ദോശ നമുക്ക് ഏറെ ഇഷ്ട്ടപ്പെട്ട ഒരു പ്രാതല്‍ ആണ്…എന്നും ഒരേ തരം ദോശ ആകാതെ വ്യത്യസ്ത രുചികളില്‍ നമുക്കിന്നു ദോശ ഉണ്ടാക്കാം …ഇത് വളരെ എളുപ്പമാണ് പോഷക ഗുണങ്ങള്‍ ഉള്ളതുമാണ്
…വ്യത്യസ്ത തരം ദോശകള്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ചെറുപയര്‍ ദോശ
ചേരുവകള്‍:
ചെറുപയര്‍ പരിപ്പ് – 2 ഗ്ലാസ്
അരി – 1 ഗ്ലാസ്
ചുവന്നുള്ളി – 4 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് – 1 വലുത്
ഇഞ്ചി ചെറുതായി അരിഞ്ഞത്- അര ഇഞ്ചു കഷ്ണം
കായം – അര ടീസ്പൂണ്‍ (ആവശ്യമെങ്കില്‍ മാത്രം)
ഉപ്പ് – പാകത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത് – 1/4 കപ്പ്
സവാള ചെറുതായി അരിഞ്ഞത് – ഒരു വലുത്
നല്ലെണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം:
ചെറുപയര്‍ ,അരി മൂന്നു നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇടുക. പിന്നീട് വെള്ളം വാര്‍ന്നു കളയുക. ഇത് മിക്സിയില്‍ ഇട്ടു പാകത്തിന് വെള്ളം, ചുവന്നുള്ളി, ഇഞ്ചി, കായം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. സാധാരണ ദോശ ഉണ്ടാക്കുന്ന അയവില്‍ അരച്ചെടുക്കുക. ഇതിലേക്ക് സവാള, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ദോശക്കല്ലില്‍ എണ്ണ തടവി ദോശ ചുട്ടെടുക്കുക.
——————————————————————————-
തേങ്ങ ദോശ
ആവശ്യമായ സാധനങ്ങള്‍
പച്ചരി – 2 കപ്പ്
തേങ്ങ തിരുമ്മിയത് – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി 4 മണിക്കൂറ് കുതിറ്ത്ത് വെക്കുക. പച്ചരിയോടൊപ്പം തേങ്ങ വെള്ളം ചേറ്ത്ത് അരച്ച് വെക്കുക. അടുത്ത ദിവസം ആവശ്യത്തിന് ഉപ്പ് ചേര്ത്ത് സാധാരണ ദോശ ചുടുന്നതുപോലെ തേങ്ങ ദോശ തയ്യാറാക്കാം.
————————————————————————————-
മുട്ട ദോശ
ആവശ്യമായ സാധനങ്ങള്‍
പച്ചരി – 2 കപ്പ്
ഉഴുന്ന് – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
മുട്ട – 3 എണ്ണം
ഉള്ളി കൊത്തിയരിഞ്ഞത് – 2 എണ്ണം
പച്ചമുളക് വട്ടത്തിലരിഞ്ഞത് – 1 എണ്ണം
തയ്യാറാക്കുന്ന വിധം:
2-3 മണിക്കൂര്‍ കുതിര്‍ത്ത് വെച്ച അരിയും ഉഴുന്നും നന്നായി അരച്ച് 10-12 മണിക്കൂര്‍ അടച്ച് വെക്കുക .
ഒരു പാത്രത്തില് മുട്ടകള് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ഉള്ളി കൊത്തിയരിഞ്ഞതും പച്ചമുളക് വട്ടത്തിലരിഞ്ഞതും ഉപ്പും ചേര്ത്ത് അടിച്ച് പതപ്പിച്ച് വെക്കുക.
ദോശക്കല്ല് ചൂടാക്കി ഒരു തവി മാവൊഴിച്ച് പരത്തുക. ഒരു മിനിറ്റിനു ശേഷം മുട്ടക്കൂട്ട് അതിനു മേലെ പരത്തിയൊഴീക്കുക. ഇരുപുറവും ചുട്ടെടുക്കുക.
—————————————————————————————-
വെജിറ്റബിള്‍ ദോശ
ആവശ്യമായ സാധനങ്ങള്‍
പച്ചരി – 2 കപ്പ്
ഉഴുന്ന് – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കാരറ്റ് – 1 എണ്ണം
ബീന്സ് നുറുക്കിയത് – 8 എണ്ണം
ഗ്രീന് പീസ് – അര കപ്പ്
ഉള്ളി കൊത്തിയരിഞ്ഞത് – 1 എണ്ണം
തക്കാളി കൊത്തിയരിഞ്ഞത്- 2 എണ്ണം
കടുക്- ആവശ്യത്തിന്
മഞ്ഞള് പൊടി – ഒരു നുള്ള്
പച്ചമുളക് വട്ടത്തിലരിഞ്ഞത് – 1 എണ്ണം
എണ്ണ- 4 ടേബിള്‍ സ്പൂണ്‍
കറിവേപ്പില – 10 എണ്ണം
തയ്യാറാക്കുന്ന വിധം:
2-3 മണിക്കൂര്‍ കുതിര്‍ത്ത് വെച്ച അരിയും ഉഴുന്നും നന്നായി അരച്ച് 10-12 മണിക്കൂര്‍ അടച്ച് വെക്കുക
ചീനച്ചട്ടിയില്‍ 1 1/2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക . എണ്ണ ചൂടായാല്‍ കടുക് പൊട്ടിക്കുക .അരിഞ്ഞുവച്ചിരിക്കുന്ന ബീന്സ്, കാരറ്റ് ,ഉള്ളി , പച്ചമുളക്, തക്കാളി ,കറിവേപ്പിലഎന്നിവ ഇതിലിട്ട് ഇളക്കുക .ഇവ മൂത്ത് കഴിഞ്ഞാല്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക .അല്പം വെള്ളമൊഴിച്ച് 2-3 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക .പച്ചക്കറിക്കൂട്ട് റെഡി .
ദോശക്കല്ല് ചൂടാക്കി ഒരു തവി മാവൊഴിച്ച് പരത്തുക. ഒരു മിനിറ്റിനു ശേഷം 1/2 ടേബിള്‍ സ്പൂണ്‍ എണ്ണ തേയ്ക്കുക. പച്ചക്കറിക്കൂട്ട് അതിനു മേലെ പരത്തിയൊഴീക്കുക. ഇരുപുറവും ചുട്ടെടുക്കുക.
—————————————————————————————————
ഏത്തപ്പഴം ദോശ
ആവശ്യമായ സാധനങ്ങള്
മൈദ- 2 കപ്പ്
അരിമാവ് – 1 കപ്പ്
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
ഏത്തപ്പഴം കൊത്തിയരിഞ്ഞത് – 4 എണ്ണം
പാല് – 1 കപ്പ്
തയ്യാറാക്കുന്ന വിധം:
ഏത്തപ്പഴം, പാല്, പഞ്ചസാര എന്നിവ മിക്സിയില് നന്നായി അരച്ചെടുക്കുക.മൈദയും അരിമാവും ഇതിലേക്ക് ഇളക്കിയോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേറ്ത്ത് ദോശമാവ് പരുവമാക്കുക.
ദോശക്കല്ല് ചൂടാക്കി ഒരു തവി മാവൊഴിച്ച് ഇരുപുറവും ചുട്ടെടുക്കുക
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ദോശകള്‍ ആണ് ..എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം
ഈ പോസ്റ്റ് ഇങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക