തേങ്ങാ ചേർത്ത അടിപൊളി വഴുതനങ്ങ ചട്ട്ണി !!

വഴുതനങ്ങ കഴിക്കാൻ താല്പര്യം ഇല്ലാത്തവർ പോലും ഇഷ്ടപെടുന്ന ഒരു ചട്ട്ണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി CookwithRini ചാനല്‍ Subscribe ചെയ്യൂ.

 

വഴുതനങ്ങ-2 നീളമുള്ളത് (150g)

തക്കാളി-1 medium

സവോള- 1 ചെറുത്

പച്ചമുളക് -2

ഇഞ്ചി – 1 ചെറിയ കക്ഷണം

തേങ്ങാ – 1 കപ്പ്

വാളൻ പുളി -1 ചെറിയ കക്ഷണം

ജീരകം -1 നുള്ള്

ഉപ്പ്-ആവശ്യത്തിന്

എണ്ണ -ആവശ്യത്തിന്

ഒരു പാൻ ൽ എണ്ണ ചൂടായി വരുമ്പോ ജീരകം മൂപ്പിക്കിക.ഇതിലേക്ക് സവോള,ഇഞ്ചി ,പച്ചമുളക് എന്നിവ ചേർത്ത് ചെറുതായി വഴറ്റിയ ശേഷം തക്കാളിയും വഴുതനങ്ങായും ഉപ്പും ചേർത്ത് മൂടി വച്ച് ചെറുതീയിൽ വേവിക്കുക.തണുത്ത ശേഷം തേങ്ങയും ആവശ്യത്തിന് പുളി യും ഉപ്പും ചേർത്ത് അരച്ചെടുക്കുക.അല്പം പോലും വെള്ളം ചേർക്കരുത്.