ബിരിയാണി നമുക്ക് ഏറെ ഇഷ്ട്ടമാണ്.പലതരത്തില്‍ നമുക്ക് ബിരിയാണി ഉണ്ടാക്കാം …വെജിറ്റേറിയന്‍ കാര്‍ക്ക് പറ്റിയ ബിരിയാണി റസിപ്പി കുറേപ്പേര് മെസേജില്‍ ചോദിച്ചിട്ടുണ്ടായിരുന്നു …
ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത് ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്ന മുട്ട ബിരിയാണി ആണ്, ഇതിനു ഒരു പ്രത്യേകത കൂടിയുണ്ട് സാധാരണ നമ്മള്‍ ബിരിയാണി ഉണ്ടാക്കുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാറില്ല എന്നാല്‍ ഈ ബിരിയാണിയില്‍ തേങ്ങാപ്പാലും ചേര്‍ക്കുന്നുണ്ട് എന്നതാണ് പ്രത്യേകത …നമുക്കിത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം …ഇതുണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
മുട്ട-രണ്ടെണ്ണം ( കൂടുതല്‍ വേണ്ടവര്‍ക്ക് എണ്ണം കൂട്ടാം )
ബിരിയാണി അരി-രണ്ടു കപ്പ്
സവാള-മൂന്നു എണ്ണം
തക്കാളി-ഒരെണ്ണം ( പേസ്റ്റ് ആക്കുക )
തേങ്ങാപ്പാല്‍-അര കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-മൂന്നെണ്ണം
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മല്ലിപൊടി-അര ടീസ്പൂണ്‍
ബിരിയാണി മസാല-1 ടീസ്പൂണ്‍
വയനയില-ഒരെണ്ണം
ഏലയ്ക്ക-രണ്ടെണ്ണം
ഗ്രാമ്പൂ-രണ്ടെണ്ണം
പട്ട-ഒരു കഷണം
മല്ലിയില-ഒരു പിടി
പുതിനയില -ഒരു പിടി
ചെറുനാരങ്ങാനീര്
നെയ്യ് ആവശ്യത്തിനു
അലങ്കരിക്കാന്‍
സവാള, മുന്തിരി, കശുവണ്ടിപ്പരിപ്പു നെയ്യില്‍ മൂപ്പിച്ചത്
ഇതുണ്ടാക്കേണ്ട വിധം പറയാം ആദ്യം തന്നെ
മുട്ട മുഴുങ്ങി വയ്ക്കുക.
ബിരിയാണി അരി കഴുകി എടുക്കാം
അടുത്തതായി ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത് വച്ച് തീ കത്തിക്കുക ( അല്പം വലുപ്പമുള്ള പാത്രം വയ്ക്കുക അരി ഇതില്‍ വേണം വേവാന്‍ ) ചൂടാകുമ്പോള്‍ അല്പം നെയ്യ് ഒഴിച്ച് ഗ്രാമ്പൂ, വയനയില, ഏലയ്ക്ക, പട്ട, അല്പം മല്ലിയില, അല്പം പുതിനയില, എന്നിവയും ചേര്‍ത്ത് ഒന്ന് വഴറ്റുക ഇനി ഇതിലേയ്ക്ക് അരിയിടുക പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക നാലു കപ്പ് വെള്ളം മതിയാകും.( വെള്ളം പറ്റുമ്പോള്‍ അരി വെന്തിരിക്കും അതാണ് പാകം )
ഇനി ഒരു ചീനച്ചട്ടിയില്‍ അല്പം നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു എടുത്ത സവാള ഇതിലിട്ട് വഴറ്റുക ശേഷം ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് തക്കാളി പേസ്റ്റും , മല്ലിയില ,പുതിനയില പച്ചമുളക് എന്നിവ എല്ലാം ചേര്‍ത്ത് ഇളക്കുക ഇനി ഇതിലേയ്ക്ക് മഞ്ഞപ്പൊടി,മല്ലിപൊടി,മുളക് പൊടി, ബിരിയാണി മസാല എല്ലാം ചേര്‍ത്ത് ഇളക്കി മുട്ടയും ചേര്‍ക്കുക ഇത് നന്നായി ഇളക്കി എടുക്കാം
അതിനു ശേഷം നമുക്ക് ഒരു കുക്കറില്‍ വേവിച്ചു വച്ച ചോറ് പകുതി ഇടാം ശേഷം മുട്ട കൂട്ട് ഇടാം അതിനു ശേഷം ബാക്കി ചോറ് എല്ലാം ഇടാം ഇനി ഇതിന്റെ മുകളില്‍ വറുത്തു വച്ചിരിക്കുന്ന സവാള,മുന്തിരി,അണ്ടിപ്പരിപ്പ് എല്ലാം നിരത്താം ഇനി ഇതിനു മുകളില്‍ നമുക്ക് തേങ്ങാപ്പാല്‍ ഒഴിക്കാം ഇനി ഇത് കുക്കര്‍ അടച്ചു വച്ച് തീ കത്തിക്കാം ( കുക്കറിന്റെ വെയിറ്റ് ഇടണ്ട ) ഒന്ന് ആവി വരുമ്പോള്‍ തന്നെ നമുക്ക് ഇത് ഇറക്കി വയ്ക്കാം ഇനി ഇതിലേയ്ക്ക് ഒരു ചെറുനാരങ്ങാ പിഴിഞ്ഞ് ഒഴിക്കാം
രുചികരമായ മുട്ട ബിരിയാണി തയ്യാര്‍
വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം അഭിപ്രായങ്ങള്‍ അറിയിക്കണം
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക . പുതിയ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക