Category: ലഞ്ച് ബോക്സ് റെസിപ്പികൾ

  • പുതിന റൈസ്

    പുതിന റൈസ്

    സ്വാദോടെ കഴിക്കാൻ ബിരിയാണിയേക്കാൾ രുചിയുള്ളൊരു വിഭവം തയ്യാറാക്കാം.

    ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും.

    ഇത് തയ്യാറാക്കാൻ ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് ഒന്നര കപ്പ് അരി ചേർത്തുകൊടുക്കാം, ഇത് നന്നായി കഴുകിയതിനു ശേഷം വെള്ളമൊഴിച്ച് 10 മിനിറ്റ് കുതിർക്കാൻ ആയി മാറ്റിവയ്ക്കാം. ഒരു മിക്സി ജാർ എടുത്തു അതിലേക്ക് ഒരു കപ്പ് മല്ലിയില ,പുതിനയില ,നാല് പച്ചമുളക്, ഒരു തുടം വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, അര കപ്പ് തേങ്ങ ചിരവിയത്, ഒരു ചെറുനാരങ്ങയുടെ നീര് ,അല്പം വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ അരച്ച് പേസ്റ്റാക്കി എടുക്കണം. കുതിർക്കാൻ ആയി വച്ചിരിക്കുന്ന അരി വെള്ളം കളഞ്ഞതിനുശേഷം വാർത്ത് വയ്ക്കുക മറ്റൊരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് ഒരു കപ്പ് തൈര്, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് മാറ്റി വെക്കുക.ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി നെയ്യ് ചേർത്ത് കൊടുക്കുക, നന്നായി ചൂടായി വരുമ്പോൾ അതിലേയ്ക്ക് കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം രംഭയില, എന്നിവ ചേർത്തു കൊടുത്തു മിക്സ് ചെയ്യാം, നന്നായി റോസ്റ്റ് ആയതിനു ശേഷം ഇതിലേക്ക് നേരത്തെ അടിച്ചു വച്ചിരിക്കുന്ന മല്ലിയില പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി കൊടുക്കണം,നന്നായി വറ്റി വരുമ്പോൾ തൈര് മിക്സ് കൂടി ഇതിലേക്ക് ചേർത്തുകൊടുക്കാം, രണ്ടും നല്ലതുപോലെ മിക്സ് ആയി എണ്ണ തെളിയുന്ന സമയത്ത് അരി ചേർത്ത് കൊടുക്കണം ഇനി ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത മിക്സ് ചെയ്ത് കുക്കർ മൂടി നന്നായി വേവിച്ചെടുക്കാം.

    മറ്റൊരു പാനിൽ നെയ്യ് ചേർത്ത് ചൂടാക്കി കശുവണ്ടിയും മുന്തിരിയും വറുത്തു മാറ്റാം ,ശേഷം നീളത്തിൽ അരിഞ്ഞ സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ റോസ്റ്റ് ചെയ്ത് എടുക്കണം,ശേഷം മാറ്റിവയ്ക്കുക ഈ റൈസ് നായി ഒരു സൈഡ് ഡിഷ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക അതിലേക്ക് വെളുത്തുള്ളി, പെരുംജീരകം, കറിവേപ്പില ,സവാള എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി അല്പം ഉപ്പും ചേർത്ത് മാറ്റി വെക്കാം, വീണ്ടും പാൻ ചൂടാക്കി കടുകും കറിവേപ്പിലയും ഉണക്കമുളകും അൽപ്പം മുളകുപൊടിയും ചേർത്ത് മൂപ്പിക്കുക ഇതും ഒരു സൈഡിലേക്ക് മാറ്റി വെക്കാം, ഒരു വലിയ ബൗളിലേക്ക് ഒരു കപ്പ് തൈരും, അല്പം കുരുമുളകുപൊടിയും, ഉപ്പും, പഞ്ചസാരയും ചേർത്ത് ഇതിലേക്ക് വഴറ്റി വച്ചിരിക്കുന്ന സവാള,മൂപ്പിച്ചു വച്ചിരിക്കുന്ന മുളക് എന്നിവ ചേർത്ത് മിക്സ് ചെയ്താൽ സൈഡ് ഡിഷ് റെഡി ആയി. കുക്കർ ആവി പോയി കഴിഞ്ഞാൽ തുറന്നു വറുത്തു വച്ചിരിക്കുന്ന സവാളയും കശുവണ്ടി മുന്തിരി എന്നിവയും ചേർത്ത് മിക്സ് ചെയ്ത് സൈഡ് ഡിഷ് കൂട്ടി സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World

  • ചിക്കൻ ഫ്രൈഡ് റൈസ്

    ചിക്കൻ ഫ്രൈഡ് റൈസ്

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചിക്കൻ ഫ്രൈഡ് റൈസ് ഈസിയായി തയ്യാറാക്കാം.

    ആദ്യം റൈസ് വേവിക്കണം അതിനായി വെള്ളം തിളപ്പിക്കുക അതിലേക്ക് ഉപ്പും അല്പം ഓയിലും ചേർത്ത് കൊടുക്കണം. 10 മിനിറ്റ് കുതിർത്ത 2 കപ്പ്‌ ബസുമതി അരി നന്നായി കഴുകിയതിനുശേഷം തിളച്ച വെള്ളത്തിലേക്ക് ഇട്ട് കൊടുക്കാം, അരി 90% വെന്തശേഷം ഊറ്റി മാറ്റി വെക്കാം.ഇതിലേക്ക് അല്പം പച്ചവെള്ളം ഒഴിച്ച് ഒട്ടൽ മാറ്റി എടുക്കാം. ഇനി ഒരു പാനിലേക്ക് അൽപം എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അല്പം കുരുമുളകു പൊടിയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് 1 മുട്ട പൊട്ടിച്ച് ചേർത്തു കൊടുത്തു നന്നായി സ്ക്രാബിൾ ചെയ്തെടുക്കണം, ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വെക്കാം.

    വീണ്ടും എണ്ണ ഒഴിച്ച് പാൻ ചൂടാക്കിയതിനുശേഷം അല്പം ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് നന്നായി റോസ്റ് ചെയ്യാം, അടുത്തതായി ക്യാരറ്റും, ബീൻസും അരിഞ്ഞത് അരക്കപ്പ് വീതം ചേർത്ത് കൊടുക്കാം, ഒപ്പം എല്ലില്ലാത്ത ചെറിയ ചിക്കൻ കഷണങ്ങളും ചേർക്കണം, ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് വേവിച്ചെടുക്കണം, അടുത്തതായി ഒരു ടീസ്പൂൺ സോയാസോസ് ചേർത്ത് കൊടുത്തു വീണ്ടും നന്നായി മിക്സ് ചെയ്യാം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കാം, ഇനി വേവിച്ചുവെച്ച അരി ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കണം, അവസാനമായി സ്ക്രാബിൾ ചെയ്ത മുട്ട കൂടി ചേർത്ത് മിക്സ് ചെയ്താൽ ടേസ്റ്റിയായ ചിക്കൻ ഫ്രൈഡ് റൈസ് റെഡി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക sruthis kitchen

  • ലെമൺ റൈസ്

    ലെമൺ റൈസ്

    വളരെ ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു ലഞ്ച് ബോക്സ് റെസിപ്പി തയ്യാറാക്കാം

    ചേരുവകൾ

    എണ്ണ- ഒരു ടേബിൾസ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    കടലപ്പരിപ്പ് -അര ടേബിൾ സ്പൂൺ

    ഉഴുന്നുപരിപ്പ് -അര ടേബിൾ സ്പൂൺ

    കപ്പലണ്ടി 12 to 15

    ഉണക്ക മുളക്-രണ്ട്

    കറിവേപ്പില

    വെളുത്തുള്ളി അരിഞ്ഞത്

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    വേവിച്ചുവെച്ച ചോറ്

    ഉപ്പ്

    ലെമൺ ജ്യൂസ്- ഒരു ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക, അതിലേക്ക് കടുക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് എന്നിവ ഓരോന്നായി ചേർക്കുക, ഒരു മിനിറ്റ് റോസ് ചെയ്തതിനുശേഷം കപ്പലണ്ടി കൂടി ചേർക്കാം ,ശേഷം ഉണക്കമുളക് ചേർത്ത് ഒന്നുകൂടെ വഴറ്റാം , ശേഷം കറിവേപ്പില ചേർത്തു കൊടുക്കാം ,വെളുത്തുള്ളി കൂടി ചേർത്തു കൊടുത്തു 30 സെക്കൻഡ് കൂടി വഴറ്റണം, കുറച്ച് മഞ്ഞൾപ്പൊടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, ഇത് മിക്സ് ചെയ്തതിനു ശേഷം ലെമൺ ജ്യൂസ് കൂടെ ചേർത്ത് നല്ലതുപോലെ മിക്സ്യോ ചെയ്ത് യോജിപ്പിച്ചു  ഫ്ളയിം  ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Veggie Recipe House