Tag: Banana snack

  • നേന്ത്രപ്പഴം പലഹാരം

    നേന്ത്രപ്പഴം പലഹാരം

    നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ച പുതിയ എണ്ണയില്ലാ പലഹാരം

    ചേരുവകൾ

    •അരിപ്പൊടി – 1 & 1/2 കപ്പ്

    • നേന്ത്രപ്പഴം – 4

    •നെയ്യ് – 2 ടേബിൾസ്പൂൺ

    •ഏലക്ക പൊടി – 1/2 ടീസ്പൂൺ

    • തേങ്ങ ചിരകിയത് – 1 കപ്പ്

    •അണ്ടിപ്പരിപ്പ് – 1 ടീസ്പൂൺ

    •പഞ്ചസാര പൊടിച്ചത് – രണ്ട് ടേബിൾ സ്പൂൺ

    •കറുത്ത ഉണക്കമുന്തിരി – രണ്ട് ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം

    •ഏത്തപ്പഴം ആവിയിൽ വേവിച്ചു നല്ല മയത്തിൽ ഉടച്ചെടുക്കുക. ഇതിലേക്ക് ഒന്നര കപ്പ് അരിപ്പൊടി ചേർത്ത് നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കിയ ശേഷം നടുഭാഗം പ്രസ് ചെയ്തു കൊടുക്കുക. ഇതേപോലെ എല്ലാം ഉരുട്ടിയെടുത്ത് ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാം.

    •ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ചേർത്തു അണ്ടിപ്പരിപ്പ് വഴറ്റിയെടുക്കുക. ഇതിലേക്ക് ഉണക്കമുന്തിരി ചേർത്ത് ഒന്നുകൂടി വഴറ്റിയെടുക്കുക. ശേഷം തേങ്ങ ചിരകിയതും, പഞ്ചസാര പൊടിച്ചതും, ഏലക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നമ്മൾ നേരത്തെ ആവിയിൽ വേവിച്ച കുഞ്ഞി പത്തിരികൾ കൂടി ഇട്ടു കൊടുക്കാം, എല്ലാം കൂടെ ചേർത്ത് ഇളക്കുക. സ്വാദിഷ്ടമായ പലഹാരം റെഡി.

    വിശദമായ റെസിപ്പി ക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • നേന്ത്രപ്പഴം  കൊഴുക്കട്ട

    നേന്ത്രപ്പഴം കൊഴുക്കട്ട

    നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കിയ നല്ലൊരു പാൽ കൊഴുക്കട്ട രാവിലത്തെ ഭക്ഷണം ഇതൊന്നു പരീക്ഷിച്ചു നോക്കൂ

    INGREDIENTS

    നേന്ത്രപ്പഴം 2

    വേവിച്ച നേന്ത്രപ്പഴം 2

    റവ അരക്കപ്പ്

    പഞ്ചസാര 4 ടേബിൾ സ്പൂൺ

    അരിപ്പൊടി അര കപ്പ്

    പാൽ അരക്കപ്പ്

    ഏലക്കായ പൊടി അര ടീസ്പൂൺ

    INGREDIENTS

    ആദ്യം നന്നായി പഴുത്ത രണ്ടു നേന്ത്രപ്പഴം ഒരു ബൗളിൽ എടുക്കുക ഒരു ഫോർക്ക് ഉപയോഗിച്ച് ഇത് നന്നായി ഉടച്ചെടുക്കണം ഇതിലേക്ക് കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചതും അരക്കപ്പ് തേങ്ങ ചിരവിയതും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ നെയ്യും അരക്കപ്പ് അരിപ്പൊടിയും രണ്ടു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക, എല്ലാം കൂടി നന്നായി യോജിപ്പിച്ചാൽ അര കപ്പ് റവ കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യുക ഇത് 15 മിനിറ്റ് മാറ്റിവയ്ക്കണം ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം ഇതിനെ ആവിയിൽ നന്നായി വേവിച്ചെടുക്കണം
    രണ്ടു നേന്ത്രപ്പഴം പുഴുങ്ങിയത് ചേർത്തു കൊടുക്കുക കൂടെ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര കാൽ ടീസ്പൂൺ ഏലക്കായ എന്നിവയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം ഇതിലേക്ക് അര കപ്പ് പാല് കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക ഇതിനെ വേവിച്ചെടുത്ത നേന്ത്രപ്പഴം കൊഴുക്കട്ടയിലേക്ക് ഒഴിച്ചുകൊടുത്ത് സെർവ് ചെയ്യാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Crisps Kitchen

  • കായ് കൃത

    കായ് കൃത

    നേന്ത്രപ്പഴം കൊണ്ട് നാലുമണി ചായക്കൊപ്പം കഴിക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു നാലുമണി പലഹാരം, കുട്ടികൾക്ക് സ്കൂളിൽ നിന്ന് വരുമ്പോൾ കഴിക്കാൻ കൊടുക്കാൻ പറ്റിയതാണ് ഇത്

    INGREDIENTS

    നെയ്യ് മൂന്ന് ടേബിൾസ്പൂൺ

    നേന്ത്രപ്പഴം നാല്

    മുട്ട മൂന്ന്

    പഞ്ചസാര രണ്ട് ടേബിൾസ്പൂൺ

    ഏലക്കായ പൊടിച്ചത്

    തേങ്ങ ഒരു കപ്പ്

    PREPARATION

    ഒരു പാൻ അടുപ്പിൽ വെച്ച് നീ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ച നേന്ത്രപ്പഴം ചേർക്കാം നേന്ത്രപ്പഴം നെയ്യിൽ നന്നായി വാട്ടണം മറ്റൊരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ മുട്ടയും പഞ്ചസാരയും മിക്സ് ചെയ്തത് ഒഴിച്ചു കൊടുക്കാം ഇത് നന്നായി മിക്സ് ചെയ്ത് സ്ക്രാംബിൾ ചെയ്ത് എടുക്കണം ഇതിനെ പഴത്തിലേക്ക് ചേർക്കാം കൂടെ തേങ്ങ ചിരവിയതും ഏലക്കായ പൊടിയും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക രുചികരമായ കായകൃത റെഡി.

    വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • പഴം കേക്ക്

    പഴം കേക്ക്

    പഴം മിക്സിയിൽ കറക്കിയാൽ എത്ര കഴിച്ചാലും മതിവരാത്ത ചായക്കടി റെഡി. പഴം കൂടുതൽ പഴുത്തു പോയാൽ ആർക്കും കഴിക്കാൻ ഇഷ്ടമല്ല. മിക്കപ്പോഴും കളയുകയാണ് പതിവ്. ഇനി അങ്ങനെ ചെയ്യേണ്ട, പഴം അധികം പഴുത്തുപോയാലും അടിപൊളി കേക്ക് ഉണ്ടാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. പഴം മാത്രം പോരാ ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ കിടിലൻ കേക്ക് തയാറാക്കാം.

    ചേരുവകൾ

    •പഴം – 6
    •മുട്ട – 4
    •വെജിറ്റബിൾ ഓയിൽ – 1/2 കപ്പ്
    •ഗോതമ്പ് പൊടി – 250 ഗ്രാം
    •ബേക്കിംഗ് പൌഡർ – 1 ടീസ്പൂൺ
    •ബേക്കിംഗ് സോഡ – 1/2 ടീസ്പൂൺ
    •ഉപ്പ് – ഒരു നുള്ള്
    •പഞ്ചസാര – 3/4 കപ്പ്
    •ഏലക്ക – 2
    •ഗ്രാമ്പൂ – 2
    •വാനില എസ്സൻസ് – 1/2 ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    •പഞ്ചസാരയും ഗ്രാമ്പൂവും ഏലക്കായും കൂടി നന്നായി പൊടിച്ചെടുക്കുക.

    •ഗോതമ്പു പൊടിയും, ബേക്കിംഗ് പൗഡറും, ബേക്കിംഗ് സോഡയും ഒരു നുള്ളു ഉപ്പും കൂടി അരിച്ചു വെക്കുക.

    •മിക്സിയുടെ വലിയ ജാറിൽ മുട്ടയും, ഓയിലും , പഞ്ചസാര പൊടിച്ചതും കൂടി അടിച്ചെടുക്കുക.

    ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം പൊടികളും, പഴം അരച്ചതും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക, ഇഡലി മാവിന്റെ പരുവത്തിൽ യോജിപ്പിച്ചെടുക്കുക.

    •തയ്യാറാക്കിയ മാവ് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം നേരത്തെ ചൂടാക്കിയ ഒരു പാനിൽ വെച്ച് 45 മിനിട്ടു അടച്ചു വെച്ച് വേവിക്കുക. രുചികരമായ പഴം കേക്ക് റെഡി.

    വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • നേന്ത്രപ്പഴം മടക്ക്

    നേന്ത്രപ്പഴം മടക്ക്

    പഴുത്തു കറുത്ത് പോയ പഴവും 1 കപ്പ് ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ നേന്ത്രപ്പഴം മടക്ക് റെഡി ആക്കാം.

    ചേരുവകൾ

    •നേന്ത്രപ്പഴം – 2
    •അണ്ടിപ്പരിപ്പ് – 1 ടേബിൾസ്പൂൺ
    •ഉണക്ക മുന്തിരി – 1 ടേബിൾസ്പൂൺ
    •നെയ്യ് – 4 ടേബിൾസ്പൂൺ
    •പഞ്ചസാര – 4 ടേബിൾസ്പൂൺ
    •തേങ്ങ ചിരവിയത് – 1 കപ്പ്
    •ഗോതമ്പ് പൊടി- 1 കപ്പ്
    •മുട്ട – 3
    •ഏലക്കാ പൊടി – 2 ടീസ്പൂൺ
    •ഉപ്പ് – 1/4ടീസ്പൂൺ
    •പാൽ – 1/4 കപ്പ്
    •വെള്ളം – 1/4 കപ്പ്

    തയ്യാറാക്കുന്ന വിധം

    •ഒരു പാനിൽ 2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഫ്രൈ ചെയ്തു മാറ്റുക. ശേഷം ഇതിലേക്ക് നേന്ത്രപ്പഴം ചേർത്ത് വഴറ്റുക. ഇനി 1 കപ്പ് തേങ്ങയും 2 ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ ഏലക്കാപൊടിയും കൂടി ഇതിലേക്ക് ഇട്ട് നന്നായി ഇളക്കിയെടുക്കുക. ശേഷം തീ ഓഫ് ചെയ്യാം. ഫ്രൈ ചെയ്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൂടി ഇതിലേക്ക് ഇട്ട് ഒന്ന് ഇളക്കിയെടുക്കുക.

    •ഇനി ഒരു പാത്രത്തിൽ 1 കപ്പ് ഗോതമ്പ് പൊടിയും, 1 മുട്ടയും, 1 ടേബിൾസ്പൂൺ പഞ്ചസാരയും, 1/4 ടീസ്പൂൺ ഉപ്പും, കാൽ കപ്പ് പാലും ആവശ്യത്തിന് വെള്ളവും ചേർത്ത് ദോശമാവിന്റെ പരുവത്തിൽ കലക്കി എടുക്കുക. ഇത് ചൂടായ ദോശക്കല്ലിൽ ഒഴിച്ച് ചുട്ടെടുക്കുക.

    •ഇനി പഴം ഫില്ലിംഗ് ഇതിലേക്ക് വെച്ച് ബോക്സ് പോലെ മടക്കി എടുക്കാം.

    •മറ്റൊരു പാത്രത്തിൽ രണ്ട് മുട്ടയും ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ഏലക്കാപൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി മടക്കി വെച്ച പലഹാരം ഇതിൽ മുക്കി നെയ്യ് തടവിയ പാനിൽ തിരിച്ചും മറിച്ചും ഇട്ട് കൊടുക്കാം. സ്വാദിഷ്ടമായ നേന്ത്രപ്പഴം മടക്ക് റെഡി.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • നേന്ത്രപ്പഴം സ്നാക്ക്

    നേന്ത്രപ്പഴം സ്നാക്ക്

    നേന്ത്രപ്പഴം ഉപയോഗിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ നല്ലൊരു സ്നാക്ക് റെസിപ്പി

    INGREDIENTS

    പഴം രണ്ട്

    നെയ്യ് രണ്ട് ടീസ്പൂൺ

    കശുവണ്ടി 10

    മുന്തിരി ഒരു ടീ സ്പൂൺ

    തേങ്ങ മൂന്ന് ടേബിൾസ്പൂൺ

    പഞ്ചസാര ആറ് ടേബിൾ സ്പൂൺ

    മൈദ ഒന്നര കപ്പ്

    വെള്ളം ഒന്നര കപ്പ്

    കടലമാവ് രണ്ട് ടേബിൾ സ്പൂൺ

    അരിപ്പൊടി ഒരു ടേബിൾ സ്പൂൺ

    ഏലക്കായ രണ്ട്

    എണ്ണ വറക്കാൻ ആവശ്യം ആയത്

    PREPARATION

    ആദ്യം ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കശുവണ്ടി മുന്തിരിയും ചേർത്ത് വറുത്തെടുക്കാം തേങ്ങയും പഞ്ചസാരയും ചേർത്ത് മൂന്നു മിനിറ്റ് വരെ റോസ്റ്റ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം വീണ്ടും പാനി ലേക്ക് നെയ്യ് ചേർത്തുകൊടുത്തതിനുശേഷം ചെറുതായി മുറിച്ച് പഴം ചേർത്തു കൊടുക്കാം ചെറുതായി വഴറ്റിയതിനുശേഷം മാറ്റി വയ്ക്കാം ഒരു മിക്സി ജാറിലേക്ക് വെള്ളം മൈദ പഞ്ചസാര കടലമാവ് ഏലക്കായ പൊടി അരിപ്പൊടി എന്നിവ ചേർത്തുകൊടുത്ത ഒന്ന് അടിച്ചെടുക്കുക ഇതിലേക്ക് അല്പം മഞ്ഞൾപൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റാം ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മിക്സ് ചേർത്തുകൊടുക്കാം അല്പം ബേക്കിംഗ് സോഡ കൂടി ചേർത്ത് എല്ലാം കൂടി യോജിപ്പിച്ചതിനുശേഷം സ്പൂൺ ഉപയോഗിച്ച് ഈ ബാറ്റർ കോരി ചൂടായ എണ്ണയിലേക്ക് ഒഴിക്കുക നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്യണം.

    വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കു

    പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കു

    പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കു.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും banana snack ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.