ഹെൽത്തി ഓട്സ് ദോശ !!
ബ്രേക്ഫാസ്റ്റായും ഡിന്നറായും ഒക്കെ കഴിക്കാൻ പറ്റുന്ന ഹെൽത്തി ഓട്സ് ദോശ.രണ്ടു രീതിയിൽ തയാറാക്കുന്നത് ഇവിടെ കാണിക്കുന്നുണ്ട്.വിശദമായ വീഡിയോ ക്കായി ലിങ്ക്-ൽ ക്ലിക്ക് ചെയ്യണേ: https://www.thattukada.org/archives/9243
Method I
ഓട്സ്-1 കപ്പ്
സവോള -1
ഇഞ്ചി -1 ചെറിയ കഷ്ണം
പച്ചമുളക് -2
കറിവേപ്പില -ആവശ്യത്തിന്
മഞ്ഞൾപൊടി -1/4 tsp
കായം-1-2 നുള്ള്
ഉപ്പ് -ആവശ്യത്തിന്
ഓട്സ് നികക്കെ വെള്ളം ഒഴിച്ച് 10 മിനിറ്റ് സോക് ചെയ്യാൻ വയ്ക്കുക.അതിനു ശേഷം ബാക്കിയുള്ള ചേരുവകളും കുറച്ചു വെള്ളവും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.(അധികം വെള്ളം ഒഴിക്കരുത്.1/4 കപ്പ് ഒക്കെ മതിയാകും)ഇത് ചൂടായ പാൻ-ൽ ചെറിയ വട്ടത്തിൽ ഒഴിക്കുക.ഒരു സൈഡ് ആകുമ്പോൾ തിരിച്ചിട്ടു മറ്റേ സൈഡ്-ഉം വേവിക്കുക..(കുറച്ചു കട്ടിയിൽ ചുട്ടെടുക്കണം ).
Method II
ഓട്സ് പൊടിച്ചത്-1കപ്പ്
റവ-1/2കപ്പ്
അരിപൊടി-1/4കപ്പ്
തൈര്-1/2 കപ്പ്
ഉപ്പ്-ആവശ്യത്തിന്
ഈ ചേരുവകളെല്ലാം നന്നായി മിക്സ് ചെയ്യുക.വെള്ളം ചേർത്തിളക്കുക..(ബാറ്റർ വെള്ളം പോലെ നീണ്ടിരിക്കണം.അത്രയും വെള്ളം ചേർക്കണം).നല്ല പോലെ ചൂടായ പാൻ-ൽ ഒഴിച്ച് ചുട്ടെടുക്കുക.
അല്പം എണ്ണയും തൂകി കൊടുക്കണം.(ഓരോ പ്രാവശ്യം പാൻ-ലേക്ക് ബാറ്റർ ഒഴിക്കുന്നതിനു മുമ്പ് നന്നായി ഇളക്കികൊടുക്കണം).
