ചേരുവകള്‍
1. ചെറുപയര്‍ – 100 ഗ്രാം
2. മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
3. ജീരകം – കാല്‍ സ്പൂണ്‍
4. തേങ്ങ – അരമുറി
5. പച്ചമുളക് – 4 എണ്ണം
6. വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
7. കടുക് – 1 ടീ സ്പൂണ്‍
8. കറിവേപ്പില – 1 തണ്ട്
9. ചെറിയ ഉള്ളി – 4 എണ്ണം
10. വറ്റല്‍മുളക് – 5 എണ്ണം
11. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ വറുത്തു തൊലി കളഞ്ഞു കഴുകി എടുത്തു മഞ്ഞള്‍പ്പൊടിയും ഉപ്പും പച്ചമുളകും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തു കഴിയുമ്പോള്‍ തേങ്ങയും ജീരകവും ചേര്‍ത്തരച്ച കൂട്ട് ചേര്‍ത്ത് തിളപ്പിക്കുക. കടുക്, ചെറിയ ഉള്ളി അരിഞ്ഞത്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ വറുത്തു പരിപ്പിലേക്കു ചേര്‍ത്ത് ഇറക്കി വയ്ക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Alfa’sTube ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.