എളുപ്പത്തിൽ ഒരു കുക്കർ ബിരിയാണി

പ്രിയപ്പെട്ടവരേ,
ബിരിയാണി എല്ലാർക്കും ഇഷ്ടമാണ് – Heavy food എന്ന പേടിയും, ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടും, പിന്നെ ഉണ്ടാക്കിക്കഴിഞ്ഞ് കുറേയധികം എണ്ണ മെഴുക്കുള്ള പാത്രം കഴുകാനുള്ള മടിയും ..
അതു കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന Single pot Biriyani
ആരോഗ്യ പ്രശ്നമാണ് പേടിയെങ്കിൽ ഉച്ചക്ക് കഴിച്ചിട്ട് രാത്രി ഭക്ഷണം നമുക്ക് ഒഴിവാക്കി സാലഡ് മാത്രമാക്കാം വൈകിട്ട് കുടുംബത്തോടൊപ്പം ഒരു നടപ്പോ, പൂന്തോട്ടത്തിലോ, അടുക്കളകൃഷിത്തോട്ടത്തിലെ അൽപം പണിയോ ആകാം.പിന്നെ മാസത്തിൽ ഒന്ന് എന്നൊക്കെ Limit ചെയ്താൽ മതി.. ഇഷ്ടമുള്ള ഭക്ഷണങ്ങൾ വല്ലപ്പോഴും കഴിക്കാൻ പറ്റാതെ, ഇഷ്ടമുള്ള തെന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയാതെ 100 വയസ്സുവരെ ഇരുന്നിട്ടും കാര്യമുണ്ടോ?
എളുപ്പത്തിൽ ഒരു കുക്കർ ബിരിയാണി
………………………. …………..
1.basmathy / jeera rice,-2 cup( 1/2) kg
2. chicken- 600 GM
3.oninon _4 no’s
4. Tomatoes-2 no’s
5. Green chillies-6-8 no’s
6. Ginger + Garlic paste- one Tbs
7. Lime – 2 no’s
8. Mint and pudina
9. Curd- 1 TBS
10.. Garam masala- 2 TSP
11. biriyani masala-1 TSP
12. Turmeric_
13. Salt
14. Coconut -2 TBS
15. Cashews- 5 -10 nos
16. Ghee-1 TBS
17. Oil -. 1.25 TBS
18. whole spices – Cardamom, cloves, cinnamon,star anise,bayleaf,etc
19.water – 3 cup
Marrinaton
Step 1.
ചിക്കനിൽ മഞ്ഞളും നാരങ്ങാനീരും തൈരും ഗരം മസാലയും പുരട്ടി 1 മണിക്കൂർ വയ്ക്കുക.
Step 2
കുക്കർ അടുപ്പത്ത് വച്ച് നെയ്യും ഓയിലും ഇട്ടു ചൂടാക്കി അണ്ടിപരിപ്പും (വേണ്ടവർക്ക് കിസ്മിസും), നൈസ് സബോളയും വറുത്ത് മാറ്റി വയ്ക്കുക.
Step 3
അതേ എണ്ണയിൽ മുഴുവൻ മസാല ചൂടാക്കി ശേഷം, സബോള, പച്ചമുളക്ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റുക. ഉപ്പ് ചേർക്കാം
Step4
ഏകദേശം വഴന്ന ശേഷം പൊടികൾ ഇടാം. മഞ്ഞൾ, ഗരംമസാല,ബിരിയാണിമസാല എന്നിവ.എരിവ് വേണ്ടവർക്ക് മുഴുവൻ കുരുമുളക് കുറച്ചെണ്ണം ഇടാം.പച്ചമണം മാറുമ്പോൾ തക്കാളി ഇട്ട് നന്നായി വഴറ്റി ഉടച്ച് എടുക്കാം ‘മല്ലി പുതിന ഇലചേർക്കാം
Step 5.
ഇനി കശുവണ്ടി – തേങ്ങ നന്നായി അരച്ച് ചേർക്കാം.മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് ആവിവരും വരെ വഴറ്റി 5 മിനിട്ട് കുക്കറിൻ്റെ weight
ഇടാതെ 5 -7മിനിട്ട് (ചിക്കൻ്റെ മുപ്പ് അനുസരിച്ച് ) വേവിക്കാം. അടിയിൽ പിടിക്കും എന്ന് പേടി ഉള്ളവർക്ക് അളന്ന വെള്ളത്തിൽ നിന്ന് 1/2 glass ഒഴിക്കാം. വറുത്ത് വെച്ച സബോളയുടെ പകുതി ചേർക്കണം
Step 6
ബാക്കി തിളച്ച വെള്ളം ഒഴിക്കുക. രുചികൾ എല്ലാം നോക്കുക, ഉപ്പ്, പുളി..നാരങ്ങാനീര്ചേർക്കുക.പുളി നോക്കണം’. വെള്ളം മൊത്തത്തിൽ തിളക്കമ്പോൾ അരി ചേർക്കാം. (കുതിർത്ത് വച്ച അരി) – ബാക്കി മല്ലി പതിന ഇടാം. കുക്കർ അടച്ച് ഒറ്റ വിസിൽ വരും വരെ കാക്കാം. ഉടനെ ഓഫാക്കി ആവി പോകാൻ കാത്തിരിക്കാം. എന്നിട്ട്പരന്നപാത്രത്തിലേക്ക് ചെരിയാം. മുകളിൽ അണ്ടിപരിപ്പ്, വറുത്ത സബോളഇട്ട്അലങ്കരിക്കാം..
നല്ല ചൂടുള്ള കട്ടൻ ചായയും, അച്ചാറും, സലാസും കൂട്ടി കഴിച്ചോളൂ..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും കുക്കർ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി SAMANWAYAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.