വളരെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഏറെ രുചികരമായ ഒരു അച്ചാർ ഉണ്ടാക്കിനോക്കാം.. നമ്മുടെ വീടുകളിൽ ഒക്കെ കിട്ടുന്ന ചേമ്പ് തണ്ട് വച്ചൊരു അച്ചാർ. ചപ്പാത്തി, ചോറ്, ദോശ തുടങ്ങിയ എല്ലാത്തിന്റെയും കൂടെ കഴിക്കാവുന്ന നല്ല രുചികരമായ അച്ചാർ.. 1 മാസം വരെ കേടുവരാതെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാവുന്നതാണ്.
ചേരുവകൾ
ചേമ്പ് തണ്ട് – 1കപ്പ്
ഉലുവ – 1/4 ടീസ്പൂൺ
വറ്റൽ മുളക് – 3 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് – 2 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
നല്ലെണ്ണ (എള്ളെണ്ണ )- 50 ml
കാശ്മീരി മുളക് പൊടി – 3 ടീസ്പൂൺ
വിനാഗിരി – 2 ടീസ്പൂൺ
കായപ്പൊടി – 1/2 ടീസ്പൂൺ
കറിവേപ്പില – 1തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം..
1. നല്ലെണ്ണ ചൂടാകുമ്പോ അതിലേക്കു ചേമ്പ് തണ്ട് ഇട്ടു 5 മിനുട്ടോളം വഴറ്റി മാറ്റി വക്കുക..
2. അതേ എണ്ണയിലേക് 1/4 ടീസ്പൂൺ ഉലുവ, വറ്റൽ മുളക് ഇട്ടു ചൂടാക്കുക. ഉലുവ കളർ മാറുമ്പോൾ കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് ഇട്ടു 2മിനിട്ടു വഴറ്റുക. അതിനുശേഷം കാശ്മീരി മുളകുപൊടി ഇട്ടു ഒന്ന് യോജിപ്പിക്കുക… എന്നിട്ട് കായപ്പൊടി 1/2ടീസ്പൂൺ ഇട്ടു യോജിപ്പിക്കുക..
3.അതിലേക്കു വഴറ്റി വച്ചിരിക്കുന്ന ചേമ്പ് തണ്ട് ഇട്ടു നന്നായി യോജിപ്പിക്കുക.. തീ അണച്ച ശേഷം 2 ടീസ്പൂൺ വിനാഗിരി ചേർത്തിളക്കുക..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി TASTY TREASURES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.