പൊറോട്ട ഉണ്ടോ? എങ്കിൽ ഇതാ നല്ല അടിപൊളി ചട്ടിപ്പത്തിരി ഈസിയായി ഉണ്ടാക്കാം, ബാക്കിയായ പൊറോട്ട ഇനി രുചികരമായ പലഹാരം ആക്കി മാറ്റാം
Ingredients
കശുവണ്ടി
മുന്തിരി
നെയ്യ്
പൊറോട്ട -മൂന്ന്
വെള്ളം -ഒരു കപ്പ്
മുട്ട- 5
പഞ്ചസാര
പാൽ -1 ഗ്ലാസ്
ഏലക്കായ പൊടി -അര ടീസ്പൂൺ
Preparation
ആദ്യം പാനിലേക്ക് നെയ്യ് ചേർത്തുകൊടുത്ത കശുവണ്ടിയും മുന്തിരിയും വറുത്തെടുത്ത് മാറ്റിവയ്ക്കാം പൊറോട്ട ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു വയ്ക്കുക, വെള്ളം ഒഴിച്ചിട്ടു കുതിർക്കാൻ മാറ്റി വയ്ക്കാം , ഒരു ബൗളിൽ മുട്ട ചേർത്തു കൊടുത്ത് പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യാം ശേഷം പാലും ഏലക്കായപ്പൊടിയും ചേർത്ത് മിക്സ് ചെയ്യാം, ഇതിലേക്ക് ചെറുതായി കട്ട് ചെയ്തു വച്ചിരിക്കുന്ന പൊറോട്ട ഇതിലേക്ക് ചേർക്കാം കൂടെ കശുവണ്ടി മുന്തിരിയും വറുത്തത് കുറച്ച് ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്തതിനുശേഷം സോസ്പാനിലേക്ക് ഒഴിക്കുക, ഇത് ചെറിയ തീയിൽ മൂടിവെച്ച് വേവിക്കാം, അരമണിക്കൂറിനു ശേഷം മറുവശവും തിരിച്ചിട്ട് വേവിച്ചെടുക്കാം രുചികരമായ ചട്ടിപ്പത്തിരി തയ്യാർ
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Fat J