ടിപ്പും.
കടയിൽ നിന്നും തക്കാളി മേടിക്കുമ്പോൾ നല്ല പഴുത്തത് നോക്കിയാണ് നമ്മൾ മേടിക്കാറ്, കുറച്ചു ദിവസത്തിനുള്ളിൽ ഇത് കേടാവാറുണ്ട്, എന്നാൽ ശരിയായ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ കുറച്ച് അധികം നാൾ തന്നെ നമുക്കിത് ഉപയോഗിക്കാൻ പറ്റും, തക്കാളി മേടിച്ചു കൊണ്ടുവരുമ്പോൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക, ശേഷം നല്ല തിളച്ച വെള്ളമൊഴിച്ച് 10 മിനിറ്റ് മൂടി വയ്ക്കുക ഇനി എടുത്ത് നന്നായി തുടച്ചതിനു ശേഷം ഒരു പ്ലാസ്റ്റിക് സിപ്പർ ബാഗിലോ എയർ ടൈറ്റ് ആയിട്ടുള്ള ഏതെങ്കിലും ബോക്സിലോ സൂക്ഷിക്കാം, ഇങ്ങനെ സൂക്ഷിക്കുമ്പോൾ തക്കാളി കമഴ്ത്തി വെക്കാൻ ശ്രദ്ധിക്കണം. തക്കാളി മിക്സിയിൽ അടിച്ചെടുത്ത് ഒരു പാനിലേക്കിട്ട് നന്നായി തിളപ്പിച്ച് വെള്ളം വറ്റിച്ചതിനു ശേഷം ഐസ് ക്യൂബുകൾ ആയും സൂക്ഷിച്ചുവയ്ക്കാം. ഉപയോഗിക്കാൻ വളരെ എളുപ്പമാണ്.
ചെറുനാരങ്ങ വാങ്ങുമ്പോൾ ഉപയോഗിക്കാനുള്ള എളുപ്പത്തിനായി ജ്യൂസ് പിഴിഞ്ഞെടുത്ത ഐസ് ക്യൂബുകൾ ആയി സൂക്ഷിക്കാം, ഇതിന്റെ കൂടെ പുതിനയിലയോ മറ്റോ ചേർക്കണമെങ്കിൽ അങ്ങനെയും സൂക്ഷിക്കാം.
കടയിൽ നിന്നും മേടിക്കുന്ന മല്ലിയില പുതിനയില എന്നിവ നന്നായി കഴുകി എടുത്തതിന് ശേഷം ചീഞ്ഞ ഭാഗങ്ങളെല്ലാം കളഞ്ഞ് പ്ലാസ്റ്റിക് ബോക്സുകളിൽ അടച്ചു സൂക്ഷിക്കാം, അതല്ലെങ്കിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചതിനുശേഷം ഐസ്ക്യൂബുകൾ ആക്കിയും സൂക്ഷിക്കാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും ഉൾപ്പെടുത്തുന്നതാണ്, ഇത് ഭക്ഷണസാധനങ്ങൾക്ക് രുചിയും മണവും കൊടുക്കാൻ മാത്രമല്ല ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങളും ഉണ്ട്, ഇഞ്ചിയും വെളുത്തുള്ളിയും നന്നാക്കി പേസ്റ്റാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഭക്ഷണം പാചകം ചെയ്യാനുള്ള സമയം കുറയ്ക്കാൻ സഹായിക്കും, ശരിയായ രീതിയിൽ ഇത് എങ്ങനെയാണ് സ്റ്റോർ ചെയ്യുന്നത് എന്ന് കാണാം
ആദ്യം ഇഞ്ചി റെഡിയാക്കാം. അതിനായി ഇഞ്ചി നല്ല വൃത്തിയിൽ കഴുകിയെടുക്കുക. ശേഷം തൊലി കളയാനായി ഒരു സ്പൂൺ ഉപയോഗിക്കാം, ഇത് എളുപ്പത്തിൽ തൊലി റിമൂവ് ചെയ്യുന്നതിന് സഹായിക്കും , ചെറിയ കഷണങ്ങളായി മുറിക്കാം, പിന്നെ ഉപ്പ് ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുത്ത്തിനുശേഷം, ഒരു ഐസ് ട്രേ യിലേക്ക് കുറച്ചു കുറച്ചായി വച്ചു കൊടുക്കുക , ഇത് ഫ്രീസ് ചെയ്തെടുത്ത് ക്യൂബുകൾ ആക്കിയതിനു ശേഷം ഒരു സിപ്പർ ബാഗിൽ ഫ്രീസറിൽ തന്നെ സൂക്ഷിക്കാം. ഭക്ഷണം പാചകം ചെയ്യുന്ന സമയത്ത് ഒരു ക്യൂബ് എടുത്ത് കുക്കിംഗ് പാനി ലേക്ക് ചേർത്തു കൊടുത്താൽ മതിയാകും. അടർത്തിയെടുത്ത തൊലിയും സിപ്പർ ബാഗിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം, ഇത് ചായയിൽ ഇടാനായി ഉപയോഗിക്കാവുന്നതാണ്.
അടുത്തതായി വെളുത്തുള്ളി റെഡിയാക്കാം. ഇതിനായി വെളുത്തുള്ളി എല്ലാം അടർത്തി ഇടുക ഇതിനെ ഒരു ഓവനിൽ വെച്ചുകൊടുത്ത് 30 സെക്കൻഡ് ബേക്ക് ചെയ്യണം, ഇങ്ങനെ ചെയ്താൽ തൊലി ഈസിയായി കളയാൻ പറ്റും, തൊലികളഞ്ഞെടുത്ത വെളുത്തുള്ളി ഉപ്പ് ചേർത്ത് ഒരു പാനിൽ ഇട്ട് നന്നായി ചൂടാക്കുക, ശേഷം മിക്സിയിൽ അരച്ചെടുത്ത് ഐസ്ക്യൂബുകൾ ആക്കി സൂക്ഷിക്കാം.
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റും ഈ രീതിയിൽ തയ്യാറാക്കാവുന്നതാണ്
ദോശയും ഇഡ്ലിയും ഫെയ്മസായ ഇന്ത്യൻ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളാണ് അരിയും, ഉഴുന്നും അരച്ച് ഒരു ദിവസം മുഴുവൻ മാവു പൊങ്ങാനായി വച്ചതിനുശേഷം ആണ് ഇത് തയ്യാറാക്കുന്നത്, ഫെർമെന്റേഷൻ ശരിയായില്ലെങ്കിൽ നല്ല സോഫ്റ്റ് ആയ ദോശയും ഇഡ്ഡലിയും ലഭിക്കുകയില്ല. എത്ര തണുപ്പാണെങ്കിലും നല്ലപോലെ മാവ് പൊങ്ങി കിട്ടുവാനുള്ള കുറച്ചു ടിപ്സ് ആണ് ഈ വീഡിയോയിൽ പറയുന്നത്
ആദ്യം അരിയും ഉഴുന്നും കുതിർക്കാം അരി എടുക്കുന്നതിന്റെ നേർ പകുതി ആണ് ഉഴുന്ന് എടുക്കേണ്ടത്, ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്താൽ നല്ല സോഫ്റ്റ് മാവ് കിട്ടും, ഇവ മൂന്നും നല്ലതുപോലെ കഴുകിയതിനുശേഷം നല്ല വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കാം, അരക്കുന്നതിന് കുറച്ചു സമയം മുൻപ് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ മാവ് ചൂടാവാതെ കിട്ടും, കുതിർത്ത വെള്ളത്തിൽ തന്നെ നന്നായി അരച്ചെടുക്കുക ഒന്നോ രണ്ടോ ടീസ്പൂൺ ചോറും കൂടി ചേർക്കാം, അരച്ചെടുത്ത മാവിനെ എയർ ടൈറ്റ് ആയ ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം മരത്തിന്റെ ചപ്പാത്തി റോളർ ഉപയോഗിച്ച് ഈ മാവ് നന്നായി മിക്സ് ചെയ്യുക ശേഷം പാത്രം അടച്ച് 8 മണിക്കൂർ പൊങ്ങാനായി വയ്ക്കണം പിറ്റേദിവസം രാവിലെ മാത്രമേ ഉപ്പു ചേർത്തു കൊടുക്കാവൂ ശേഷം നല്ല സോഫ്റ്റ് ആയ ദോശയും ഇഡ്ഡലിയും തയ്യാറാക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World