ചീസ് പനീർ സമൂസ, ചായയോടൊപ്പം ഒരു അടിപൊളി കോംബോ
സമൂസ ഷീറ്റ് തയ്യാറാക്കാനായി ആദ്യം മൈദാമാവ് റെഡിയാക്കാം, ഇതിനായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് മൈദ ചേർത്ത് കൊടുക്കാം, കൂടെ ഉപ്പും അൽപ്പാൽപ്പമായി വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക, അതിനുശേഷം അല്പം എണ്ണ മുകളിൽ തേച്ചുകൊടുത്ത് ഒരു തുണി ഉപയോഗിച്ച് മൂടി 15 മിനിറ്റ് മാറ്റി വയ്ക്കാം. ചീസും പനീറും ഗ്രേറ്റ് ചെയ്ത് എടുക്കുക അതിലേക്ക് വേവിച്ച ചോളവും ,ക്യാപ്സിക്കവും,മുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പ് ,അല്പം കുരുമുളകുപൊടി, ചാട്ട് മസാല എന്നിവ ചേർത്ത് പതിയെ കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക, ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു ചെറിയ ബൗളിൽ മൈദയും, വെള്ളവും മിക്സ് ചെയ്ത് പേസ്റ്റ് ആക്കി മാറ്റിവയ്ക്കുക. മാവെടുത്ത് ചെറിയ ബോളുകൾ ആക്കി മാറ്റി കൊടുക്കാം ഓരോന്നും എടുത്ത് പരത്തി ഒന്നിനു മുകളിൽ ഒന്ന് വെച്ച് നല്ലതുപോലെ നൈസായി പരത്തിയതിനുശേഷം, പാനിൽ ചെറുതായൊന്ന് ചൂടാക്കിയെടുക്കുക, ശേഷം ഓരോന്നും അടർത്തിയെടുക്കാം, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ഒന്നിനു മുകളിൽ ഒന്ന് വെച്ച് സൈഡ് കട്ട് ചെയ്തു നീളത്തിലുള്ള സമൂസ ഷീറ്റുകൾ തയ്യാറാക്കാം, ഓരോ ഷീറ്റും എടുത്ത് ത്രികോണാകൃതിയിൽ മടക്കി ഉള്ളിൽ ഫില്ലിംഗ് വെച്ചുകൊടുത്തു ടൈറ്റായി വലിച്ചു മൈദ പേസ്റ്റ് ഉപയോഗിച്ച് സീൽ ചെയ്യുക, ശേഷം നല്ല ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുത്ത് കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക FOOD COUTURE by Chetna Patel