ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കിയ ക്രിസ്പി ചിപ്സ്
ആദ്യം ഒരു വലിയ ഉരുളക്കിഴങ്ങ് വേവിച്ചെടുത്തു ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക, ഒരു ഫോർക്ക് ഉപയോഗിച്ചിട്ട് നന്നായി ഉടച്ചെടുക്കാം, ശേഷം ഒരു മിക്സി ജാറിലേക്ക് ചേർത്തു കൊടുത്തു രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക, ഈ പേസ്റ്റിനെ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കണം, ഒരു കപ്പ് അരിപ്പൊടിയും, അര കപ്പ് കോൺഫ്ലോറും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യണം, ശേഷം കൈ കൊണ്ട് കുഴച്ച് സോഫ്റ്റ് മാവ് ആക്കി മാറ്റാം, ഇതിനെ രണ്ടാക്കി ബാഗിച്ചതിനു ശേഷം അല്പം അരിപ്പൊടി ഇട്ട് നല്ല നൈസ് ആയി പരത്തി കൊടുക്കണം, ശേഷം ചെറിയ വട്ടത്തിൽ മുറിച്ചെടുക്കുക, അതിനുമുമ്പ് ഫോർക്ക് ഉപയോഗിച്ച് പ്രസ് ചെയ്യാൻ മറക്കരുത്, ശേഷം ചൂടായിഎണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്ത് എടുക്കണം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക My Lockdown Rasoi
