തട്ടുകടയിൽ കിട്ടുന്ന നല്ല മൊരിഞ്ഞ കോളിഫ്ലവർ /ഗോപി ഫ്രൈ ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം…
ചേരുവകൾ :
1. കോളിഫ്ലവർ – 200 ഗ്രാം
2. പച്ചമുളക് നെടുകെ കീറിയത് – 4 /5 എണ്ണം
3.കറിവേപ്പില – 1തണ്ട്
4.ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ
5.കോൺഫ്ലോർ – 2 ടീസ്പൂൺ
6.അരിപൊടി – 2 ടീസ്പൂൺ
7.കാശ്മീരി മുളകുപൊടി – 1.5 ടീസ്പൂൺ
8.മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
9.കുരുമുളക് പൊടി -1/4 ടീസ്പൂൺ
10.സോയാസോസ് – 1ടീസ്പൂൺ
11.മല്ലി (മുഴുവനായിട്ട് ഉള്ളത് )- 1.5 ടീസ്പൂൺ
12.പെരുംജീരകം – 1 ടീസ്പൂൺ
13.ഉപ്പ് – ആവശ്യത്തിന്
14.എണ്ണ – വറക്കുന്നതിനു ആവശ്യത്തിന്
15 വെള്ളം -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
1.കോളിഫ്ലവർ തിളച്ച വെള്ളത്തിൽ ഇട്ട് അഞ്ചു മിനിട്ടു താഴ്ന്ന തീയിൽ വേവിച്ചു വെള്ളം ഊറ്റി കളയുക.
2.ഒരു പാൻ ചൂടാക്കി അതിലേക്കു മല്ലിയും പെരുംജീരകവും ബ്രൗൺ കളർ ആകുന്ന വരെ വറുത്തെടുത്തു മിക്സിയിൽ പൊടിച്ചെടുക്കുക.
3.ഈ പൊടിയിൽ നിന്ന് 1.5 ടീസ്പൂൺ പൊടിയും, മഞ്ഞൾ പൊടിയും, കാശ്മീരി മുളക് പൊടിയും, സോയ സോസും, കുറച്ചു വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക.
4.വേറെ ഒരു പത്രത്തിൽ കോൺഫ്ലോർ, അരിപൊടി, ഉപ്പ് എന്നിവ കുറച്ചു വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കി എടുക്കുക.
5.അതിനു ശേഷം കോളിഫ്ലവർ ലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു നന്നായി യോജിപ്പിക്കുക. അതിലേക്കു മസാല കൂടി ചേർത്ത് ഇളക്കുക.
6.അതിലേക്കു അരിപൊടി കോൺഫ്ലോർ മിശ്രിതം ഇട്ട് ഇളക്കി ഒരു 20 മിനിട്ടു മാറ്റി വക്കുക..
7.വറക്കുന്നതിനു തൊട്ടു മുന്നേ കുരുമുളക് പൊടി ഇട്ടു യോജിപ്പിക്കുക.
8.തിളച്ച എണ്ണയിലേക്ക് ഓരോരോ കഷ്ണം കോളിഫ്ലവർ ഇട്ടു വറുത്തു കോരുക. അതെ എണ്ണയിൽ അവസാനം കറിവേപ്പില പച്ചമുളക് വറത്തു കോരി അലങ്കരിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗോപി ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി TASTY TREASURES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.