Advertisement

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പാലക് ചീര ഉപയോഗിച്ച് ലഞ്ച് ബോക്സിൽ കൊണ്ടുപോകാനും സ്നാക്ക് ആയി കഴിക്കാനും പറ്റിയ രണ്ടു വിഭവങ്ങൾ… വീഡിയോ ലിങ്ക് ആദ്യ കമന്റ് ൽ

ആദ്യം സ്നാക്ക് തയ്യാറാക്കാം അതിനായി വേണ്ടത്

പാലക് ചീര -2 കെട്ട്

ഉപ്പ്

കടലമാവ് 4 ടേബിൾ സ്പൂൺ

എണ്ണ

Preparation

ചീര നന്നായി കഴുകി അരിഞ്ഞെടുക്കുക, ഇതിലേക്ക് ആദ്യം ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക ശേഷം കടലപ്പൊടി ചേർത്ത് കൈ ഉപയോഗിച്ച് മിക്സ് ചെയ്ത് യോജിപ്പിക്കുക ഇതിനെ ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്ത് എടുത്താൽ രുചികരമായ സ്നാക്ക് തയ്യാർ.

റൈസ് തയ്യാറാക്കാനായി

കായം ഒരു കഷണം

കപ്പലണ്ടി

ഉണക്കമുളക് ഏഴ്

വെളുത്ത എള്ള് ഒരു ടീസ്പൂൺ

കറിവേപ്പില

വെളിച്ചെണ്ണ

ഉഴുന്നുപരിപ്പ്

വറ്റൽ മുളക്

കശുവണ്ടി

തയ്യാറാക്കിവെച്ച പക്കവട

Preparation

ഒരു പാനിലേക്ക് ആദ്യം കായം ചെറുത് ചൂടാക്കുക ശേഷം കപ്പലണ്ടി വെളുത്ത എള്ള് ഉണക്കമുളക് കറിവേപ്പില ഇവയെല്ലാം ചേർത്ത് ചൂടാക്കി ഒന്ന് പൊടിച്ചെടുക്കാം. ഇനി പാനിൽ എണ്ണ ചേർത്ത് ചൂടാകുമ്പോൾ ഉഴുന്ന് പരിപ്പു ചേർത്ത് പൊട്ടിക്കുക ഉണക്കമുളകും കൂടി ചേർത്ത് യോജിപ്പിച്ച് ചോറ് ചേർക്കാം കൂടെ തയ്യാറാക്കിയ സ്നാക്കും പൊടിച്ച എടുത്ത പൊടിയും ചേർത്ത് മിക്സ് ചെയ്തു കഴിയുമ്പോൾ രുചികരമായ ഒരു ചോറ് തയ്യാർ

റെസിപ്പി കാണാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world