Tag: #chala mulak curry

  • കുടംപുളിയിട്ട  മത്തി കറി,

    കുടംപുളിയിട്ട മത്തി കറി,

    കേരളത്തിലെ നാടൻ രീതിയിൽ കുടംപുളിയിട്ട അടിപൊളി മത്തി കറി, ഒരിക്കലെങ്കിലും കഴിക്കണം, ഇതിന്റെയൊക്കെ രുചി അറിയണം..

    ചാള

    വെളുത്തുള്ളി

    ഇഞ്ചി

    പച്ചമുളക്

    കറിവേപ്പില

    ചെറിയ ഉള്ളി

    വെളിച്ചെണ്ണ

    മുളകുപൊടി

    മല്ലിപ്പൊടി

    കായം

    ഉപ്പ്

    മഞ്ഞൾപൊടി

    കുടംപുളി

    ഉലുവ

    പഞ്ചസാര

    Preparation

    ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ നന്നായി വഴറ്റുക ഇതിലേക്ക് മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്ന വരെ മിക്സ് ചെയ്യണം ശേഷം കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ കൂടെ കുടംപുളിയും ചേർക്കാം ഇതിലേക്ക് ഉപ്പും ചേർക്കണം നന്നായി തിളയ്ക്കുമ്പോൾ മീൻ ചേർത്ത് കൊടുക്കാം മീൻ വേവുമ്പോൾ കായപ്പൊടിയും അല്പം പഞ്ചസാരയും തൂവി കൊടുക്കാം ,

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kavirajan’s Cooking Channel

  • ചാള മുളകിട്ട് വറ്റിച്ചത്

    ചാള മുളകിട്ട് വറ്റിച്ചത്

    ചാള മുളകിട്ട് വറ്റിച്ചത്, ഏതൊരാളുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഇത്, പറയുമ്പോൾ തന്നെ നാവിൽ വെള്ളം വരും, ഇതിന്റെ റെസിപ്പി

    Ingredients

    വെളിച്ചെണ്ണ

    ഉലുവ

    ഇഞ്ചി

    വെളുത്തുള്ളി

    ചെറിയ ഉള്ളി

    പച്ചമുളക്

    തക്കാളി

    മുളകുപൊടി

    മഞ്ഞൾപൊടി

    മല്ലിപ്പൊടി

    ഉപ്പ്

    Preparation

    ഒരു മൺകലം അടുപ്പിലേക്ക് വയ്ക്കാം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആദ്യം ഉലുവ ചേർത്ത് പൊട്ടിക്കാം ശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഇവ ചേർത്ത് മൂപ്പിക്കാം ചെറിയ ഉള്ളി പൊടിയായി അരിഞ്ഞത് ചേർക്കാം ഇത് വഴന്നു വന്നാൽ തക്കാളി ചേർക്കാം തക്കാളി നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിനുള്ള പൊടികൾ ചേർക്കാം പൊടികളുടെ പച്ചമണം മാറുമ്പോൾ വെള്ളവും ഉപ്പും ചേർക്കാം ഇത് നന്നായി തിളച്ചു കഴിഞ്ഞ് ചാള ചേർക്കാം, മൂടിവെച്ച് മീൻ ഇളക്കാതെ ചെറിയ തീയിൽ വേവിക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KERALA KITCHEN