ഗോതമ്പുപൊടി വറുത്തതും പഴവും ചേർത്തൊരു ടേസ്റ്റി അപ്പം

ഗോതമ്പുപൊടി വറുത്തതും പഴവും ചേർത്തൊരു ടേസ്റ്റി അപ്പം

ചേരുവകൾ

• ഗോതമ്പു പൊടി ഒരു കപ്പ്

• നേന്ത്ര പഴം രണ്ടെണ്ണം (മീഡിയം സൈസ്)

• തേങ്ങ ഒരു കപ്പ്

• ശർക്കര പാനി ഒന്നേകാൽ കപ്പ്

• നെയ്യ് ഒരു ടേബിൾസ്പൂൺ

• ഏലക്കായ പൊടി ആവശ്യത്തിന്

• കശുവണ്ടി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കിയതിലേക്കു ഗോതമ്പു പൊടി ചേർത്ത് ഒന്ന് വറുത്തു എടുത്തു വക്കുക .ഒരു പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി വറുത്തു കോരി മാറ്റുക .ഇതേ നെയ്യിലേക്കു പഴം ചേർത്ത് വഴറ്റുക ഇതിലേക്ക് തേങ്ങയും കൂടെ ചേർത്ത് ഒന്ന് കൂടി വഴറ്റി എടുക്കുക .ഒരു മിക്സിയുടെ ജാറില്ലേക്ക് വറുത്ത ഗോതമ്പുപൊടിയും ശർക്കര പാനിയും ചേർത്ത് അടിച്ചെടുക്കുക.ഒരു ബൗളിലേക്കു ഈ മിക്സ് ഒഴിച്ച് ഇതിലേക്ക് പഴം തേങ്ങ മിക്സും ഏലക്കാപൊടിയും കശുവണ്ടി വറുത്തതും ചേർത്ത് മിക്സ് ചെയ്തു ഒരു നെയ്‌തടവിയ പാത്രത്തിൽ ഒഴിച്ച് ഇഡ്ഡലിപാത്രത്തിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക . ടേസ്റ്റി ആയ അപ്പം റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗോതമ്പുപൊടി വറുത്തതും പഴവും ചേർത്തൊരു ടേസ്റ്റി അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.