കടച്ചക്ക വറുത്തത് കിടിലൻ തന്നെ Breadfruit Fry | Kadachakka Fry
ചേരുവകൾ
കടച്ചക്ക ഒരെണ്ണം
വെള്ളം കാൽ കപ്പ്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപൊടി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടച്ചക്ക തൊലിയും കൂഞ്ഞയും ചെത്തി കളഞ്ഞു കഴുകി എടുത്തു കനംകുറച്ചു മുറിച്ചെടുക്കുക .ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടച്ചക്ക മുറിച്ചെടുത്തത് ഇട്ടു കൊടുക്കുക നന്നായി ഫ്രൈ ആയി വരുമ്പോൾ അതിലേക്കു മഞ്ഞളും ഉപ്പും കലക്കിയ വെള്ളം ഒഴിച്ച് കൊടുക്കുക .അതിനു ശേഷം കുറച്ചു നേരം കൂടി ഫ്രൈ ചെയ്യണം .എന്നിട്ടു വെളിച്ചെണ്ണയിൽ നിന്നും കോരി എടുക്കാം രണ്ടാം വട്ടം ഫ്രൈ ചെയ്യുമ്പോൾ ഉപ്പും മഞ്ഞളും ചേർത്ത വെള്ളം കുറച്ചു ഒഴിച്ചാൽ മതി .[വെളിച്ചെണ്ണയിൽ നേരത്തെ ഒഴിച്ച ഉപ്പു ഉണ്ടാകും ] കടച്ചക്ക ഫ്രൈ ചെയ്യുമ്പോൾ കുറച്ചു കറിവേപ്പില കൂടി ചേർത്ത് ഒന്ന് ഫ്രൈ ചെയ്താൽ കുറച്ചു കൂടി നല്ലതാണ് …..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും കടച്ചക്ക വറുത്തത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.