ഹോട്ടല്‍ സ്റ്റൈല്‍ ചില്ലി ചിക്കന്‍ ഈസിയായി വീട്ടില്‍ ഉണ്ടാക്കാം

ഹോട്ടല്‍ സ്റ്റൈല്‍ ചില്ലി ചിക്കന്‍ (Restaurant Style Chilli Chicken) എങ്ങനെ ഈസിയായി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.


Ingredients:

FOR MARINATION:

Boneless chicken – 500 gm[ cut into small cubes]

Corn flour – 2 tsp

Maida – 1 tsp

Egg – 1

Ginger garlic paste – 1 tsp

Kashmiri chilly powder – 3/4 tsp

Soya sause – 1 tsp

Salt to taste

FOR GRAVY:

1 medium size onion cut into cubes

1 medium size capsicum cut into cubes

Spring onions [ for garnishing]

chopped garlic – 2 to 3 cloves

chopped ginge 1 small piece

green chilli – 3

tomato sauce – 3 tbsp

red chili sauce – 1 tbsp

soy sauce – 1 1/2 tsp

vinegar – 1 tsp

corn flour – 2 tbsp mix into 1/2 cup water

salt as needed

oil as needed

ആദ്യം ചെറിയ ക്യുബ്സ് ആയി മുറിച്ചു വെച്ചിട്ടുള്ള ചിക്കെനിലേക്ക് മാരിനേറ്റ് ചെയ്യാന്‍ എടുത്തു വെച്ചിട്ടുള്ള മൈദ,കോണ്‍ ഫ്ലോര്‍,സോയാ സോസ്‌ മുളകുപൊടി,ഇന്ജിവെളുത്തുള്ളി പേസ്റ്റ് ,ഉപ്പു,മുട്ട എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചു അര മണിക്കൂര്‍ വെക്കണം. അതിനു ശേഷം ഈ ചിക്കന്‍ എണ്ണയില്‍ ഒരു അഞ്ചു മുതല്‍ ഏഴു മിനിറ്റ് വരെ ഫ്രൈ ചെയ്തെടുക്കണം. ഇനി ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്കു കുറച്ചു എണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്കു ചെറുതായി അരിഞ്ഞു വെച്ചിട്ടുള്ള ഇഞ്ചിയും,വെളുത്തുള്ളിയും ,പച്ചമുളകും,ഇട്ടു വഴറ്റണം.ഇതിലേക്ക് ക്യുബ്സ് ആയി അരിഞ്ഞു വെച്ചിട്ടുള്ള സവാളയും ,കാപ്സിക്കവും ഇട്ടു ഒരു മിനിറ്റ് വഴറ്റിയതിനു ശേഷം,എടുത്തു വെച്ചിട്ടുള്ള സോസുകള്‍ എല്ലാം ചേര്‍ക്കണം.അതുപോലെ വിനാഗിരിയും ചേര്‍ക്കുക.ഉപ്പു വേണം എന്നുണ്ടെങ്കില്‍ അല്‍പ്പം ഉപ്പും ഈ സമയത്ത് ചേര്‍ക്കാം.ഇനി ഈ ഗ്രെവിയിലേക്ക് അല്‍പ്പം കോണ്‍ ഫ്ലോര്‍ അര കപ്പ്‌ വെള്ളത്തില്‍ കലക്കി അതും കൂടെ ചേര്‍ക്കാം.ഗ്രേവി കുറച്ചു കുറുകുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചേര്‍ക്കുന്നത്.ഇത് ഒന്ന് രണ്ടു മിനിറ്റ് തിളച്ചതിനു ശേഷം അതിലേക്കു ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.അവസാനമായി ഇതിലേക്ക് അല്‍പ്പം ഉള്ളിത്തണ്ട് ചെറുതായി അരിഞ്ഞതും കൂടെ വിതറി ചൂടോടെ വിളമ്പാവുന്നതാണ്.