Tag: #choora meen curry

  • ചൂര മീൻ കറി

    ചൂര മീൻ കറി

    നല്ല ചൂര മീൻ കിട്ടുമ്പോൾ ഇതുപോലെ ഹോട്ടൽ സ്റ്റൈലിൽ കറി ഉണ്ടാക്കി കൊള്ളൂ… ഉച്ചയൂൺ ഈ കറി ഉണ്ടെങ്കിൽ കുശാലാക്കാം..

    Ingredients

    ചൂര മീൻ -രണ്ട്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -ഒന്നര ടീസ്പൂൺ

    ഉലുവ -അര ടീസ്പൂൺ

    വറ്റൽ മുളക് -2

    കറിവേപ്പില

    ചെറിയുള്ളി- 6

    ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്

    മുളകുപൊടി -രണ്ടര ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    വെള്ളം

    ഉപ്പ്

    Preparation

    ഒരു മൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുകും പിന്നെ ഉലുവയും ചേർത്ത് പൊട്ടിക്കാം, ശേഷം ഉണക്കമുളക് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കാം അടുത്തതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ചേർക്കാം നന്നായി മൂപ്പിച്ചതിനു ശേഷം മസാല പൊടികൾ ചേർക്കാം, ഇതിന്റെ പച്ചമണം മാറിയാൽ കുറച്ചു വെള്ളം ഒഴിച്ച് ആദ്യം മിക്സ് ചെയ്യാം ശേഷം ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക ഇനി മീൻ ചേർക്കാം, 15 മിനിറ്റ് വരെ ചെറിയ തീയിൽ വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ponnus kerala kitchen

  • വറുത്തരച്ചു വച്ച ചൂര മീൻ കറി

    വറുത്തരച്ചു വച്ച ചൂര മീൻ കറി

    വറുത്തരച്ചു വച്ച ചൂര മീൻ കറി ഉണ്ടെങ്കിൽ ചോറ് എത്ര വേണമെങ്കിലും കഴിക്കും,,

    Ingredients

    ചെറിയുള്ളി

    കറിവേപ്പില

    തേങ്ങ

    മഞ്ഞൾപൊടി -ഒരു ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    ചൂര മീൻ

    വെള്ളം

    ഉപ്പ്

    ഉലുവ

    പച്ചമുളക്

    പുളിവെള്ളം

    Preparation

    ആദ്യം തേങ്ങ വറുത്തെടുക്കണം ഒരു ചീനച്ചട്ടിയിലേക്ക് തേങ്ങ ചെറിയുള്ളി കറിവേപ്പില ഇവ ചേർത്തുകൊടുത്ത നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക ഇതിലേക്ക് മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് ചൂടാക്കി മാറ്റി വയ്ക്കാം, ചൂടാറുമ്പോൾ നന്നായി അരച്ചെടുക്കണം കറി തയ്യാറാക്കുന്ന പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ഉലുവ ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പില പച്ചമുളക് പുളി വെള്ളം ഇവ ചേർക്കാം തേങ്ങ അരപ്പും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക നന്നായി തിളച്ച് കുറുകി വരുമ്പോൾ മീൻ ചേർക്കാം മീൻ നന്നായി വേകുന്നത് വരെ തിളപ്പിച്ചതിനുശേഷം കറിവേപ്പില ഇട്ട് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Naju and Me