Author: Thattukada

  • ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe/ chakka puzhukku

    ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe/ chakka puzhukku

    ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക)

    ഉപ്പ് – പാകത്തിന്jack fruit recipe

    അരപ്പിന് ആവശ്യമായ സാധനങ്ങള്‍

    തേങ്ങ (തിരുമ്മിയത്‌) – 1 കപ്പ്

    വെളുത്തുള്ളി – 7 – 8 അല്ലി

    ജീരകം – അര സ്പൂണ്‍

    മുളക് (കാന്താരി / വറ്റല്‍)- 5

    മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍

    ഉപ്പ്‌ – പാകത്തിനു

    മുളക് പൊടി – 2 സ്പൂണ്‍

    കറിവേപ്പില – 1 തണ്ട്

    തയ്യാറാക്കുന്ന വിധം

    നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് )

    ഇത് ചൂടോടെ നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴച്ചു കഴിക്കാന്‍ നല്ല സ്വാദാണ്.

    കൂടാതെ നല്ല കാന്താരി ചമ്മന്തി, മീന്‍ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാര്‍, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ നല്ല നാടന്‍ ആഹാര വിഭവമാണിത്.

  • അയലക്കറി

    അയലക്കറി

    ചേരുവകള്‍

    അയല – എട്ടെണ്ണം

    മല്ലിപ്പൊടി – നാല് ടേബിള്‍ സ്പൂണ്‍

    തേങ്ങ ചിരവിയത് – നാല് ടേബിള്‍ സ്പൂണ്‍

    പുളി – ഒരു ചെറിയ ഉരുള

    ഇഞ്ചി – ഒരു കഷണം

    മുളക് – എട്ടെണ്ണം

    മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍

    കറിവേപ്പില – ആവശ്യത്തിന്

    വെളിച്ചെണ്ണ – പാകത്തിന്

    ഉപ്പ് – പാകത്തിന്

    പാകം ചെയ്യുന്ന വിധം

    അയല വൃത്തിയായി കഴുകിയെടുക്കുക. പച്ചമുളക്, ഇഞ്ചി, ചെറിയ ഉള്ളി എന്നിവ ഇട്ട് പാകത്തിന് ഉപ്പു ചേര്‍ത്ത് പുളി പിഴിഞ്ഞൊഴിച്ച് വേവിക്കുക. തേങ്ങ ചിരവിയതും, മല്ലിയും, മുളകും കൂടി വെളിച്ചെണ്ണയില്‍ വറുത്ത് അരച്ചെടുക്കുക. അയല തിളച്ചു കഴിയുമ്പോള്‍ ഇത് കറിയിലേക്ക് ഒഴിക്കുക. തുടര്‍ന്ന് ഒന്നു കൂടി തിളച്ചാല്‍ അയലക്കറി തയ്യാര്‍

  • വെജിറ്റബിള്‍ കട്‌ലറ്റ്

    വെജിറ്റബിള്‍ കട്‌ലറ്റ്

    പാചകം എളുപ്പമാക്കാനുള്ള സംവിധാനമാണ് മൈക്രോവേവ്. ഗ്രില്‍, ബേക്ക് തുടങ്ങിയ സംവിധാനങ്ങളുള്ളതു കൊണ്ട് മൈക്രോവേവിലെ പാചകം ആരോഗ്യകരവുമാണ്. എന്നാല്‍ വറുത്തതും പൊരിച്ചതുമായ രുചികള്‍ ലഭിയ്ക്കുകയും ചെയ്യും. വെജിറ്റബിള്‍ കട്‌ലറ്റ് നമുക്ക് ഈ രീതിയില്‍ ഉണ്ടാക്കാം .

    കടലറ്റ് മിക്കവാറും പേരുടെ ഒരു ഇഷ്ടവിഭവമാണ്. മൈക്രോവേവില്‍ വെജ് കട്‌ലറ്റ് എങ്ങനെ പാകം ചെയ്യുമെന്നു നോക്കൂ.

    ഉരുളക്കിഴങ്ങ്-2

    സവാള-1

    ക്യാബേജ്-അരക്കപ്പ്

    ബീറ്ററൂട്ട്-കാല്‍ കപ്പ്

    ഗ്രീന്‍പീസ്-2 ടേബിള്‍ സ്പൂണ്‍

    പച്ചമുളക്-4

    ഗരം മസാല-1 ടീസ്പൂണ്‍

    മുളകുപൊടി-1 ടീസ്പൂണ്‍

    ചാട്ട് മസാല-1 ടീസ്പൂണ്‍

    കുരുമുളകുപൊടി-1 ടീസ്പൂണ്‍

    ബ്രഡ് ക്രംമ്പ്‌സ് അല്ലെങ്കില്‍ റസ്‌ക് പൗഡര്‍

    ഉപ്പ്

    എണ്ണ

    ഉരുളക്കിഴങ്ങ് വേവിയ്ക്കുക.

    എന്നിട്ട് തൊലി കളയുക.

    ക്യാബേജ്, ബീറ്റ്‌റൂട്ട് എ്ന്നിവ ഗ്രേറ്റു ചെയ്യുക. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിയണം. ഗ്രീന്‍പീസ് വേവിയ്ക്കണം.

    വേവിച്ച ഉരുളക്കിഴങ്ങും ഗ്രീന്‍പീസും നല്ലപോലെ ഉടയ്ക്കുക.

    ഇതിലേക്ക് ബാക്കിയുള്ള പച്ചക്കറികളും മുളകും ചേര്‍ക്കണം. ബാക്കിയെല്ലാ മസാലകളും ഉപ്പും ഇതില്‍ ചേര്‍ക്കുക. ഇവ നല്ലപോലെ കൂട്ടിക്കല്‍ത്തുക.

    മൈക്രോവേവ് കണ്‍വെന്‍ഷന്‍ മോഡില്‍ 250 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക.

    പച്ചക്കറിക്കൂട്ടെടുത്ത് കട്‌ലറ്റ് ആകൃതിയില്‍ കൈവെള്ളയില്‍ വച്ചു പരത്തുക. ഇത് കയ്യില്‍ പിടിക്കാതിരിക്കാന്‍ കയ്യിലല്‍പ്പം എണ്ണ പുരട്ടാം.

    ഇത് ബ്രഡ് ക്രംമ്പ്‌സില്‍ മുക്കിയെടുക്കുക.മൈക്രോവേവ് പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി കട്‌ലറ്റ് ഇതില്‍ വച്ച് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ പാചകം ചെയ്‌തെടുക്കുക.

    വെജിറ്റബിള്‍ കട്‌ലറ്റ് റെഡി.

    സോസ് ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

    #vegetable #cutlet #recipe

  • ഉരുളക്കിഴങ്ങ് തോരന്‍

    ഉരുളക്കിഴങ്ങ് തോരന്‍

    ഉരുളക്കിഴങ്ങ് തോരന്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:

    ഉരുളക്കിഴങ്ങ് – 3

    ഉള്ളി – 1

    പച്ചമുളക് – 2

    ഇഞ്ചി – ഒരു ചെറിയ കഷണം

    വെളുത്തുള്ളി – 4

    തക്കാളി – 1

    കറിവേപ്പില – 1 തണ്ട്

    മല്ലിയില – കുറച്ചു

    ചുവന്ന മുളക്- 2

    ജീരകം – 1/2ടീസ്പൂണ്‍

    മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍

    മുളക് പൊടി – 1ടീസ്പൂണ്‍

    എണ്ണ – ആവശ്യത്തിന്

    കടുക് – അര ടീസ്പൂണ്‍

    ഉപ്പു – പാകത്തിന്

    ഇറച്ചി മസാല (ആവശ്യമുണ്ടെങ്കില്‍) – 1/2 ടീസ്പൂണ്‍

    ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറുതായി മുറിച്ച് അല്‍പ്പം ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി പുഴുങ്ങി എടുക്കുക.

    ഉള്ളി , പച്ചമുളക് , ഇഞ്ചി ,വെളുത്തുള്ളി , തക്കാളി എന്നിവയും ചെറുതായി മുറിച്ചെടുക്കുക .

    ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക ചെറുതീയില്‍ ജീരകം , കറിവേപ്പില , ചുവന്ന മുളക് എന്നിവ ഇട്ടു ഇളക്കുക .

    അതിനു ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് ഏകദേശം സ്വര്‍ണ്ണ നിറമാകുന്നതു വരെ ഇളക്കുക. ഉള്ളി ചേര്‍ക്കുക നന്നായി വാട്ടി എടുക്കുക.

    അല്‍പ്പം മഞ്ഞള്‍പൊടി ഇട്ടു നന്നായി ഇളക്കിയ ശേഷം ഉരുളക്കിഴങ്ങും മുളക് പൊടിയും ആവശ്യത്തിനുള്ള ഉപ്പും ഇറച്ചി മസാല ചെര്‍ക്കുന്നുണ്ടെങ്കില്‍ അതും ചേര്‍ക്കുക വെള്ളം ആവശ്യമെങ്കില്‍ നേരത്തെ ഉരുളക്കിഴങ്ങ് പുഴുങ്ങിയ വെള്ളം കൂടി ചേര്‍ക്കുക .

    ഒരു മൂടി കൊണ്ട് പാത്രം 2 മിനിറ്റ് അടച്ചു വക്കുക .

    പിന്നീടു അതിലേക്കു തക്കാളിയും മല്ലിയിലയും ഇട്ടു ഇളക്കിയ ശേഷം 5 മിനിറ്റ് പാത്രം അടച്ചു വെച്ച് വേവിച്ചു വാങ്ങുക .

    ഉരുളക്കിഴങ്ങ് തോരന്‍ റെഡി.

  • മുട്ട റോസ്റ്റ്

    മുട്ട റോസ്റ്റ്

    മുട്ട റോസ്റ്റ് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍:

    1. മുട്ട- 5

    2. സവാള- 3 എണ്ണം

    3. പച്ചമുളക് – 2 എണ്ണം

    4. വെളുത്തുള്ളി – 2 അല്ലി

    5. മുളകുപൊടി – 1ടി.സ്പൂണ്‍

    6. മല്ലിപൊടി – 1 ടി.സ്പൂണ്‍

    7. മഞ്ഞള്‍പൊടി – അര ടി.സ്പൂണ്‍

    8. ചിക്കന്‍ മസാല – അര ടി.സ്പൂണ്‍

    9. ഉപ്പു, കറിവേപ്പില – ആവശ്യത്തിനു

    10. കടുക് – ആവശ്യത്തിന്

    11. എണ്ണ – ആവശ്യത്തിന്

    12 – കുരുമുളക് പൊടി – ആവശ്യത്തിന്

    തയാറാക്കുന്ന വിധം:

    മുട്ട പുഴുങ്ങി തോടുകളഞ്ഞു വെയ്ക്കുക. സവാള കുറുകെ മുറിച്ചു ചെറുതായി അരിയുക. പച്ചമുളക്, വെളുത്തുള്ളി എന്നിവ നീളത്തില്‍ അരിയുക.പെരുംജീരകം അല്ലെങ്കില്‍ ഗരം മസാലപൊടി തയ്യാറാക്കുക.

    ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് വറുക്കുക.അതിലേക്കു 2-4 വരെയുള്ള ചേരുവകള്‍ ഇട്ടു വഴറ്റുക. ഉള്ളി വഴന്നു തുടങ്ങുമ്പോള്‍ മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഉപ്പു എന്നിവകൂടി ചേര്‍ത്ത് വഴറ്റുക. ഉള്ളി വഴന്നു കഴിയുമ്പോള്‍ വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ മസാല ചേര്‍ക്കുക. മുട്ടകൂടി ചേര്‍ത്തിളക്കി ചെറുതീയില്‍ 2 മിനിറ്റ് വെക്കുക അല്‍പ്പം കുരുമുളക് പൊടി ചേര്‍ത്ത് ഇളക്കുക വെള്ളം വറ്റിച്ച് അടുപ്പില്‍നിന്നു ഇറക്കിവെയ്ക്കുക.

    മുട്ട റോസ്റ്റ് റെഡി..

    ഇടിയപ്പവും മുട്ട റോസ്റ്റും ഒരു അസാധ്യ കോമ്പിനേഷന്‍ തന്നെയാണ്. എന്നാലും അപ്പത്തിനും, ചപ്പാത്തിക്കും, പത്തിരിക്കും, പുട്ടിനും ഒക്കെ നല്ലതാണ് കേട്ടോ. ചാറു കുറവാണെങ്കില്‍ എന്താ, അടിപൊളി സ്വാദ്‌ അല്ലെ? താറാവ് മുട്ട ആണെങ്കില്‍ കൂടുതല്‍ നല്ലത്. ഇനി കാട മുട്ട ഉപയോഗിച്ചും ഇത് തയാറാക്കാം.

  • വെണ്ടക്കായ റോസ്റ്റ്‌

    വെണ്ടക്കായ റോസ്റ്റ്‌

    ചേരുവകകകള്‍

    വെണ്ടക്കായ 250 ഗ്രാം (കഴുകി ഒരിഞ്ചു നീളത്തില്‍ മുറിച്ചു കുറുകേ പിളര്‍ന്നു വയ്ക്കുക)

    സവാള- ഇടത്തരം- രണ്ടെണ്ണം

    കറിവേപ്പില

    വെളുത്തുള്ളി രണ്ട്‌ അല്ലി- കൊത്തിയരിഞ്ഞത്‌

    ഇഞ്ചി ഒരു കഷണം- കൊത്തിയരിഞ്ഞത്‌

    മഞ്ഞള്‍പ്പൊടി &മുളകുപൊടി : അര ടീസ്പൂണ്‍ വീതം

    വെജിറ്റബിള്‍ മസാല- ഈസ്റ്റേണ്‍ (അല്ലെങ്കില്‍ മഞ്ഞള്‍ മുളക്‌ ഇത്തി കൂട്ടി ഒരു നുള്ളു ഗരം മസാല കൂടി ചേര്‍ത്താല്‍ മതി)

    ഉപ്പ്‌: ആവശ്യത്തിന്‌

    എണ്ണ: തൊട്ടു പോകരുത്‌!

    പാചകം ചെയുന്നവിതം

    ഒരു ചട്ടിയില്‍ വെണ്ടക്കാ മൂടി നില്‍ക്കുന്ന രീതിയില്‍ വെള്ളം ഒഴിച്ച്‌ വെള്ളം ഏകദേശം വറ്റുമ്പോള്‍ മാറ്റി വയ്ക്കുക.

    ചട്ടിയില്‍ ഇപ്പോല്‍ അതിന്റെ കൊഴുപ്പ്‌ ബാറ്റര്‍ ആയി നില്‍ക്കും അതിനാല്‍ എണ്ണ ഒട്ടും ആവശ്യമില്ല. ആ ചട്ടി ചൂടാക്കി ഈ ബാറ്ററിലേക്ക്‌ കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ട്‌ മൂപ്പിക്കുക. ശേഷം (വളരെ കുറച്ച്‌) വെള്ളം ഒഴിച്ച്‌ അതില്‍ സവാള മൂപ്പിക്കുക. സവാള വാടിത്തുടങ്ങുമ്പോല്‍ മസാലകള്‍ എല്ലാം ചേര്‍ത്ത്‌ നന്നായി മൂപ്പിക്കുക (ഇടക്ക്‌ വല്ലാരെ വരണ്ടു പോകുന്നെന്ന് തോന്നിയാല്‍ കുറേശ്ശെ വെള്ളം ചേര്‍ത്തു കൊടുത്താല്‍ മതി.

    ഇതിലേക്ക്‌ വെണ്ടക്കായയും ചേര്‍ത്ത്‌ ഇളക്കി നല്ലപോലെ മൂടുന്ന രീതിയില്‍ വെള്ളം ഒഴിച്ച്‌ ഉപ്പും ചേര്‍ത്ത്‌ മൂടി വച്ച്‌ വേവിക്കുക്ക.

    വെള്ളം വറ്റി വരുമ്പോല്‍ ഇടക്കിടക്ക്‌ ഇളക്കണം (ഇല്ലെങ്കില്‍ അടിയില്‍ പിടിച്ചു ചട്ടി പണ്ടാരടങ്ങും,
    പിന്നെ കഴുകിയാലും പോകില്ല!)

    പടത്തില്‍ കാണുന്ന ചേലാകുമ്പോള്‍ സംഭവം റെഡി. ചപ്പാത്തി, ഖുബൂസ്‌, റോട്ടി തുടങ്ങി എന്തു ബ്രെഡിന്റെയും കൂടെ ഓടിക്കോളും.

    പോഷക വിവരം:ഫാറ്റ്‌- 1% ഇല്‍ താഴെ!

    ഫൈബര്‍ 3 ഗ്രാം

    പ്രൊട്ടീന്‍ – 6 ഗ്രാം

    ഫോസ്ഫറസ്‌ – 2 + ഗ്രാം

    കാര്‍ബ്‌- 20 ഗ്രാം

    വിറ്റാമിന്‍ സി ഇഷ്ടമ്പോലെ

    (പിന്നേ എനിക്കു പിരാന്തല്ലേ ഇരുന്നു കണക്കു കൂട്ടാന്‍, അയണും വിറ്റാമിന്‍ ആയും ചെറിയ തോതില്‍ ബി കോമ്പ്ലക്സും നല്ലപോലെ കാത്സ്യവും ഉണ്ട്‌)

    [dr. mcdougall compliant recipe, except for added salt]

  • വെള്ളരിക്കാ പച്ചടി

    വെള്ളരിക്കാ പച്ചടി

    വെള്ളരിക്കാ പച്ചടി.

    വേണ്ട സാധനങ്ങള്‍

    വെള്ളരിക്ക – തൊലിയും കുരുവും കളഞ്ഞ് ഒരിഞ്ചുകനത്തില്‍ അരിഞ്ഞത് – അര കിലൊ

    പച്ചമുളക് – 5 എണ്ണം

    തേങ്ങ – ഒരു മുറി ( ചിരവിയത്)

    തൈര് – അരക്കപ്പ്

    ഉപ്പ് – ആവശ്യത്തിന്.

    കറിവേപ്പില – 1 തണ്ട്

    കടുക് – ആവശ്യത്തിന്.

    Cucumber – chopped ഒone inches leads to skin abscess – a half-kg

    Green – 5

    Coconut – a room (cursed)

    Yogurt – 1/2 cup

    Salt – for rent.

    Curry leaves – 1 canes,

    Mustard – rent.

    ഉണ്ടാക്കേണ്ട വിധം

    Put it in a bowl of water and boiled the mouth of a spider on top. It is on top of the cucumber cubes demolish mixed. Cover and cook for five minutes without blinked in the water. Later, cucumbers, water clean out another . Put cucumber in a small bowl. Chop the butter and coconut and fry gently in blender. Pour this mixture over the cucumbers.
    Oil and scatter them over the top of the cucumbers mixed with mustard and curry leaves

    വായ് വട്ടമുള്ള ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഒരു തുവര്‍ത്തുമുണ്ട് അതിന് മുകളില്‍ കെട്ടുക. അതിനു മുകളിലായി ഉപ്പും ചേര്‍ത്തിളക്കിയ വെള്ളരിക്ക നിരത്തുക. വെള്ളത്തില്‍ തൊടാതെ അഞ്ചു മിനിട്ട് മൂടി വെച്ച് ആവിയില്‍ വേവിക്കുക. പിന്നീട് പുറത്തെടുത്ത് മറ്റൊരു തുവര്‍ത്തുമുണ്ടുകൊണ്ട് വെള്ളരിക്കയിലെ വെള്ളം തുടച്ചെടുക്കുക. ചെറിയ ഒരു പാത്രത്തില്‍ വെള്ളരിക്ക ഇടുക. മുളകും തൈരും തേങ്ങയും കൂടി മിക്സിയില്‍ മൃദുവായി അരച്ചെടുക്കുക. ഈ കൂട്ട് വെള്ളരിക്കയുടെ മുകളില്‍ ഒഴിക്കുക.
    എണ്ണയില്‍ കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ത്ത് വെള്ളരിക്കയുടെ മുകളില്‍ വിതറുക