നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ച പുതിയ എണ്ണയില്ലാ പലഹാരം
ചേരുവകൾ
•അരിപ്പൊടി – 1 & 1/2 കപ്പ്
• നേന്ത്രപ്പഴം – 4
•നെയ്യ് – 2 ടേബിൾസ്പൂൺ
•ഏലക്ക പൊടി – 1/2 ടീസ്പൂൺ
• തേങ്ങ ചിരകിയത് – 1 കപ്പ്
•അണ്ടിപ്പരിപ്പ് – 1 ടീസ്പൂൺ
•പഞ്ചസാര പൊടിച്ചത് – രണ്ട് ടേബിൾ സ്പൂൺ
•കറുത്ത ഉണക്കമുന്തിരി – രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
•ഏത്തപ്പഴം ആവിയിൽ വേവിച്ചു നല്ല മയത്തിൽ ഉടച്ചെടുക്കുക. ഇതിലേക്ക് ഒന്നര കപ്പ് അരിപ്പൊടി ചേർത്ത് നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കിയ ശേഷം നടുഭാഗം പ്രസ് ചെയ്തു കൊടുക്കുക. ഇതേപോലെ എല്ലാം ഉരുട്ടിയെടുത്ത് ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാം.
•ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ചേർത്തു അണ്ടിപ്പരിപ്പ് വഴറ്റിയെടുക്കുക. ഇതിലേക്ക് ഉണക്കമുന്തിരി ചേർത്ത് ഒന്നുകൂടി വഴറ്റിയെടുക്കുക. ശേഷം തേങ്ങ ചിരകിയതും, പഞ്ചസാര പൊടിച്ചതും, ഏലക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നമ്മൾ നേരത്തെ ആവിയിൽ വേവിച്ച കുഞ്ഞി പത്തിരികൾ കൂടി ഇട്ടു കൊടുക്കാം, എല്ലാം കൂടെ ചേർത്ത് ഇളക്കുക. സ്വാദിഷ്ടമായ പലഹാരം റെഡി.
വിശദമായ റെസിപ്പി ക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World