കടലമാവും, പാലും ചേർത്ത് തയ്യാറാക്കിയ അടിപൊളി സ്വീറ്റ് റെസിപ്പി.
ഒരു പാനിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്തു കൊടുത്തു നന്നായി ചൂടാക്കിയെടുക്കുക, ഇതിലേക്ക് അരക്കപ്പ് കോകോ പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ശേഷം രണ്ട് കപ്പ് പഞ്ചസാരയും അൽപം നെയ്യും ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക, ആഅരക്കപ്പ് പാലും കൂടി ചേർത്ത് കൊടുത്തു വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, ശേഷം അല്പം ഏലക്കായ പൊടിച്ചത് കൂടെ ചേർക്കാം, ഇത് നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഒരു ബേക്കിങ് ട്രേയിലേക്ക് ബട്ടർ പേപ്പർ വച്ച് കൊടുത്ത് അതിനുമുകളിലായി ഒഴിച്ചുകൊടുക്കുക, നന്നായി ടാപ്പ് ചെയ്ത് സെറ്റ് ആവാനായി മാറ്റിവയ്ക്കാം, മുകളിലായി അല്പം കശുവണ്ടി പൊടിച്ചത് ചേർത്തുകൊടുക്കാം, നന്നായി തണുത്ത ശേഷം ബട്ടർ പേപ്പർ മാറ്റി മുറിച്ചെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Deeksha’s Cottura