തനിനാടൻ ചേന മെഴുക്കുപുരട്ടി തയ്യാറാക്കുന്ന വിധം
ആദ്യം ചേന നന്നായി കഴുകി തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്യാം
ചേന കഷ്ണങ്ങൾ മുങ്ങികിടക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക
ഒരുപാനില് വെളിച്ചെണ്ണയൊഴിച്ചു ചൂടാവുമ്പോൾ അതിലേക്കു 6 അല്ലി വെളുത്തുള്ളി അരി ഞ്ഞതും 15 ചെറിയഉള്ളി അരിഞ്ഞതും ചെറിയ സവാള അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക ഉള്ളി മൊരിഞ്ഞു വരുമ്പോൾ 1 tsp മുളകുപൊടിയും 1/2 tsp മീറ്റ് മസാലയും ചേർത്ത് പച്ചമണം മാറി വരുമ്പോൾ വേവിച്ചു വച്ച ചേന ചേർത്ത് രണ്ടുമിനിറ്റ് ഇളക്കി എടുത്താൽ ചോറിനും കഞ്ഞിക്കും പറ്റിയ അടിപൊളി ചേന മെഴുക്കുപുരട്ടി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചേന മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.