സബോളയും തക്കാളിയും ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ നല്ല കിടിലൻ ചിക്കൻ കറി||Afghani Chicken||
സബോളയും തക്കാളിയും ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ നല്ല കിടിലൻ ചിക്കൻ കറി ഉണ്ടാക്കാം..
അഫ്‌ഘാനി ചിക്കൻ ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ ..ചപ്പാത്തി, പൊറാട്ട, നെയ്‌ച്ചോർ, വെള്ളപ്പം ഇതിലേക്ക് ഒക്കെ അടിപൊളി കോമ്പിനേഷൻ ആയിട്ടുള്ള ഈ ക്രീമി ചിക്കൻ കറി ഈസി ആയിട്ട് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ..
ആദ്യം ഒരു അരപ്പ് ഉണ്ടാക്കണം..അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു കഷ്ണം ഇഞ്ചി, പത്തു ഇരുപത് വെളുത്തുള്ളി, കാൽ കപ്പ് അണ്ടിപരിപ്പ്,രണ്ട് ടേബിൾ സ്പൂൺ കസൂരി മേത്തി, ഒരു കപ്പ് തീരെ പുളി ഇല്ലാത്ത കട്ട തൈരിൽ നിന്നും രണ്ടു ടേബിൾ സ്പൂൺ തൈര് ഇത്രയും ചേർത്ത് നന്നായി ഒന്ന് അരച്ചെടുക്കാം..
ഇനി ചെറിയ പീസ് ആക്കി കട്ട് ചെയ്ത ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം ഒക്കെ നല്ല പോലെ വാർത്തു വെച്ചതിലേക്ക് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കാം.പിന്നേ ആവിശ്യത്തിന് ഉപ്പ്,അര ടേബിൾ സ്പൂൺ ഗരം മസാല പൊടി, എരിവിന് അനുസരിച്ചു കുരുമുളക് പൊടി, അര ടേബിൾ സ്പൂൺ നല്ല ജീരകം പൊടിച്ചത്, ഒന്നര ടേബിൾ സ്പൂൺ നാരങ്ങാനീര് അരക്കാതെ മാറ്റി വെച്ച ബാക്കിയുള്ള തൈര് ഇത്രയും ചേർത്ത് നല്ല പോലെ കൈ കൊണ്ട് ഒന്ന് മിക്സ് ആക്കാം..ഇത് ഒരു അര മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം..
ഇനി ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച് ഓയിൽ നന്നായി ചൂട് ആയി വന്നാൽ അര ടേബിൾ സ്പൂൺ നല്ല ജീരകം ചേർക്കാം.. ഇത് നന്നായി മൂത്തു വന്നാൽ മേരിനെറ്റ് ചെയ്ത് വെച്ചിരിക്കുന്ന ചിക്കൻ അതിന്റെ അരപ്പോട് കൂടെ തന്നെ മുഴുവൻ ആയി ചേർത്ത് കൊടുക്കാം.. ഇത് ഇനി 5 മിനിറ്റ് നന്നായി വഴറ്റാം..
ചിക്കൻ ഓയിലിൽ 5 മിനിറ്റ് നന്നായി വഴറ്റിയതിന് ശേഷം ഇതിലേക്ക് വളരെ കുറച്ചു മാത്രം ഓയിൽ ഒഴിച ഒരു ചെറിയ ബൗൾ വെച്ച് കൊടുക്കാം..ഇതിലേക്ക് ഒരു ചാർകോൾ കത്തിച്ചു കനൽ ആക്കിയത് വെക്കാം..എന്നിട്ട് അപ്പൊ തന്നെ മൂടി വെക്കാം.. ഒരു മൂന്ന് നാല് മിനിറ്റ് അങ്ങനെ വെച്ചതിനു ശേഷം മൂടി തുറന്നു ബൗൾ എടുത്ത് മാറ്റാം.. ഇത് ഇനി രണ്ടു മൂന്നു മിനിറ്റ് കൂടെ തിളപ്പിച്ച് ഇതിലെ ഗ്രേവി ഒന്ന് കുറുക്കി എടുക്കാം..
കറി ചെറുതായി ഒന്ന് കുറുകി വന്നാൽ കുറച്ചു ഫ്രഷ് ക്രീം അല്ലെങ്കിൽ തീക്ക് ക്രീം ചേർക്കാം..
ഇനി രണ്ടു മിനിറ്റ് കൂടെ ഹൈ ഫ്‌ളൈമിൽ നന്നായി ഒന്ന് തിളപ്പിച്ചതിന് ശേഷം ഗ്രേവി നന്നായി കുറുകി സെറ്റ് ആയി വന്നാൽ ലാസ്റ്റ് ആയിട്ട് കുറച്ചു കൂടെ ഗരം മസാല പൊടിയും, കുരുമുളക് പൊടിയും, കുറച്ചു പച്ചമുളകും മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് തീ ഓഫാക്കാം..ചൂട് ചെറുതായി ഒന്ന് ആറിയാൽ വിളമ്പാം…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.