ചാമ്പക്ക അച്ചാർ
ചാമ്പക്ക- 500 gm
വെളുത്തുള്ളി:- 250 gm (നീളത്തിൽ അരിഞ്ഞെത്)
ഇഞ്ചി:- 100gm (ചെറുതായി അരിഞ്ഞത്.)
പച്ചമുളക്:- 50gm (വട്ടത്തിൽ അരിഞ്ഞത്.)
(വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവയെല്ലാം കഴുകി വൃത്തിയാക്കി വെയിൽ കൊള്ളിച്ച് വെള്ളമെല്ലാം കളഞ്ഞ് എടുത്തതാണ്. നമ്മൾ അച്ചാറുകൾ ഇടുമ്പോൾ അല്പം പോലും വെള്ളമയം ഉണ്ടാകരുത്.)
മുളകുപൊടി:- 150 gm
മഞ്ഞൾ പൊടി:- ഒരു സ്പൂൺ
ഉലുവ പൊടി:- ഒരു വലിയ സ്പൂൺ
ഉപ്പ് പാകത്തിന്
കടുക്:- ഒരു സ്പൂൺ
കായം:- ഒരു വലിയ സ്പൂൺ
നല്ലെണ്ണ:- (അച്ചാറിന് ഉപയോഗിക്കുന്നത്.:- 250 gm
കറിവേപ്പില:- ആവശ്യത്തിന്.
വിനാഗിരി:- 100 ml
Preparation
ചാമ്പക്ക നല്ല വൃത്തിയായി കഴുകി, അതിന്റെ സൈഡ്വശമെല്ലാം ചെത്തി കളഞ്ഞ് അകത്തെ അരിയുമെല്ലാം കളഞ്ഞ് അച്ചാറിന് വേണ്ടുന്ന രീതിയിൽ ( നീളത്തിൽ) അറിഞ്ഞ്, രണ്ടു തവണ ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കണം. (ഇതിന് ഒരു കറയുണ്ട്. അത് മാറാൻ േവണ്ടിയാണ് ചൂടുവെള്ളത്തിൽ ഇടുന്നത്.) ശേഷം ഒരു ദിവസത്തെ വെയിൽ കൊള്ളിച്ചെടുക്കണം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ച്, കടുക് പൊട്ടിച്ച്, ഇഞ്ചി ഇട്ട് മൂത്തതിനു ശേഷം വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മൂത്തതിനു ശേഷം , തീ നന്നായി കുറച്ചു വച്ചിട്ട് അതിലേക്ക് മസാലകൾ എല്ലാം ചേർത്ത്,( മുളപൊടി, മഞ്ഞൾപൊടി, ഉലുവ പൊടി, കായ പൊടി) മൂക്കുമ്പോൾ വിനാഗിരി ഒഴിച്ച് നന്നായി തിളച്ചതിനുശേഷം ചാമ്പക്ക ചേർത്ത് കറിവേപ്പിലയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോചിപ്പിച്ച് അടുപ്പിൽ നിന്നും വാങ്ങിവയ്ക്കാം. വളരെ ടേസ്റ്റാണ്.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Padma’s Kitchen