ഈ ബ്രഡ് റോൾ റെസിപ്പി ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കണേ. വളരെ ടേസ്റ്റി ആണ്.ഈ സ്നാക് ഐറ്റം എല്ലാരും ഇഷ്ടപ്പെടും. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
റെസിപ്പി |stuffed potato bread roll recipe
White ബ്രഡ് -12 പീസ്
വേവിച്ചുടച്ച ഉരുളക്കിഴങ്ങ് -500 gm
ഗ്രീൻ പീസ് -1/4 കപ്പ്
സവാള – 1അരിഞ്ഞത്
ഇഞ്ചി പേസ്റ്റ്- 11/2 ഇഞ് ചതച്ചത്
വെള്ളുള്ളി- 10 ചതച്ചത്
പച്ചമുളക് അരിഞ്ഞത്- 2
മഞ്ഞൾപൊടി -1/4tsp
മുളകുപൊടി- 2/2 tsp
ജീരകപൊടി- 1/2-3/4tsp
ഉണങ്ങിയ മങ്ങാപൊടി(dry mango powder) – 1/2 tsp
ഗരം മസാല പൊടി – 1/2 tsp
മല്ലിയില-കുറച്ച്
ഉപ്പു
റിഫൈൻഡ് ഓയിൽ
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി സവാള ഇഞ്ചി വെള്ളുള്ളി പച്ചമുളക് വഴറ്റുക. ഇതിലേക്ക് മുളക്‌പൊടി, മഞ്ഞൾപൊടി,ജീരകപൊടി ചേർത്തു വഴറ്റി ഉരുളക്കിഴങ്ങു ,ഗ്രീൻ പീസ് മല്ലിയില.ഉപ്പു ചേർത്തിളക്കി ഗരം മസാലയും മങ്ങാപ്പൊടിയും ചേർത്ത് മിക്സ് ചെയ്യുക. ഇനി bread slice എടുത്ത് ഒന്നു വെള്ളത്തിൽ മുക്കി കയ്യിൽ വച്ചു പ്രസ് ചെയ്തു extra വെള്ളം കളഞ്ഞ് അതിൽ മസാല വെച്ചു് റോൾ ചെയ്യുക. ചൂടായ എണ്ണയിൽ light golden brown നിറത്തിൽ വറുത്തു കോരുക. കൂടുതൽ clear ആയി മനസ്സിലാവാൻ video കാണൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.
