വയറു നിറച്ചു ചോറുണ്ണാൻ ചീര മോര് കറി

Advertisement

ചീര മോര് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.

Ingredients:

ചീരയില അരിഞ്ഞത് -1 1/2 കപ്പ്

തേങ്ങാ ചിരകിയത്-3/4കപ്പ്

തൈര്-1 കപ്പ്

പച്ചമുളക്-2

ചെറിയ ഉള്ളി-2

ജീരകം -1/4 tsp

മഞ്ഞൾ പൊടി-1/2 tsp

കറി വേപ്പില -ആവശ്യത്തിന്

 

കടുക് താളിക്കാൻ:

കടുക്-1/2 tsp

ഉലുവ-1/4 tsp

ചെറിയ ഉള്ളി അരിഞ്ഞത് -2

വറ്റൽ മുളക്-2

എണ്ണ -1 tbsp

ചീര 1/4 ടീസ്പൂൺ മഞ്ഞൾപൊടി,ഉപ്പ് ,കറി വേപ്പില എന്നിവ ചേർത്ത് കുറച്ചു വെള്ളവും ഒഴിച്ച് വേവിക്കുക.തേങ്ങാ ചിരകിയത്, മഞ്ഞൾ പൊടി,പച്ചമുളക്,ജീരകം,ചെറിയ ഉള്ളി എന്നിവ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.ഇത് വെന്ത ചീരയിലേക്കു ചേർത്ത് 3 മിനിറ്റ് ചെറുതായി തിളപ്പിക്കുക.ഇതിലേക്ക് തൈര് ഉടച്ചതും ചേർത്ത് ചൂടാക്കുക.എന്നിട്ടു തീ ഓഫ് ചെയ്യുക.ഇനി ഇതിലേക്ക് കടുക് താളിച്ചു ചേർക്കുക.