നേന്ത്രപ്പഴം കൊണ്ട് നാലുമണി ചായക്കൊപ്പം കഴിക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു നാലുമണി പലഹാരം, കുട്ടികൾക്ക് സ്കൂളിൽ നിന്ന് വരുമ്പോൾ കഴിക്കാൻ കൊടുക്കാൻ പറ്റിയതാണ് ഇത്
INGREDIENTS
നെയ്യ് മൂന്ന് ടേബിൾസ്പൂൺ
നേന്ത്രപ്പഴം നാല്
മുട്ട മൂന്ന്
പഞ്ചസാര രണ്ട് ടേബിൾസ്പൂൺ
ഏലക്കായ പൊടിച്ചത്
തേങ്ങ ഒരു കപ്പ്
PREPARATION
ഒരു പാൻ അടുപ്പിൽ വെച്ച് നീ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ച നേന്ത്രപ്പഴം ചേർക്കാം നേന്ത്രപ്പഴം നെയ്യിൽ നന്നായി വാട്ടണം മറ്റൊരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ മുട്ടയും പഞ്ചസാരയും മിക്സ് ചെയ്തത് ഒഴിച്ചു കൊടുക്കാം ഇത് നന്നായി മിക്സ് ചെയ്ത് സ്ക്രാംബിൾ ചെയ്ത് എടുക്കണം ഇതിനെ പഴത്തിലേക്ക് ചേർക്കാം കൂടെ തേങ്ങ ചിരവിയതും ഏലക്കായ പൊടിയും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക രുചികരമായ കായകൃത റെഡി.
വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen