ബാറ്റെർ പിസ

മാവു കലക്കി കുട്ടികൾക്ക് ഇഷ്ടമുള്ള പിസ തയ്യാറാക്കാം

ആദ്യം ഒരു ബൗളിലേക്ക് ഒന്നര കപ്പ് ചെറു ചൂടുവെള്ളവും ,ഒരു ടീസ്പൂൺ യീസ്റ്റും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്തു കൊടുത്തു മിക്സ് ചെയ്യുക, ഒരു കോഴി മുട്ട പൊട്ടിച്ച് ഇതിലേക്ക് ചേർക്കാം, വീണ്ടും നന്നായി മിക്സ് ചെയ്യണം,ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്യാം, അടുത്തതായി ഒറിഗാനോ ചേർക്കാം ഒലിവ് ഓയിലും ഒരു ടേബിൾ സ്പൂൺ ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യാം, ഒന്നര കപ്പ് മൈദ പൊടി രണ്ട് തവണയായി ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കണം, ഈ മാവിനെ ഒരു പ്ലാസ്റ്റിക് റാപ്പർ ഉപയോഗിച്ച് റാപ്പ് ചെയ്ത് 40 മിനിറ്റ് മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് പിസക്കുള്ള സോസ് റെഡി ആക്കാം. അതിനായി മൂന്ന് തക്കാളി ചെറുതായി അരിഞ്ഞതും, മൂന്നാലു വെളുത്തുള്ളിയല്ലിയും,അല്പം ഒലിവ് ഓയിലും ചേർത്ത് നന്നായി വേവിച്ചെടുക്കുക, ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും, അൽപ്പം ഒറിഗാനോയും ടൊമാറ്റോ സോസും ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യണം ശേഷം ചൂടാറാനായി മാറ്റിവയ്ക്കുക ചൂടാറിയ ശേഷം നന്നായി അരച്ചെടുക്കാം. 40 മിനിറ്റിനു ശേഷം മൂടി വച്ചിരിക്കുന്ന മാവ് എടുത്ത് പിസ്സ തയ്യാറാക്കാം, ഒരു പാൻ ചൂടാകാനായി വയ്ക്കുക, ചെറിയതായി ചൂടാകുമ്പോൾ തന്നെ അല്പം മാവ് കോരിയൊഴിച്ച് ചെറിയ പട്ടത്തിൽ ഒന്ന് പരത്തി കൊടുക്കാം, ചെറിയ തീയിലാണ് ഇത് ചെയ്യേണ്ടത് ഒരു വശം വെന്ത് വന്നാൽ തിരിച്ചിട്ട് കൊടുക്കണം, ഇതിന് മുകളിലായി പിസ സോസ് തേച്ചു കൊടുക്കാം ശേഷം സവാള തക്കാളി ക്യാപ്സിക്കം എന്നിവ ചേർത്തു കൊടുക്കാം, മുകളിലായി ചീസുകൂടി വച്ചുകൊടുത്ത് ചെറിയ തീയിൽ മൂടിവെച്ച് അല്പസമയം വേവിക്കണം ശേഷം എടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ichus Recipes