വെണ്ടയ്ക്ക കറി

Advertisement

ഉച്ചയൂണിന് കഴിക്കാൻ വെണ്ടയ്ക്കയും തക്കാളിയും കൂടി തേങ്ങ അരച്ച് വെച്ച കറി, വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർക്ക് ഇതുപോലെ തയ്യാറാക്കി കഴിക്കാം..

Ingredients

വെണ്ടയ്ക്ക -കാൽ കിലോ

തക്കാളി -കാൽ കിലോ

മുളക് പൊടി -ഒരു ടീസ്പൂൺ

ഉപ്പ്

മഞ്ഞൾപൊടി -അര ടീസ്പൂൺ

തേങ്ങ -അരക്കപ്പ്

മല്ലിപ്പൊടി -അര ടീസ്പൂൺ

പച്ചമുളക് രണ്ട്

ചെറിയ ഉള്ളി -ഒന്ന്

വെളിച്ചെണ്ണ

കടുക്

കറിവേപ്പില

ഉണക്കമുളക്

വെള്ളം

Preparation

തേങ്ങ ചെറിയ ഉള്ളിയും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു മൺ കലത്തിലേക്ക് അരിഞ്ഞുവെച്ച തക്കാളി പച്ചമുളക്, കറിവേപ്പില വെണ്ടയ്ക്ക ഇവയും മസാലപ്പൊടികളും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക നന്നായി വെന്ത വെണ്ടയ്ക്കയിലേക്ക് തേങ്ങ അരപ്പ് ചേർക്കാം, നന്നായി തിളച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം അവസാനം കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക JELY’S KITCHEN