Tag: dosha

  • ദോശയും മീന്‍ കറിയും ഉണ്ടാക്കാം

    ദോശയും മീന്‍ കറിയും ഉണ്ടാക്കാം

    ഇന്ന് നമുക്ക് ദോശയും മീന്‍ കറിയും ഉണ്ടാക്കാം..ദോശയുടെ കൂടെ ചമ്മന്തിയോ അല്ലെങ്കില്‍ സാമ്പാറോ അല്ലെ സാധാരണ കഴിക്കാറ്….എന്നാല്‍ ദോശയ്ക്കൊപ്പം മീന്‍ കറി കഴിച്ചു നോക്കിയേ സൂപ്പര്‍ ടേസ്റ്റ് ആണ്..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെ തയ്യാറാക്കാം എന്ന്..ആദ്യം നമുക്ക് മീന്‍ കറി ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍.

    മീൻ കഷ്ണങ്ങളാക്കിയത് -അരക്കിലോ
    ചെറിയ ഉള്ളി അരിഞ്ഞത് -എട്ടെണ്ണം
    തക്കാളി -1 (തക്കാളിയുടെ പകുതി തീരെചെറിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞു വെക്കണം ബാക്കി പകുതി അൽപ്പം വലുതായും അരിയണം)
    ഇഞ്ചി ചെറിയ കഷ്ണം
    പച്ചമുളക് -5 (എരിവനുസരിച്ച് )
    കുടംപുളി ഒരു കഷണം
    മുളകുപൊടി -1 ടേബിൾ സ്പൂണ്
    മല്ലിപ്പൊടി -1 ടി സ്പൂണ്
    ഉലുവാപ്പൊടി,മഞ്ഞൾപ്പൊടി,പെരും ജീരകം -ഓരോ നുള്ള്
    കറി വേപ്പില
    ഉപ്പ്
    എണ്ണ
    ( മീന്‍ കൂടുതല്‍ എടുക്കുമ്പോള്‍ ചേരുവകളും അളവ് കൂട്ടി എടുക്കുക )

    പൊടികളെല്ലാം അല്പ്പം വെള്ളമൊഴിച്ച് മിക്സ് ചെയ്തു വെക്കാം.

    പാനിൽ അല്ലെങ്കിൽ ചട്ടിയിൽ അല്പ്പം എണ്ണ ചൂടാക്കിയതിലെക്ക് ഒരു നുള്ള് പെരും ജീരകമിട്ട് ഉള്ളിയരിഞ്ഞതും ഇഞ്ചി അരിഞ്ഞതും പച്ചമുളകും അല്പ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വഴറ്റിയ ശേഷം മിക്സ് ചെയ്തു വെച്ചിരിക്കുന്ന പൊടികൾ ചേർക്കാം .നന്നായി ഇളക്കിയ ശേഷം തീരെ പൊടിയായി അരിഞ്ഞ തക്കാളി ചേർക്കാം. തക്കാളി നന്നായി വെന്തു ചേർന്നു കഴിഞ്ഞ് കുടമ്പുളിയും കുറച്ചു വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കണം .ഇതിലേക്ക് മീൻ കഷ്ണങ്ങളും ആവശ്യത്തിനു ഉപ്പും വലിയ കഷ്ണങ്ങൾ ആക്കി വെച്ചിരിക്കുന്ന തക്കാളിയും ചേർക്കാം.ഗ്രേവി കുറുകി മീനിൽ നന്നായി പിടിച്ച ശേഷം കറി വേപ്പില ചേർത്ത് വാങ്ങാം . തണുത്ത ശേഷം അല്പ്പം വെളിച്ചെണ്ണ കറിയുടെ മുകളിയിൽ ഒഴിച്ചാൽ കൂടുതൽ സ്വാദിഷ്ട്ടമാകും. മീന്‍ കറി റെഡി !

    ഇനി നമുക്ക് ദോശ ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

    ഉഴുന്ന് – നൂറു ഗ്രാം
    ഇഡലി അരി അല്ലെങ്കില്‍ പുഴുക്കലരി – നൂറ്റമ്പത് ഗ്രാം
    പച്ചരി – അമ്പതു ഗ്രാം
    ചോറ് -ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്
    നെയ്യ്\എണ്ണ

    അരിയും ഉഴുന്നും നന്നായി കഴുകി 6-7 മണിക്കൂര്‍ വെവ്വേറെ കുതിര്‍ത്തു വെക്കുക.
    ഉഴുന്നും ചോറും കുറച്ച വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ അരക്കുക. ഇത് ഒരു വലിയ പത്രത്തിലേക്ക് മാറ്റുക.
    അതിന്‍ ശേഷം അരിയും നല്ല മയത്തില്‍ അരച് ഉഴുന്ന് അരച്ചതുമായി നന്നായി യോജിപ്പിക്കുക.
    കോരി ഒഴിക്കാവുന്ന പാകത്തില്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്, ഒരു മൂടി കൊണ്ട് അടച്ച് 4-5 മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി മാറ്റിവെക്കുക.
    ഒരു ദോശ കല്ല്‌ ചൂടാക്കി അര തവി മാവ് ഒഴിച് ദോശ ചുട്ടെടുക്കുക.
    തവയുടെ വലിപ്പം അനുസരിച് 3-5 ദോശ വരെ ഒരേ സമയം ചുട്ടെടുക്കാം.
    ആവശ്യത്തിന് നെയ്യോ എണ്ണയോ തൂകി മറിചിട്ട് ഗോള്‍ഡന്‍ കളര്‍ ആകുമ്പോള്‍ വാങ്ങി വെക്കുക. ദോശ റെഡി !

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയുഉക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ചെമ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ദോശ ഉണ്ടാക്കാം വ്യത്യസ്ത രുചികളില്‍

    ദോശ ഉണ്ടാക്കാം വ്യത്യസ്ത രുചികളില്‍

    ദോശ നമുക്ക് ഏറെ ഇഷ്ട്ടപ്പെട്ട ഒരു പ്രാതല്‍ ആണ്…എന്നും ഒരേ തരം ദോശ ആകാതെ വ്യത്യസ്ത രുചികളില്‍ നമുക്കിന്നു ദോശ ഉണ്ടാക്കാം …ഇത് വളരെ എളുപ്പമാണ് പോഷക ഗുണങ്ങള്‍ ഉള്ളതുമാണ്
    …വ്യത്യസ്ത തരം ദോശകള്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ചെറുപയര്‍ ദോശ

    ചേരുവകള്‍:

    ചെറുപയര്‍ പരിപ്പ് – 2 ഗ്ലാസ്‌

    അരി – 1 ഗ്ലാസ്‌

    ചുവന്നുള്ളി – 4 എണ്ണം

    പച്ചമുളക് ചെറുതായി അരിഞ്ഞത് – 1 വലുത്

    ഇഞ്ചി ചെറുതായി അരിഞ്ഞത്- അര ഇഞ്ചു കഷ്ണം

    കായം – അര ടീസ്പൂണ്‍ (ആവശ്യമെങ്കില്‍ മാത്രം)

    ഉപ്പ് – പാകത്തിന്

    മല്ലിയില ചെറുതായി അരിഞ്ഞത് – 1/4 കപ്പ്

    സവാള ചെറുതായി അരിഞ്ഞത് – ഒരു വലുത്

    നല്ലെണ്ണ – പാകത്തിന്

    പാകം ചെയ്യുന്ന വിധം:

    ചെറുപയര്‍ ,അരി മൂന്നു നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇടുക. പിന്നീട് വെള്ളം വാര്‍ന്നു കളയുക. ഇത് മിക്സിയില്‍ ഇട്ടു പാകത്തിന് വെള്ളം, ചുവന്നുള്ളി, ഇഞ്ചി, കായം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. സാധാരണ ദോശ ഉണ്ടാക്കുന്ന അയവില്‍ അരച്ചെടുക്കുക. ഇതിലേക്ക് സവാള, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ദോശക്കല്ലില്‍ എണ്ണ തടവി ദോശ ചുട്ടെടുക്കുക.

    ——————————————————————————-

    തേങ്ങ ദോശ

    ആവശ്യമായ സാധനങ്ങള്‍

    പച്ചരി – 2 കപ്പ്

    തേങ്ങ തിരുമ്മിയത് – 1 കപ്പ്

    ഉപ്പ് – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    പച്ചരി 4 മണിക്കൂറ് കുതിറ്ത്ത് വെക്കുക. പച്ചരിയോടൊപ്പം തേങ്ങ വെള്ളം ചേറ്ത്ത് അരച്ച് വെക്കുക. അടുത്ത ദിവസം ആവശ്യത്തിന് ഉപ്പ് ചേര്ത്ത് സാധാരണ ദോശ ചുടുന്നതുപോലെ തേങ്ങ ദോശ തയ്യാറാക്കാം.

    ————————————————————————————-

    മുട്ട ദോശ

    ആവശ്യമായ സാധനങ്ങള്‍

    പച്ചരി – 2 കപ്പ്

    ഉഴുന്ന് – 1 കപ്പ്

    ഉപ്പ് – ആവശ്യത്തിന്

    മുട്ട – 3 എണ്ണം

    ഉള്ളി കൊത്തിയരിഞ്ഞത് – 2 എണ്ണം

    പച്ചമുളക് വട്ടത്തിലരിഞ്ഞത് – 1 എണ്ണം

    തയ്യാറാക്കുന്ന വിധം:
    2-3 മണിക്കൂര്‍ കുതിര്‍ത്ത് വെച്ച അരിയും ഉഴുന്നും നന്നായി അരച്ച് 10-12 മണിക്കൂര്‍ അടച്ച് വെക്കുക .

    ഒരു പാത്രത്തില് മുട്ടകള് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ഉള്ളി കൊത്തിയരിഞ്ഞതും പച്ചമുളക് വട്ടത്തിലരിഞ്ഞതും ഉപ്പും ചേര്ത്ത് അടിച്ച് പതപ്പിച്ച് വെക്കുക.

    ദോശക്കല്ല് ചൂടാക്കി ഒരു തവി മാവൊഴിച്ച് പരത്തുക. ഒരു മിനിറ്റിനു ശേഷം മുട്ടക്കൂട്ട് അതിനു മേലെ പരത്തിയൊഴീക്കുക. ഇരുപുറവും ചുട്ടെടുക്കുക.

    —————————————————————————————-

    വെജിറ്റബിള്‍ ദോശ

    ആവശ്യമായ സാധനങ്ങള്‍

    പച്ചരി – 2 കപ്പ്

    ഉഴുന്ന് – 1 കപ്പ്

    ഉപ്പ് – ആവശ്യത്തിന്

    കാരറ്റ് – 1 എണ്ണം

    ബീന്സ് നുറുക്കിയത് – 8 എണ്ണം

    ഗ്രീന് പീസ് – അര കപ്പ്

    ഉള്ളി കൊത്തിയരിഞ്ഞത് – 1 എണ്ണം

    തക്കാളി കൊത്തിയരിഞ്ഞത്- 2 എണ്ണം

    കടുക്- ആവശ്യത്തിന്

    മഞ്ഞള് പൊടി – ഒരു നുള്ള്

    പച്ചമുളക് വട്ടത്തിലരിഞ്ഞത് – 1 എണ്ണം

    എണ്ണ- 4 ടേബിള്‍ സ്പൂണ്‍

    കറിവേപ്പില – 10 എണ്ണം

    തയ്യാറാക്കുന്ന വിധം:

    2-3 മണിക്കൂര്‍ കുതിര്‍ത്ത് വെച്ച അരിയും ഉഴുന്നും നന്നായി അരച്ച് 10-12 മണിക്കൂര്‍ അടച്ച് വെക്കുക

    ചീനച്ചട്ടിയില്‍ 1 1/2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക . എണ്ണ ചൂടായാല്‍ കടുക് പൊട്ടിക്കുക .അരിഞ്ഞുവച്ചിരിക്കുന്ന ബീന്സ്, കാരറ്റ് ,ഉള്ളി , പച്ചമുളക്, തക്കാളി ,കറിവേപ്പിലഎന്നിവ ഇതിലിട്ട് ഇളക്കുക .ഇവ മൂത്ത് കഴിഞ്ഞാല്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക .അല്പം വെള്ളമൊഴിച്ച് 2-3 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക .പച്ചക്കറിക്കൂട്ട് റെഡി .

    ദോശക്കല്ല് ചൂടാക്കി ഒരു തവി മാവൊഴിച്ച് പരത്തുക. ഒരു മിനിറ്റിനു ശേഷം 1/2 ടേബിള്‍ സ്പൂണ്‍ എണ്ണ തേയ്ക്കുക. പച്ചക്കറിക്കൂട്ട് അതിനു മേലെ പരത്തിയൊഴീക്കുക. ഇരുപുറവും ചുട്ടെടുക്കുക.

    —————————————————————————————————

    ഏത്തപ്പഴം ദോശ

    ആവശ്യമായ സാധനങ്ങള്

    മൈദ- 2 കപ്പ്

    അരിമാവ് – 1 കപ്പ്

    പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍

    ഏത്തപ്പഴം കൊത്തിയരിഞ്ഞത് – 4 എണ്ണം

    പാല് – 1 കപ്പ്

    തയ്യാറാക്കുന്ന വിധം:
    ഏത്തപ്പഴം, പാല്, പഞ്ചസാര എന്നിവ മിക്സിയില് നന്നായി അരച്ചെടുക്കുക.മൈദയും അരിമാവും ഇതിലേക്ക് ഇളക്കിയോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേറ്ത്ത് ദോശമാവ് പരുവമാക്കുക.

    ദോശക്കല്ല് ചൂടാക്കി ഒരു തവി മാവൊഴിച്ച് ഇരുപുറവും ചുട്ടെടുക്കുക

    വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ദോശകള്‍ ആണ് ..എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം

    ഈ പോസ്റ്റ്‌ ഇങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

  • മസാലദോശ

    മസാലദോശക്ക് വേണ്ടത് സാദാ ദോശയും മസാലയും ആണ്..

    ആദ്യം ദോശ ഉണ്ടാക്കുന്നതിനു എന്തൊക്കെ വേണമെന്ന് നോക്കാം..

    പച്ചരി – 3 കപ്പ്

    പുഴുങ്ങലരി – 2 കപ്പ്.

    ഉഴുന്ന് – 3/4 അല്ലെങ്കില്‍ 1/2 കപ്പ്

    ഉലുവ – 2 ടീസ്പൂണ്‍.

    ഉപ്പ്

    ഉപ്പ് ഒഴിച്ച്, ബാക്കി എല്ലാംകൂടെ വെള്ളത്തിലിട്ട് 5-6 മണിക്കൂര്‍ കുതിരാന്‍ വെക്കുക.

    നല്ല മിനുസമായി അരച്ചെടുക്കുക. വെണ്ണപോലെ. ഒട്ടും വെള്ളം അധികമാവരുത്.

    ഉപ്പ് അരയ്ക്കുമ്പോള്‍ത്തന്നെ ചേര്‍ക്കുക. പിന്നെ ഉണ്ടാക്കുമ്പോള്‍ ഒന്നുകൂടെ പാകം നോക്കിയാല്‍ മതി.

    പുഴുങ്ങലരി വേണമെങ്കില്‍ വേറെ ആയിട്ട് വെള്ളത്തില്‍ ഇട്ട് വേറേത്തന്നെ അരച്ചെടുക്കാം.

    എന്തായാലും നല്ല മിനുസമായി അരയണം.

    ഇനി വേണ്ടത് മസാലയാണ്..

    അതിനു ഉരുളക്കിഴങ്ങ് 3-4 എണ്ണം പുഴുങ്ങി തൊലികളയുക. മുറിയ്ക്കുക.

    ഗ്രീന്‍ പീസ് ഒരു കപ്പ് തലേന്ന് വെള്ളത്തിലിട്ട് വെച്ചത് വേവിച്ചെടുക്കുക.

    ഉരുളക്കിഴങ്ങും പീസും കുക്കറില്‍ വേറെ വേറെ വേവിച്ചാല്‍ മതി.

    വേറെ വേറെ നിക്കണമെങ്കില്‍ അധികം വേവിക്കേണ്ട. അല്ലെങ്കില്‍, നിങ്ങള്‍ക്ക് നന്നായി വെന്തതാണിഷ്ടമെങ്കില്‍ നന്നായി വേവിക്കുക.

    സവാള രണ്ടെണ്ണം തോലു കളഞ്ഞ് നടുവെ മുറിച്ച്, നീളത്തില്‍ നേര്‍മ്മയായി ചീന്തുക.

    പച്ചമുളക് ഒന്നോ രണ്ടോ എടുത്ത് ചെറുതായി വട്ടത്തില്‍ അരിയുകയോ നീളത്തില്‍ ചീന്തുകയോ ചെയ്യുക.

    പാത്രം, ഫ്രൈയിംഗ് പാന്‍, ചീനച്ചട്ടി, ഏതെങ്കിലുമൊന്ന് ചൂടാക്കി, വെളിച്ചെണ്ണ അല്ലെങ്കില്‍, പാചകയെണ്ണ ഒഴിച്ച്, ഉഴുന്നും, കടുകും, കറിവേപ്പിലയും മൊരിച്ച്, സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക.

    സവാള വേവുന്നതുവരെ. മഞ്ഞളും, ബാക്കി കഷണങ്ങള്‍ക്കു കൂടെ ആവശ്യമായ ഉപ്പും ചേര്‍ക്കുക.

    പിന്നേം അല്പം വഴറ്റുക. ഗ്രീന്‍പീസും, ഉരുളക്കിഴങ്ങ് വേവിച്ച് മുറിച്ചതും, ചേര്‍ക്കുക.

    ഏതെങ്കിലും വെജിറ്റബിള്‍ മസാലപൌഡര്‍ ചേര്‍ക്കുക. മുളകുപൊടി മാത്രമേ ഉള്ളൂവെങ്കില്‍ അതു ചേര്‍ക്കുക. അല്പം മതി. ഞാന്‍ മുളകും, മല്ലിയും, ഉലുവയും, കായവും ഒന്നിച്ച് പൊടിച്ചതാണ് ചേര്‍ക്കാറ്.

    വാങ്ങിവെക്കുക. മസാല റെഡി.

    ഇനി ദോശക്കല്ല് ( ദോശച്ചട്ടി ) അടുപ്പത്ത് വെച്ച് മാ

    വൊഴിച്ച് പരത്തുക.

    dosha

    വേവുന്നതുവരെ കാക്കുക.

    dosha

    dosha

    എണ്ണ പുരട്ടി മറിച്ചിടുക.

    dosha

    അതിനുശേഷം വീണ്ടും തിരിച്ചിട്ട്, അല്‍പ്പം മസാലക്കറി എടുത്ത്, നടുവിലോ
    ഒരു സൈഡിലോ വച്ച് നിരത്തുക.

    dosha

    ദോശ മടക്കുക.

    dosha

    മസാലദോശ റെഡി.

    dosha

    ചട്ണിയോ സാമ്പാറോ കൂട്ടി കഴിക്കുക.

    ദോശ, മാവൊഴിച്ച് പരത്തി വെന്തുകഴിഞ്ഞാല്‍പ്പിന്നെ, തീ ഏറ്റവും കുറവില്‍ ആയിരിക്കേണം. മറിച്ചിടുമ്പോള്‍ പോലും.

    ഗ്രീന്‍പീസ് ഇടുന്നില്ലെങ്കിലും കുഴപ്പമില്ല. വെറും ഉരുളക്കിഴങ്ങ്, സവാള മതി. പിന്നെ
    കാരറ്റോ, നിങ്ങള്‍ക്ക് ഏറെയിഷ്ടമുള്ള മറ്റുവസ്തുക്കളോ ഇട്ടാലും പ്രശ്നവുമില്ല.