മുട്ടയും, പാലും ചേർത്ത് തയ്യാറാക്കിയ സോഫ്റ്റ് പൊറോട്ട
ആദ്യം രണ്ട് കപ്പ് മൈദ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ, ഒരു ടീസ്പൂൺ ഉപ്പ് , ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്യുക ,ഒരു മുട്ട പൊട്ടിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കാം, വീണ്ടും മിക്സ് ചെയ്തതിന് ശേഷം പാല് അല്പാല്പമായി ചേർത്ത് നന്നായി കുഴച്ച് എടുക്കാം, നല്ല സോഫ്റ്റ് മാവാക്കി എടുക്കാം ,ശേഷം ഇതിൽ നിന്ന് മീഡിയം വലിപ്പമുള്ള ബോളുകൾ എടുത്ത് ഒരു ചപ്പാത്തി പലകയിൽ വച്ച് വട്ടത്തിൽ പരത്തിയെടുക്കുക, ശേഷം ഇതിനു മുകളിൽ അൽപം ഓയിൽ തേച്ചു കൊടുക്കണം, അതിനു മുകളിലായി അല്പം പാൽപ്പൊടിയും ,പഞ്ചസാരയും ഇതു കൊടുക്കാം ,ചപ്പാത്തി 4 സൈഡിൽ നിന്നും മടക്കി സ്ക്വയർ ഷേപ്പ് ആക്കി എടുക്കണം വീണ്ടും പരാതിയതിനു ശേഷം ചൂടായ തവയിൽ ഇട്ട് നന്നായി ചുട്ടെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
N’Oven Foods