സവാള-2
ഓട്സ്-3/4
കപ്പ്
മൈദ-1/4
കപ്പ്
പച്ചമുളക്-2
ഇഞ്ചി
കറിവേപ്പില
മല്ലിയില
മുളക്പൊടി-1 tsp
മഞ്ഞൾപ്പൊടി-1/4 tsp
കായം – ഒരു നുള്ള്
എണ്ണ
ഉപ്പ്
2 സവാള നീളത്തിൽ അരിഞ്ഞെടുക്കുക. അതിലോട്ടു ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക. കുറച്ചു മല്ലിയിലയും കറിവേപ്പിലയും കൂടി ചേർത്ത് അതിനുശേഷം അതിലോട്ട് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു നുള്ള് കായത്തിന്റെ പൊടിയും കൂടി ചേർത്ത് കൈകൊണ്ട് നന്നായി തിരുമി എടുക്കുക. അതിലോട്ട് മുക്കാൽകപ്പ് ഇൻസ്റ്റൻറ് ഓട്സും കാൽകപ്പ് മൈദയും ചേർത്ത് ഒന്നുകൂടി നന്നായി തിരുമ്മി മിക്സ് ചെയ്യുക. വേണമെങ്കിൽ അൽപം വെള്ളം കൂടി ചേർത്ത് ഇട്ടു കുഴച്ചു എടുക്കാവുന്നതാണ് .അതിനുശേഷം ഈ കൂട്ട് ഒരു 10 മിനിറ്റ് നേരത്തേക്ക് അടച്ചുവയ്ക്കുക. എന്നിട്ട് നല്ല ചൂടായി കിടക്കുന്ന എണ്ണയിൽ കുറേശ്ശെ ഇട്ടു ക്രിസ്പിയായി വറുത്ത് കോരാം .അങ്ങനെ നമ്മുടെ നല്ല ക്രിസ്പി ആയ ഓട്സ് ഒനിയൻ പക്കോഡ ഇവിടെ റെഡിയായിട്ടുണ്ട് .ചൂട് ചായക്കൊപ്പം കഴിക്കാൻ നല്ല രുചിയാണ്.ചായക്കൊപ്പം കൊറിക്കാൻ പെട്ടെന്നുണ്ടാക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Snacks ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.