ചിക്കൻ കറിയുടെ അതെ രുചിയിൽ കൂൺ മസാലയും ഉണ്ടാക്കാം

Advertisement

കൂൺ മസാല വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവം ആണ് . ചിക്കൻ കറിയുടെ അതെ രുചിയിൽ കൂൺ മസാലയും ഉണ്ടാക്കാം.കുട്ടികൾക്കും , മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു വിഭവം എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. വിശദമായി വിഡിയോയിൽ കാണിച്ചിട്ടുണ്ട്.
കൂൺ മസാല ഉണ്ടാക്കാൻ വേണ്ടി കൂൺ നന്നായിട്ട് ക്ലീൻ ചെയ്യണം. ഞാൻ കൂൺ ചൂടുവെള്ളത്തിൽ കഴുകി എടുത്തിട്ടുണ്ട്. അതിന്റെ പുറം തോൽ കത്തി വെച്ച് വലിച്ചു എടുക്കാം. ചെറുതായിട്ട് കട്ട്‌ ചെയ്യാം. സ്കിൻ കളഞ്ഞിട്ട് എടുക്കുന്നത് ആണ് വയറിനിക്കെ നല്ലത്. സ്റ്റൗ ഓൺ ആക്കി അതിലേക്ക് 1 പാൻ വെച്ച് കൊടുക്കാം. ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞ സവോള ഇട്ടു ചെറുതീയിൽ വഴറ്റി എടുക്കാം. അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നതവരെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് മുളക് പൊടി , മഞ്ഞൾ പൊടി , ഗരം മസാല , എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക . ഉപ്പും ചേർക്കാം . തക്കാളി കൂടി ചേർകകുക . കട്ട് ചെയ്തു വെച്ച കൂൺ കൂടി ചേർത്ത് നന്നായി ഇളക്കുക. കുറച്ച് ചിക്കൻ മസാല കൂടി ചേർത്ത് അടച്ച് വെച്ച് വേവിക്കുക. കൂണിൽ നിന്നും നന്നായി വെളളം ഇറങ്ങി വരുന്നത് കൊണ്ട് ഒട്ടും തന്നെ വെള്ളം ഒഴിക്കണ്ട ആവിശ്യം ഇല്ല. അടച്ചു വെച്ച് വീണ്ടും വേവിക്കണം. കുരുമുളക് ചതച്ചത് , മല്ലി ഇലയും ചേർത്ത് നന്നായി ഇളക്കുക. ചൂടോടെ തന്നെ ചപ്പാത്തിയുടെ കൂടെയോ ചോറിന്റെ കൂടെയോ വിളമ്പാം.എല്ലാവരും ഇത് പോലെ ട്രൈ ചെയ്ത് നോക്കണേ. ആരോഗ്യത്തിന് വളരെ നല്ലതാണ് കൂൺ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും കൂൺ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.