നേന്ത്രപ്പഴവും ഗോതമ്പുപൊടിയും ചേർത്ത് നാലുമണി ചായക്കൊപ്പം കഴിക്കാനായി ഇതാ വെറും 10 മിനിറ്റിന് തയ്യാറാക്കാവുന്ന പലഹാരം..
Ingredients
പഴം- ഒന്ന്
പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
ഏലക്കായ
വെള്ളം ഒരു കപ്പ്
ഗോതമ്പുപൊടി -ഒന്നര കപ്പ്
ബേക്കിംഗ് സോഡ -അര ടീസ്പൂൺ
Preparation
മിക്സിയുടെ ജാറിലേക്ക് പഴം പഞ്ചസാര ഉപ്പ് വെള്ളം ഏലക്കായ എന്നിവ ചേർത്ത് കൊടുത്ത് അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഗോതമ്പ് പൊടി ചേർത്ത് മിക്സ് ചെയ്യാം നല്ല കട്ടിയുള്ള ഒരു ബാറ്റർ ആണ് തയ്യാറാക്കേണ്ടത് ബേക്കിംഗ് സോഡയും കൂടി ചേർത്ത് മിക്സ് ചെയ്യാം ഇനി ഒരു പാനിൽ എണ്ണ ചൂടാകാനായി വയ്ക്കുക, ഒരു സ്പൂൺ ഉപയോഗിച്ച് തയ്യാറാക്കിയ ബാറ്ററിയിൽ നിന്നും എണ്ണയിലേക്ക് കോരിയൊഴിച്ച് ഫ്രൈ ചെയ്തെടുക്കാം
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക