ചിക്കൻ, ബീഫ്, മട്ടൻ കറി എന്തും ആയിക്കോട്ടെ മസാല ഇത് പോലെ ഉണ്ടാക്കി നോക്കൂ..സാദാരണ ഉണ്ടാക്കുന്ന മസാലയുടെ ഒരേ ചേരുവകൾ വെച്ച് തന്നെ, എന്നാൽ എന്നും ഉണ്ടാക്കുന്ന രീതിയിൽ നിന്നും കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തിയ ഈ മസാല കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണൂ
ആദ്യം ഒരു പാത്രം ചൂടാക്കാൻ വെച്ചത്തിലേക്ക് ഓയിൽ ഒഴിച് ചൂടായാൽ ഒരു ടേബിൾ സ്പൂൺ നല്ല ജീരകം ചേർക്കാം.. ജീരകം ഒന്ന് മൂത്തു വന്നാൽ രണ്ടു വലിയ സബോള മിക്സിയിൽ ഇട്ട് ചതച്ചത് ചേർത്ത് കൊടുക്കാം.. സബോള നല്ലൊരു ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ വഴന്ന് വന്നാൽ ഒരു കിലോ മട്ടൺ ചേർക്കാം…ഒപ്പം തന്നെ കറിയിലേക്ക് ആവിശ്യതിനുള്ള ഉപ്പും ചേർത്ത് കൊടുക്കാം.. നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം 5 മിനിറ്റ് നേരം മൂടി വെക്കാം..അതിന് ശേഷം മട്ടൻ ലേക്ക് 4 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുത് ഒന്ന് കൂടെ നല്ല പോലെ ഇളക്കി യോജിപ്പിച്ചു കൊടുക്കാം..
ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം നന്നായി മാറിയാൽ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി, കാൽ ടേബിൾ സ്പൂൺ കുരുമുളക് പൊടി, ഒരു ടേബിൾ സ്പൂൺ മല്ലി പൊടി, രണ്ട് ടേബിൾ സ്പൂൺ മുളക് പൊടി ഇത്രയും ചേർത്ത് നല്ല പോലെ മൂത്തു വന്നാൽ നാല് തക്കാളി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുത് തക്കാളി നന്നായി വെന്ത് വരുന്നത് വരെ മൂടി വെച്ച് വേവിക്കാം..
തക്കാളി നല്ല പോലെ വെന്ത് ഉടഞ്ഞു വന്നാൽ ഇതിലേക്ക് മട്ടൻ വേവാനുള്ള രണ്ട് കപ്പ് വെള്ളം ചേർക്കാം.നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇത് മൂടി വെച്ച് 15 20 മിനിറ്റ് നേരം വേവിക്കാം
ഇടയ്ക്ക് മൂടി തുറന്നു ഒന്ന് ഇളക്കി കൊടുക്കാം മട്ടൻ ഒരു 80 ശതമാനം വെന്തു വന്നാൽ മൂടി തുറന്നു വെച്ച് വെള്ളം വറ്റിച്ചു ഗ്രേവി ഒന്ന് കുറുക്കി എടുക്കാം.. മട്ടൻ നല്ല പോലെ വെന്ത് ഗ്രേവി ഒക്കെ നന്നായി കുറുകി വന്നാൽ കാൽ ടീസ്പൂൺ കൂടെ ഗരം മസാല പൊടി, കുറച്ചു മല്ലിയിലയും എരിവിന് അനുസരിച്ചു പച്ചമുളകും രണ്ടു ടേബിൾ സ്പൂൺ കസൂരി മേത്തി കൂടെ ചേർത്ത് നല്ല പോലെ മിക്സ് ആക്കി കൊടുക്കാം..
ഇത് ഇനി ഒരു 5മിനിറ്റ് കൂടെ നന്നായി തിളപ്പിച്ചതിന് ശേഷം flame ഓഫാക്കാം.. മട്ടൻ മസാല കറി റെഡി..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.