ഈ റൈസിന്റെ രുചി പറഞ്ഞാൽ വിശ്വസിക്കില്ല, കഴിച്ചു തന്നെ അറിയണം, വഴുതനങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ റൈസ് ലഞ്ച് ബോക്സിൽ കൊണ്ടുപോകാൻ നല്ലൊരു റെസിപ്പി ആണ്..
Ingredients
വഴുതനങ്ങ -അര കിലോ
സാമ്പാർ പൊടി -രണ്ടര ടേബിൾ സ്പൂൺ
മുളകുപൊടി -മുക്കാൽ ടേബിൾ സ്പൂൺ
മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ
ഉപ്പ്
എണ്ണ
കറിവേപ്പില
പൊന്നി അരി -ഒന്നര കപ്പ്
Preparation
ആദ്യം വഴുതനങ്ങ തണ്ടോടുകൂടി എടുക്കുക, ഇത് കഴുകിയതിനുശേഷം ഓരോ വഴുതനങ്ങയും തണ്ടിൽനിന്നും വിട്ടുപോകാത്ത വിധത്തിൽ നാലായി മുറിക്കുക അടുത്തതായി മസാല തയ്യാറാക്കണം ഒരു വലിയ പാത്രത്തിലേക്ക് മുളകുപൊടി മല്ലിപ്പൊടി സാമ്പാർ പൊടി ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക ഓരോ വഴുതനങ്ങായി എടുത്ത് അതിൽ മസാല നന്നായി തേച്ചുപിടിപ്പിക്കണം കുറച്ചുസമയം വെച്ചതിനുശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന വഴുതനങ്ങ ഓരോന്നായി ചേർത്ത് കൊടുക്കാം പാൻ മൂടിവെച്ച് ഓരോ സൈഡും വേവിച്ചെടുക്കുക, എല്ലാ വശവും നന്നായി ഫ്രൈ ആകുമ്പോൾ ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പൊന്നി അരി ചോറ് ചേർക്കാം ശേഷം നല്ലതുപോലെ യോജിപ്പിച്ച് എടുക്കണം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world