ഞവര ഇല വച്ച് ഇത് പോലെ രസം ഒന്നു ഉണ്ടാക്കി നോക്കു.

Advertisement

ചേരുവകൾ

ഞവര ഇല – 8

തുവര പരിപ്പ് -1 ടീസ്പൂൺ

ചുവന്നുമുളക് -2

പുളി -ഒരു നെല്ലിക്ക വലിപ്പം

ജീരകം – കാൽ ടീസ്പൂൺ

വെളുത്തുള്ളി -3 അല്ലി

ഇഞ്ചി – ഒരു ചെറിയ കഷ്ണം

തക്കാളി -1

പച്ചമുളക് – 1

മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

കായം – കാൽ ടീസ്പൂൺ

കുരുമുളക് പൊടി – അര ടീസ്പൂൺ

കറിവേപ്പില

ഉപ്പ്

ഓയിൽ

തൂവാരപരിപ്പ്, ചുവന്നുമുളക്, ജീരകം എന്നിവ ഡ്രൈ റോസ്റ്റ് ചെയ്യുക. തണുത്ത ശേഷം ഇതിലേക്ക് ഞവര ഇല, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ച് വയ്ക്കുക. ഒരു നെല്ലിക്ക വലിപ്പം ഉള്ള പുളി പിഴിഞ്ഞ വെള്ളത്തിൽ തക്കാളി,മഞ്ഞൾപൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക. ശേഷം ഇതിലേക്ക് നേരുത്തെ അരച്ച് വച്ചിരിക്കുന്ന കൂട്ട് ചേർക്കുക ഒപ്പം കായം, കുരുമുളക് പൊടി എന്നിവ ചേർത്ത് 5 മിനിറ്റ് തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ്‌ ചെയ്യാം.
ഒരു പാനിൽ ഓയിൽ ചൂടാക്കി കടുക്, ചുവന്ന ഉള്ളി, ചുവന്നുമുളക് എന്നിവ താളിച്ചു കറിയിൽ ചേർക്കുക. രസം തയാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും രസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.