Category: ലഞ്ച് ബോക്സ് റെസിപ്പികൾ

  • മസാല ചോറ്

    മസാല ചോറ്

    കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാനായി ഇതാ ഒരു മസാല, ഒരു തരി പോലും ബാക്കിയാക്കാതെ കഴിക്കാൻ ഇതുപോലെ ചെയ്താൽ മതി…

    INGREDIENTS

    സവാള മൂന്ന്

    തക്കാളി 2

    ഇഞ്ചി

    വെളുത്തുള്ളി -5

    പച്ചമുളക്- 4

    പല്ലിപ്പൊടി- ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -കാൽ ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    ഏലക്കായ -മൂന്ന്

    ഗ്രാമ്പു -അഞ്ച്

    കറുവ പട്ട

    നെയ്യ് -ഒരു ടീസ്പൂൺ

    സൺഫ്ലവർ ഓയിൽ -മൂന്ന് ടേബിൾസ്പൂൺ

    മല്ലിയില

    പുതിനയില

    തൈര് -രണ്ട് ടേബിൾ സ്പൂൺ

    അരി -രണ്ടര കപ്പ്

    വെള്ളം -5 കപ്പ്

    എണ്ണ

    നെയ്യ്

    PREPARATION

    ഒരു കുക്കർ അടുപ്പിൽ വയ്ക്കുക അതിലേക്ക് എണ്ണയും നെയ്യും ചേർത്തു കൊടുക്കാം ചൂടാകുമ്പോൾ മസാലകൾ ചേർത്ത് വഴറ്റാം അതുകഴിഞ്ഞ് സവാള ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം, അടുത്തതായി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ കൂടി ചേർത്ത് വീണ്ടും വഴറ്റുക, ഇനി മസാല പൊടികൾ ചേർത്ത് കൊടുക്കാം പച്ചമണം മാറുന്നതുവരെ വഴറ്റണം, അടുത്തതായി തക്കാളി ചേർക്കണം, തക്കാളി സോഫ്റ്റ് ആകുമ്പോൾ തൈര് ചേർക്കാം, ശേഷം മല്ലിയിലയും പുതിനയിലയും ചേർത്ത് മിക്സ് ചെയ്യുക ഇനി കഴുകി വച്ചിരിക്കുന്ന അരി ചേർക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിക്കാം, ഉപ്പും ചെറുനാരങ്ങ നീരും ചേർത്തു കൊടുക്കാം, കുറച്ചു ഗരം മസാല പൊടി കൂടി ചേർത്തു കൊടുക്കണം നന്നായി തിളയ്ക്കുമ്പോൾ കുക്കർ അടച്ച് രണ്ട് വിസിൽ വേവിക്കുക, കുക്കറിൽ നിന്നും ആവി പോയി കഴിയുമ്പോൾ തുറക്കാം.

    റെസിപ്പി കാണാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • വഴുതനങ്ങ  ചോറ്

    വഴുതനങ്ങ ചോറ്

    ഈ റൈസിന്റെ രുചി പറഞ്ഞാൽ വിശ്വസിക്കില്ല, കഴിച്ചു തന്നെ അറിയണം, വഴുതനങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ റൈസ് ലഞ്ച് ബോക്സിൽ കൊണ്ടുപോകാൻ നല്ലൊരു റെസിപ്പി ആണ്..

    Ingredients

    വഴുതനങ്ങ -അര കിലോ

    സാമ്പാർ പൊടി -രണ്ടര ടേബിൾ സ്പൂൺ

    മുളകുപൊടി -മുക്കാൽ ടേബിൾ സ്പൂൺ

    മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    എണ്ണ

    കറിവേപ്പില

    പൊന്നി അരി -ഒന്നര കപ്പ്

    Preparation

    ആദ്യം വഴുതനങ്ങ തണ്ടോടുകൂടി എടുക്കുക, ഇത് കഴുകിയതിനുശേഷം ഓരോ വഴുതനങ്ങയും തണ്ടിൽനിന്നും വിട്ടുപോകാത്ത വിധത്തിൽ നാലായി മുറിക്കുക അടുത്തതായി മസാല തയ്യാറാക്കണം ഒരു വലിയ പാത്രത്തിലേക്ക് മുളകുപൊടി മല്ലിപ്പൊടി സാമ്പാർ പൊടി ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക ഓരോ വഴുതനങ്ങായി എടുത്ത് അതിൽ മസാല നന്നായി തേച്ചുപിടിപ്പിക്കണം കുറച്ചുസമയം വെച്ചതിനുശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന വഴുതനങ്ങ ഓരോന്നായി ചേർത്ത് കൊടുക്കാം പാൻ മൂടിവെച്ച് ഓരോ സൈഡും വേവിച്ചെടുക്കുക, എല്ലാ വശവും നന്നായി ഫ്രൈ ആകുമ്പോൾ ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പൊന്നി അരി ചോറ് ചേർക്കാം ശേഷം നല്ലതുപോലെ യോജിപ്പിച്ച് എടുക്കണം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • മുട്ട ചപ്പാത്തി

    മുട്ട ചപ്പാത്തി

    ചപ്പാത്തി ഇതുപോലെ തയ്യാറാക്കിയാൽ കറിയില്ലാതെ കഴിക്കാം

    ആദ്യം ചപ്പാത്തിക്കുള്ള മാവ് കുഴച്ചതിനു ശേഷം ചപ്പാത്തി പരത്തിയെടുത്ത് വയ്ക്കാം, ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക, നല്ലതുപോലെ ബീറ്റ് ചെയ്തതിനുശേഷം ഇഞ്ചി ചെറുതായി അരിഞ്ഞതും, ഗ്രേറ്റ് ചെയ്ത ക്യാരറ്റും, മുളക് ചെറുതായി അരിഞ്ഞതും, സവാള പൊടിയായി അരിഞ്ഞതും അല്പം മല്ലിയിലയും, ആവശ്യത്തിന് ഉപ്പും, അല്പം കുരുമുളകുപൊടി മഞ്ഞൾപൊടി എന്നിവയും ചേർത്ത് നന്നായി മിക്സ് ചെയ്യുക ,ഒരു പാനിൽ അല്പം ഓയിൽ തേച്ചു കൊടുത്തു ചൂടാക്കുക ഇതിലേക്ക് പരത്തി വച്ചിരിക്കുന്ന ചപ്പാത്തി ചേർത്തുകൊടുത്ത് നന്നായി വേവിച്ചെടുക്കണം, ഒരു വശത്തേക്ക് മുട്ട മിക്സ് ഒഴിച്ചുകൊടുത്ത് നന്നായി പരത്തി കൊടുക്കണം ശേഷം തിരിച്ചിട്ട് മുട്ട തേച്ച ഭാഗം നന്നായി വേവിച്ചെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക wow emi ruchulu

  • ലെമൺ റൈസ്

    ലെമൺ റൈസ്

    കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ ഈസിയായി തയ്യാറാക്കാവുന്ന ലെമൺ റൈസ് റെസിപ്പി

    ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കാം, എണ്ണ നന്നായി ചൂടാകുമ്പോൾ ഒന്നര ടീസ്പൂൺ കടുകു ചേർത്ത് നന്നായി പൊട്ടിയ ശേഷം രണ്ട് ടീസ്പൂൺ ഉഴുന്നുപരിപ്പും, രണ്ട് ടീസ്പൂൺ കടലപ്പരിപ്പും ചേർത്തു കൊടുത്തു നന്നായി മൂപ്പിക്കുക, അടുത്തതായി കപ്പലണ്ടി ചേർത്ത് കൂടെ ചെറുതായി അരിഞ്ഞ ഇഞ്ചിയും, കറിവേപ്പിലയും, പച്ചമുളകും, ഉണക്കമുളകും ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ചശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ടു നുള്ളു കായവും ചേർത്തിളക്കുക, അടുത്തതായി ഒന്നര ചെറുനാരങ്ങയുടെ നാരങ്ങാനീര് ചേർക്കാം, കൂടെ ഉപ്പും ചേർക്കാം ശേഷം വേവിച്ചു വച്ചിരിക്കുന്ന ൪൨ കപ്പ് ബസുമതി റൈസ് ചോറും ചേർത്ത് കൊടുക്കുക, നന്നായി യോജിപ്പിച്ച് എടുത്താൽ രുചികരമായ ലെമൺ റൈസ് റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KIDSBEGOOD

  • Untitled post 37804

    ഇതുപോലെ ചോറ് തയ്യാറാക്കി കഴിച്ചു നോക്കൂ അടിപൊളി രുചിയായിരിക്കും

    ആദ്യം ഒരു പാനിലേക്ക് അൽപം ഒലീവ് ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാക്കുക, ഇതിലേക്ക് കഴുകിയെടുത്ത ഒരു കപ്പ് അരി ചേർത്തു കൊടുക്കാം. എണ്ണയിൽ നന്നായി ഒന്ന് ചൂടായതിനു ശേഷം ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക, ആവശ്യത്തിനു ഉപ്പു ചേർത്ത് വേവിക്കുക, നന്നായി വെന്തതിനുശേഷം നാലു മുട്ടയുടെ മഞ്ഞക്കരു നന്നായി മിക്സ് ചെയ്ത് ഇതിലേക്ക് അല്പം ഒഴിച്ചു കൊടുക്കുക, ശേഷം നന്നായി മിക്സ് ചെയ്ത് കൊടുക്കണം മുട്ടയുടെ വെള്ള കരുവിലേക്ക് അല്പം ഉപ്പ് ഇട്ടു കൊടുത്തു നന്നായി ബീറ്റ് ചെയ്യണം, ശേഷം അതും ചോറിലേക്ക് ഒഴിച്ച് കൊടുക്കാം, ശേഷം നന്നായി ചെയ്ത് പാത്രം മൂടി വയ്ക്കാം. മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ചേർത്ത് ചൂടാക്കുക , ചെറുതായി അരിഞ്ഞെടുത്ത വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുത്തു വഴറ്റാം. ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കാം, സവാള നന്നായി വഴന്നു വന്നാൽ 2 red ബെൽ പെപ്പർ നീളത്തിലരിഞ്ഞത് ചേർക്കാം, ഒന്ന് മിക്സ് ചെയ്തതിനുശേഷം, സ്വീറ്റ് കോൺ ചെറുതായി അരിഞ്ഞതും ചേർക്കാം, ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് 8 മിനിറ്റ് വേവിക്കാം, ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറും ആയി ചേർത്ത് സർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Leckerer Kanal

  • മിൽക്ക് ,എഗ്ഗ് പൊറോട്ട

    മിൽക്ക് ,എഗ്ഗ് പൊറോട്ട

    മുട്ടയും, പാലും ചേർത്ത് തയ്യാറാക്കിയ സോഫ്റ്റ് പൊറോട്ട

    ആദ്യം രണ്ട് കപ്പ് മൈദ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ, ഒരു ടീസ്പൂൺ ഉപ്പ് , ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്യുക ,ഒരു മുട്ട പൊട്ടിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കാം, വീണ്ടും മിക്സ് ചെയ്തതിന് ശേഷം പാല് അല്പാല്പമായി ചേർത്ത് നന്നായി കുഴച്ച് എടുക്കാം, നല്ല സോഫ്റ്റ് മാവാക്കി എടുക്കാം ,ശേഷം ഇതിൽ നിന്ന് മീഡിയം വലിപ്പമുള്ള ബോളുകൾ എടുത്ത് ഒരു ചപ്പാത്തി പലകയിൽ വച്ച് വട്ടത്തിൽ പരത്തിയെടുക്കുക, ശേഷം ഇതിനു മുകളിൽ അൽപം ഓയിൽ തേച്ചു കൊടുക്കണം, അതിനു മുകളിലായി അല്പം പാൽപ്പൊടിയും ,പഞ്ചസാരയും ഇതു കൊടുക്കാം ,ചപ്പാത്തി 4 സൈഡിൽ നിന്നും മടക്കി സ്‌ക്വയർ ഷേപ്പ് ആക്കി എടുക്കണം വീണ്ടും പരാതിയതിനു ശേഷം ചൂടായ തവയിൽ ഇട്ട് നന്നായി ചുട്ടെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    N’Oven Foods

  • എഗ്ഗ് നൂഡിൽസ്

    എഗ്ഗ് നൂഡിൽസ്

    കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ എഗ്ഗ് നൂഡിൽസ് റെസിപ്പി.

    ഇത് തയ്യാറാക്കാനായി ആദ്യം ന്യൂഡിൽസ് വേവിച്ചെടുക്കണം, ഇതിനായി പാനിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക, ഇതിലേക്ക് ന്യൂഡിൽസ് ചേർത്ത് കൊടുത്തു നന്നായി വെന്തതിനുശേഷം അരിച്ചു മാറ്റുക, ശേഷം ഒരു ടീസ്പൂൺ എണ്ണ ചേർത്ത് കൊടുത്തു മിക്സ് ചെയ്തു എടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക, അതിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കണം, അതിനു മുകളിലേക്ക് അല്പം കുരുമുളകുപൊടിയും, ഉപ്പും ചേർത്ത് നന്നായി സ്ക്രാബിൾ ചെയ്ത മാറ്റി വയ്ക്കാം വയ്ക്കാം . വീണ്ടും പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കാം, ഇതിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും, അത്രയും വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് കൊടുത്തു വഴറ്റി എടുക്കാം. അടുത്തതായി ഒരു സവാള നീളത്തിൽ അരിഞ്ഞതും ചേർക്കാം സവാള ഒന്ന് ചൂടായാൽ നീളത്തിൽ അരിഞ്ഞ കാപ്സിക്കം, ക്യാരറ്റ് എന്നിവ ചേർത്തു കൊടുക്കാം, അടുത്തതായി ഒരു ടേബിൾസ്പൂൺ സോയാസോസും ചില്ലി സോസും ടൊമാറ്റോ സോസും ചേർത്ത് , ഒപ്പം ഒരു ടീസ്പൂൺ വിനെഗർ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി വേവിച്ചുവച്ചിരിക്കുന്ന നൂഡിൽസ് ഇതിലേക്ക് ചേർത്ത് എല്ലാം നല്ലതുപോലെ യോജിപ്പിച്ച് എടുക്കണം, അവസാനമായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് എല്ലാം കൂടി നന്നായി വീണ്ടും യോജിപ്പിക്കുക.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kittas Kitchen