ഇടിയപ്പം ബാക്കി വന്നാൽ 4 മണി ചായക്കൊപ്പം കഴിക്കാനായി ഇതുപോലൊരു പലഹാരം തയ്യാറാക്കു, സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് ഇത് കൊടുത്താൽ സന്തോഷമാകും
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റാം. ശേഷം പച്ചമുളക് സവാള ക്യാപ്സിക്കം എന്നിവ ചേർത്ത് വഴറ്റാം. അടുത്തതായി തക്കാളി ചേർക്കാം അര ടീസ്പൂൺ മുളകുപൊടി ചേർക്കാം യോജിപ്പിച്ചതിനു ശേഷം മസാല ഒരു സൈഡിലേക്ക് മാറ്റി മുട്ട പൊട്ടിച്ച് ഒഴിക്കുക മുട്ട വെന്തു തുടങ്ങുമ്പോൾ കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക ശേഷം എല്ലാംകൂടി ഒരുമിച്ച് യോജിപ്പിക്കുക കുറച്ചു ഗരം മസാല പൊടി കൂടി ചേർത്ത് കൊടുത്തതിനു ശേഷം മല്ലിയില ചേർക്കാം, അടുത്തതായി പൊടിച്ചു വച്ചിരിക്കുന്ന ഇടിയപ്പം ഇതിലേക്ക് ചേർത്ത് കൊടുക്കാം അല്പം ചെറുനാരങ്ങ നീര് കൂടി ചേർത്തതിനുശേഷം എല്ലാം നല്ലപോലെ യോജിപ്പിച്ച് എടുക്കാം രണ്ട് മിനിറ്റോളം യോജിപ്പിച്ചാൽ തീ ഓഫ് ചെയ്യാം
വിശദമായി അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ananas Kitchen